അച്ഛന്റെ സ്വത്ത് ആവശ്യമില്ലാത്ത മക്കള്‍… നടന്‍ മുകേഷിന്റെ സമ്പാദ്യം അറിഞ്ഞോ.
വിവാഹമോചനം ജീവിതത്തിന്‍റെ ഒരു ഭാഗമാണെന്ന് നടനും എംഎല്‍എയുമായ മുകേഷ്. തന്‍റെ ജീവിതത്തിലുണ്ടായ രണ്ട് സ്ത്രീകളോടും ദേഷ്യമില്ലെന്നും ഒരു വാക്ക് പോലും മോശം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. പിരിയാനുള്ള തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അതില്‍ സന്തോഷമുണ്ടെങ്കില്‍ ഗോ ഫോര്‍ ഇറ്റെന്നാണ് തന്‍റെ അഭിപ്രായമെന്നും അല്ലാതെ കടിച്ചു തൂങ്ങി പഴിചാരുന്നതിലല്ല കാര്യമെന്നും അദ്ദേഹം പറയുന്നു. തുവരെ ഇവരെ മോശമായിട്ടോ, അല്ലെങ്കില്‍ സാധാരണഗതിയില്‍ ഈ ഫാമിലി കോര്‍ട്ടിന്‍റെ മുമ്പില്‍ ചെന്ന് നിന്നു കഴിഞ്ഞാല്‍ തൊണ്ണൂറ്റിയെട്ടോ, തൊണ്ണൂറ്റിയൊന്‍പതോ എന്നില്ല നൂറ് ശതമാനം ഫാമിലി കോര്‍ട്ടിന്‍റെ അവിടെ നില്‍ക്കുന്ന വൈഫ്, ഹസ്ബന്‍ഡിനെയും ഹസ്ബന്‍ഡ് വൈഫിനെയും ചീത്ത വിളിച്ചുകൊണ്ടിരിക്കും. അത് നാച്ചുറല്‍ ആണ്. ഒരിക്കല്‍ പോലും ഞാന്‍ രണ്ടുപേരെയും ഏതെങ്കിലും തരത്തില്‍..
എന്നെ എത്ര മാത്രം സമ്മര്‍ദം ചെലുത്തിയിട്ടുണ്ട് ഒരു വാക്ക് പറയാന്‍. രണ്ട് പേരെയും ഞാന്‍ അപ്രീഷിയേറ്റ് ചെയ്യുന്നു. കാരണം, അങ്ങനെയൊരു തീരുമാനം എടുത്താല്‍ അതിനകത്ത് സന്തോഷമുണ്ടെങ്കില്‍ ഗോ ഫോര്‍ ഇറ്റ്. അല്ലാതെ കടിച്ചുതൂങ്ങി, എന്നെ ഇല്ലാതെയാക്കി, അത് ഇവനെ.. ഒന്നുമില്ല. അത് അവരുടെ ആ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം. നമ്മുടെ കൂടെ എത്ര അടുത്ത ഫ്രണ്ടാണെങ്കിലും വൈഫാണെങ്കിലും മക്കളാണെങ്കിലുമൊക്കെ ഫ്രീഡം കൊടുത്തില്ലെങ്കില്‍ അവരുടെ ജീവിതം എന്താകും? എന്‍റെ ജീവിതം എന്താകും? അതിന്‍റെയകത്ത് എനിക്ക് അവരോട് ഒരു ദേഷ്യമില്ല. ഞാന്‍ എന്തെങ്കിലും ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ അപ്രീഷിയേറ്റ് ചെയ്തിട്ടേ പറഞ്ഞിട്ടുള്ളൂ. എന്‍റെ മക്കളുടെ അടുത്ത് ഒരു കാരണവശാലും നിങ്ങള്‍ അമ്മയെ വേദനിപ്പിക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. ദേവികയെ പറ്റി ഞാന്‍ ഒരുതരത്തിലും.. എനിക്ക് ഇപ്പോഴും വളരെ സന്തോഷമാണ്.
@All rights reserved Typical Malayali.
Leave a Comment