മാളവിക കൃഷ്ണദാസിന് വിവാഹം വരന്‍ പ്രശസ്ത നടന്‍ കക്ഷി ആരെന്ന് മനസിലായോ

ആളെ കണ്ടപ്പോള്‍ ആദ്യം ഞെട്ടി പിന്നെ സന്തോഷം! ചേരേണ്ടവര്‍ തന്നെ മാളവികയുടെയും തേജസിന്റെയും കല്യാണവിശേഷങ്ങള്‍.എനിക്ക് മാളുവിനെ അറിയാം. മാളുവിന് എന്നേയും. പ്രണയമൊന്നുമായിരുന്നില്ല. വല്ലപ്പോഴും മെസേജ് അയയ്ക്കുമായിരുന്നു. അറിയാവുന്നൊരാളെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നി. അങ്ങനെയൊരു പ്രൊപ്പോസലായി ചെന്നതാണെന്നായിരുന്നു തേജസ് പറഞ്ഞത്.ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോകളിും താരം പങ്കെടുക്കാറുണ്ട്. ഏഷ്യാനെറ്റിലെ ഡാന്‍സിങ് സ്റ്റാര്‍സില്‍ താരവും മത്സരിക്കുന്നുണ്ട്. ്അഭിനയവും ഡാന്‍സുമൊക്കെയായി ശ്രദ്ധ നേടിയ മാളവിക വിവാഹിതയാവാന്‍ പോവുകയാണ്. വിവാഹമുണ്ടെന്ന് പറഞ്ഞെങ്കിലും ആരാണ് വരനെന്ന കാര്യം രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ പെണ്ണുകാണല്‍ വിശേഷങ്ങളും വരനെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് മാളവിക. നായികനായകനിലെ സഹതാരമായ തേജസ് ജ്യോതിയാണ് മാളവികയെ ജീവിതസഖിയാക്കുന്നത്.പുതുവര്‍ഷത്തില്‍ കല്യാണമുണ്ടാവുമെന്ന് നേരത്തെ മാളവിക പറഞ്ഞിരുന്നു. അവരുടെ വീട്ടുകാര്‍ വരാനുണ്ടെന്നും അതിന് ശേഷമായി കൂടുതല്‍ വിശേഷങ്ങള്‍ പങ്കിടാമെന്നും പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ഇപ്പോള്‍. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാര്‍ത്ത നിങ്ങളോട് പങ്കിടുകയാണ്. കല്യാണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ത്തന്നെ ആരാണ് വരനെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ആളെത്തന്നെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്. പെണ്ണുകാണല്‍ ചടങ്ങ് നടക്കുകയാണ്. ഇവിടെ ഫോര്‍മലായുള്ള ചടങ്ങും വേണമല്ലോ. കുറച്ച് കഴിഞ്ഞ് പറയാമെന്നായിരുന്നു ഞാന്‍ കരുതിയത്. ഇവര്‍ക്കെല്ലാം ഒരേ നിര്‍ബന്ധം ഇന്ന് തന്നെ പറയണമെന്ന്.ഞാനാണ്.എന്താ പറയേണ്ടതെന്നറിയില്ലെന്നായിരുന്നു തേജസ് ജ്യോതി പറഞ്ഞത്. ഞങ്ങള്‍ രണ്ടാളും നായികനായകനിലെ മത്സരാര്‍ത്ഥികളായിരുന്നു. പ്രേമം റൗണ്ടാണെന്ന് തോന്നുന്നു ഞങ്ങളാദ്യം ഒന്നിച്ച് ചെയ്തത്. അവിടുന്ന് ഇപ്പോള്‍ പെണ്ണുകാണല്‍ വരെ എത്തി നില്‍ക്കുകയാണ്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ചടങ്ങില്‍. നായികനായകനും തട്ടിന്‍പുറത്ത് അച്യുതനുമൊക്കെ കഴിഞ്ഞ് ഞാന്‍ തിരിച്ച് ഷിപ്പിലേക്ക് പോയിരുന്നു. ആ സമയത്ത് കുറേ പ്രൊപ്പോസലൊക്കെ വരുന്നുണ്ടായിരുന്നു.

മാളുവിനെക്കുറിച്ച്.എനിക്ക് മാളുവിനെ അറിയാം. മാളുവിന് എന്നേയും. പ്രണയമൊന്നുമായിരുന്നില്ല. വല്ലപ്പോഴും മെസേജ് അയയ്ക്കുമായിരുന്നു. അറിയാവുന്നൊരാളെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നി. അങ്ങനെയൊരു പ്രൊപ്പോസലായി ചെന്നതാണെന്നായിരുന്നു തേജസ് പറഞ്ഞത്. ലോക് ഡൗണ്‍ സമയത്തായിരുന്നു പ്രൊപ്പോസല്‍ വന്നത്. അന്നെനിക്ക് 21 വയസായിരുന്നു. ജാതകമൊക്കെ നോക്കി പൊരുത്തമൊക്കെ ഉണ്ടായിരുന്നു. അത് ഇവിടെ വരെ എത്തിയിരിക്കുകയാണ്.കല്യാണ വിശേഷങ്ങൾ.ഇവിടെ എല്ലാവരുമുണ്ട്. അതാണ് തേജസേട്ടന്‍ കോണ്‍ഷ്യസായിരിക്കുന്നത്. എല്ലാവരും അനുഗ്രഹിക്കണം. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാളവിക പറഞ്ഞിരുന്നു. കല്യാണ വിശേഷങ്ങളുമായി ഞങ്ങള്‍ ഇനി വരാമെന്ന് പറഞ്ഞായിരുന്നു മാളവിക വീഡിയോ അവസാനിപ്പിച്ചത്. തേജസിനെ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി. നിങ്ങള്‍ നല്ല ജോഡികളാണ്, ഇത് ശരിക്കും സര്‍പ്രൈസായി എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *