ഭാര്യയ്ക്കും മക്കള്‍ക്കും രണ്ടു നില വീടും സ്വര്‍ണവും..!! 10 കോടി ലോട്ടറി അടിച്ച ഭാഗ്യവാന് ഇന്ന് പെരുവഴിയില്‍..!! മലപ്പുറത്തെ മുസ്തഫയ്ക്ക് സംഭവിച്ചത്..
വീട് പണി നടത്തണം, മക്കൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യണം, കൊപ്ര ബിസിനസ് നന്നാക്കിയെടുക്കണം’, 2017 ൽ 10 കോടി രൂപ ഓണം ബംപർ അടിച്ചതിന് തൊട്ട് പിന്നാലെ പരപ്പനങ്ങാടി ചുഴലിയിലെ മട്ടത്തറമ്മൽ മുസ്തഫ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. തുക എങ്ങനെ ചെലവഴിക്കുമെന്ന ചോദ്യത്തിന് രണ്ടാമത് ഒന്ന് ചിന്തിക്കാതെ പോലുമായിരുന്നു മുസ്തഫയുടെ ഈ മറുപടി.ഒരൊറ്റ ലോട്ടറിയോടെ ബാധ്യതകൾ എല്ലാം തീർത്ത് സന്തോഷകരമായൊരു ജീവിതം മുസ്തഫ സ്വപ്നം കണ്ടു. എന്നാൽ 6 വർഷങ്ങൾക്കിപ്പുറം ജീവിക്കാന്‍ വീടിന്റെ വാതിലും ജനലും വില്‍ക്കുകയാണ് ഇപ്പോൾ മുസ്തഫ.കൊപ്ര കച്ചവടം സാമ്പത്തികമായി തകർന്ന് നിൽക്കുന്ന സമയത്തായിരുന്നു 2017 ലെ ഓണം ബംപർ മുസ്തഫയെ തേടിയെത്തിയത്. 1000 രൂപയ്ക്കെടുത്ത നാല് ടിക്കറ്റിൽ ഒന്നിനായിരുന്നു സമ്മാനം അടിച്ചത്. സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ സമ്മാനമായിരുന്നു 10 കോടി.
അതുകൊണ്ട് തന്നെ മുസ്തഫയോളം ഭാഗ്യം ആർക്കാണ് ഉള്ളതെന്ന് കുടുംബക്കാരും ബന്ധുക്കളും നാട്ടുകാരും ഒരേ സ്വരത്തിൽ ആവർത്തിച്ചു’.എന്തായാലും ഈ പത്ത് കോടി കൊണ്ടൊന്നും മുസ്തഫയുടെ ഭാഗ്യം അവസാനിച്ചില്ല. പലപ്പോഴായി 25 ലക്ഷവും അഞ്ച് ലക്ഷവും ഒരു ലക്ഷവുമെല്ലാം മുസ്തഫയ്ക്ക് ലോട്ടറി അടിച്ചു. എന്നാൽ ഇത്രയും ലോട്ടറി അടിച്ചിട്ടും മുസ്തഫയുടെ ജീവിതത്തിൽ മാത്രം ഭാഗ്യം സംഭവിച്ചില്ല. ഇന്നിപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വീട്ടിലെ സാധനങ്ങൾ പോലും വിറ്റ് ജീവിക്കുകയാണ് മുസ്തഫ. കേൾക്കുന്നവർക്ക് അമ്പരപ്പ് തോന്നുമെങ്കിലും തന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം താൻ അല്ലെന്നാണ് മുസ്തഫ പറയുന്നത്. ‘തന്റെ പൈസ പോയിട്ടില്ല, ലോട്ടറി കിട്ടിയപ്പോൾ മക്കൾക്കും മരുമക്കൾക്കുമെല്ലാം ഞാൻ പണം കൊടുത്തു, മൊതലൊക്കെ അവർ എടുത്തു.
@All rights reserved Typical Malayali.
Leave a Comment