നാണംകെട്ട് കേരളത്തിലെ എംവിഡി ടെസ്റ്റിനിടെ കയറിപ്പിടിച്ച ഉദ്യോഗസ്ഥന് എട്ടിന്റെ പണി
ഡ്രൈവിങ് ടെസ്റ്റിനിടെ ദേഹത്ത് സ്പർശിച്ചു, മോശമായി പെരുമാറി, മലപ്പുറം എംവിഡിക്കെതിരെ കേസ്, പ്രതി ഒളിവിൽ ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയുടെ ശരീരത്തിൽ മലപ്പുറം മോട്ടോർ വാഹന ഇൻസ്പെക്ടർ സ്പർശിച്ചെന്നാണ് പരാതി. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിലാണ്. സി ബിജുവിനെതിരെയാണ് യുവതി പരാതി നൽകിയിത്.മലപ്പുറം ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി. മലപ്പുറം മോട്ടോർ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ സി ബിജുവിനെതിരേയാണ് പരാതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.
ഈ മാസം 17-നായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനത്തിനുള്ളില്‍വെച്ച് ബിജു ശരീരത്തില്‍ കൈവെച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഡ്രൈവിങ് ടെസ്റ്റ് പൂര്‍ത്തിയായ ഉടന്‍തന്നെ യുവതി പോലീസില്‍ പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.കേസ് രജിസ്റ്റർ ചെയ്തെന്ന് അറിഞ്ഞതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതി ഒളിവിൽ പോയത്. പ്രതിയെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കെതിരേ നേരത്തേയും സ്ത്രീകള്‍ക്കെതിരേ മോശമായി പെരുമാറിയെന്ന ആരോപണം ഉയര്‍ന്നിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ പരാതികളെല്ലാം ഒതുക്കി തീർക്കുകയാണ് ചെയ്തതെന്നാണ് ആരോപണം. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
@All rights reserved Typical Malayali.
Leave a Comment