56 മത്തെ വയസിൽ വിവാഹം മക്കൾ ഇല്ലായിരുന്നു എന്റെ നെറ്റി അമ്മാവൻ ശങ്കരാടിയുടെ പോലെ ആണെന്നാണ് എല്ലാവരും പറയാറുണ്ട് ലക്ഷ്മി നക്ഷത്ര വെളിപ്പെടുത്തി

മലയാള സിനിമയുടെ പ്രമുഖ നടന്മാരിൽ ഒരാളാണ് നടൻ ശങ്കരാടി. അദ്ദേഹത്തിന്റെ യഥാർഥ പേര് ചന്ദ്രശേഖരമേനോൻ എന്നായിരുന്നു. നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ അദ്ദേഹം മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം തുടർച്ചയായ മൂന്ന് വർഷം നേടിയ ആളാണ്. അത് കൂടാതെ കൂടാതെ മികച്ച നായക നടനായ പ്രേം നസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചെന്ന പ്രത്യേകതയും ഉണ്ട്. 1980-ൽ അമ്പത്തിയാറാം വയസ്സിലാണ് അദ്ദേഹം ശാരദയെ വിവാഹം കഴിക്കുന്നത്.ഇപ്പോഴും മലയാളികൾ ഓർത്തിരിക്കുന്ന ആ അതുല്യ പ്രതിഭയെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ ആദ്യം ഓർമ വരുന്നത് ഗോഡ് ഫാദറും, പപ്പയുടെ സ്വന്തം അപ്പൂസും, അതുപോലെ ഗോഡ് ഫാദറിൽ അദ്ദേഹം അവതരിപ്പിച്ചത് വക്കീൽ കഥാപാത്രത്തെയാണ്. സിനിമയുടെ ക്ലെെമാക്സ് രം​ഗങ്ങളിലെ കോമഡി ഇന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം ശങ്കരാടി എന്ന നടന്റെ പ്രകടനം തന്നെ ആയിരുന്നു.

Lakshmi Nakshatra revealed that she was married at the age of 56 and had no children.

അതുപോലെ ടെലിവിഷൻ രംഗത്ത് അവതാരകാരിൽ ഏറ്റവും തിളങ്ങി നിൽക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. ഇപ്പോൾ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ കൂടി ഏറെ തിളങ്ങി നിൽക്കുക ലക്ഷ്മി നക്ഷത്ര പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.തന്‍റെ മുടി ചുരുണ്ടതാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും മുടിയുടെ അവസ്ഥ വളരെ ദയനീയമാണെന്നും എന്നാല്‍ പാരമ്പര്യമായി കിട്ടിയത് ചുരുണ്ട മുടിയാണെന്നുമാണ് ലക്ഷ്മി പറയുന്നത്. ചുരുണ്ട മുടി കാരണം പണ്ട് സ്‌കൂളിലും കോളേജിലുമെല്ലാം കുട്ടികള്‍ ചകിരിയെന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ ഈയൊരു ഇന്‍ഡസ്ട്രിയിലെത്തിയപ്പോള്‍ നിലനില്‍പിന്‍റെ പ്രശ്‌നംകാരണം മുടി സ്മൂത്ത് ചെയ്യുകയായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു.മുടി മാത്രമല്ല തന്റെ നെറ്റിയെ പറ്റിയും എല്ലാവരും സംസാരിക്കാറുണ്ടെന്നും വളരെ കയറിയിട്ടുള്ള ഈ നെറ്റി കിട്ടിയത് പഴയ സിനിമാ നടനായ ശങ്കരാടിയില്‍ നിന്നാണെന്നുമാണ് ലക്ഷ്മി പറയുന്നത്.

ശങ്കരാടി തന്റെ അമ്മയുടെ വകയിലുള്ളൊരു അമ്മാവനാണ്. അമ്മയുടെ വീട്ടുപേര് ശങ്കരാടിയില്‍ ഹൗസ് എന്നാണെന്നും, ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് ആളുകള്‍ ശങ്കരാടി നെറ്റിയെന്നാണ് തന്‍റെ നെറ്റിയെക്കുറിച്ച് പറയാറെന്നും ലക്ഷ്മി പറയുന്നു.ആ ബന്ധത്വം വളരെ ഭാഗ്യമായി താൻ കാണുന്നു എന്നും ലക്ഷ്മി പറയുന്നുണ്ട്. ശങ്കരാടിക്ക് മക്കൾ ആരും ഇല്ലയിരുന്നു. അദ്ദേഹം തന്റെ അമ്പത്തിയാറാം വയസ്സിലാണ് അദ്ദേഹം ശാരദയെ വിവാഹം കഴിക്കുന്നത്. അതിനു മുമ്പ് നടി കവിയൂർ പൊന്നമ്മയുമായ് വിവാഹ നിശ്ചയം നടന്നിരുന്നു. പക്ഷെ പിന്നീട് വിവാഹം മുടങ്ങുക ആയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *