ഇനി ഒന്നും ഒളിക്കാന്‍ ഇല്ല ദിലീപിന് എതിരെ പൊട്ടിത്തെറിച്ച് നാദിയ മൊയ്തു രംഗത്ത് ഈശ്വരാ
നടിയെ ആക്രമിച്ച കേസ് വളരെ വേദനയുണ്ടാക്കിയ കാര്യമാണെന്ന് നടി നദിയാ മൊയ്തു. മംഗളത്തിന് നല്‍കിയ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒരു അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല ഒരു സ്ത്രീ എന്ന നിലയിലും വിഷമമുള്ള കാര്യമാണിതെന്നും അവര്‍ പറഞ്ഞു. ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും വേദനിപ്പിക്കുന്നത് ശരിക്കും വിഷമം ഉണ്ടാക്കുന്ന കാര്യമാണ് എന്നും നദിയ മൊയ്തു പറഞ്ഞു.മാധ്യമങ്ങളില്‍ കൂടി മിക്കപ്പോഴും ഇത്തരം വാര്‍ത്തകള്‍ നമുക്ക് മുന്നിലെത്താറുണ്ടെന്നും രണ്ട് പെണ്‍മക്കളുടെ അമ്മ എന്ന നിലയില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണിതെന്നും നദിയ മൊയ്തു കൂട്ടിച്ചേര്‍ത്തു. സുരക്ഷയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കണം എന്നും അവര്‍ പറഞ്ഞു. പെണ്‍മക്കളെ പഠിപ്പിച്ച് അവരെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തരാക്കണമെന്നും ആണായാലും പെണ്ണായാലും എന്തും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണമെന്നും നദിയ മൊയ്തു വ്യക്തമാക്കി.
കാലം പുരോഗമിക്കുകയാണ് എന്നും അതിനെ അംഗീകരിക്കാനും പിന്തുണയ്ക്കാനും പുരുഷന്മാരും തയാറാകണമെന്നും നദിയ മൊയ്തു കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ചില പ്രശ്‌നങ്ങള്‍ ഡബ്ല്യു സി സി ശ്രദ്ധിക്കുന്നുണ്ട് എന്നും അവര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും തനിക്ക് അഭിമാനം തോന്നാറുണ്ട് എന്നും നദിയ മൊയ്തു വ്യക്തമാക്കി. ഇതുവരെ ആരും അഡ്രസ് ചെയ്യാത്ത കാര്യങ്ങളാണ് ഡബ്ല്യു സി സി ശ്രദ്ധയില്‍ പെടുത്തുന്നത്.മലയാള സിനിമയില്‍ സ്ത്രീപക്ഷ സിനിമകളും കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങളും ഉണ്ടാകുന്നുണ്ട്. ആ മാറ്റങ്ങള്‍ വരുന്നതില്‍ കൂടുതല്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. പുതിയ തലമുറ അഭിനയം എന്ന പ്രൊഫഷനെ ഏറ്റെടുക്കുകയും സീരിയസ്സായി കാണുകയും ചെയ്യുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും വിവാഹ ശേഷവും അവര്‍ അഭിനയിക്കാന്‍ എത്തുന്നത് നല്ല മാറ്റമാണെന്നും നദിയ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment