ദിലീപേട്ടന്‍ ചവിട്ടിയിട്ട് എന്റെ കാലിന്റെ വിരല്‍ ഒടിഞ്ഞു, ഇപ്പോഴും ആ വിരല്‍ മടക്കാന്‍ പറ്റില്ല; അനുഭവം തുറന്ന് പറഞ്ഞ് നമിത പ്രമോദ്

മിനിസ്‌ക്രീന്‍ ടെലിവിഷന്‍ ഷോകളിലൂടെയാണ് നമിത പ്രമോദ് അഭിനയാരങ്ങേറ്റം കുറിക്കുന്നത്. ട്രാഫിക് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ നടി, പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ നായികയായി. നായികയായുള്ള ആദ്യ ചിത്രമായതുകൊണ്ട് തന്നെ പുതിയ തീരങ്ങള്‍ എന്ന സിനിമയിലെ എല്ലാവരും വളരെ അധികം സപ്പോര്‍ട്ട് ആയിരുന്നു. തന്നെ ഒരുപാട് കംഫര്‍ട്ട് ആക്കി നിര്‍ത്തി എന്ന് നമിത പറയുന്നു. സൂര്യ ടിവിയിലെ മ്യൂസിക് കഫെ എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു നടി.

പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിന് ശേഷം നേരെ പോകുന്നത് സൗണ്ട് തോമ എന്ന സിനിമയുടെ സെറ്റിലേക്കാണ്. അവിടെ എല്ലാവരും പക്ക പ്രൊഫഷണലാണ്. ആദ്യ ദിവസം സെറ്റില്‍ എത്തിയപ്പോള്‍ തന്നെ അത് ഫീല്‍ ചെയ്തു. അന്ന് ലൊക്കേനൊക്കെ കണ്ട് തിരിച്ചു പോയി. പിന്നീട് ഷൂട്ടിങിനായി ആദ്യ ദിവസം വന്നപ്പോള്‍, ഏറ്റവും ആദ്യ കടന്നത് സോങ് ഷൂട്ടിങിലേക്കാണ്. അതും ഫാസ്റ്റ് ട്രാക്ക് ഉള്ള പാട്ട്.

സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ശരീരം അനങ്ങി ഒന്ന് ഡാന്‍സൊക്കെ കളിച്ചത്. ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി ഇതത്ര നിസ്സാരമല്ല എന്ന്. രണ്ടാം ദിവസം ആവുമ്പോഴേക്കും ശരീരമൊക്കെ വേദനിക്കാന്‍ തുടങ്ങിയിരുന്നു. അപ്പപ്പോള്‍ പഠിച്ച്, ഷോട്ട് എടുക്കുന്നതാണ്. പക്ഷെ എനര്‍ജി എവിടെയും കുറച്ചിരുന്നില്ല. മൂന്നാം ദിവസമൊക്കെ ആയപ്പോഴേക്കും ആകെ അവശയായി.

ദിലീപേട്ടന്‍ ചാട്ടി ചാട്ടി വരുന്ന ഒരു സ്റ്റെപ്പുണ്ട്. അതില്‍ നേരെ ചാരി വന്ന് തുള്ളിയത് എന്റെ കാലിലാണ്. ചെറുവിരല്‍ ഒടിഞ്ഞു. ഇപ്പോഴും ആ വിരല്‍ എനിക്ക് മടക്കാന്‍ കഴിയില്ല. പക്ഷെ അന്ന് അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ആ വേദനയും സഹിച്ചാണ് ബാക്കി ഷൂട്ട് ചെയ്തത്. സൗണ്ട് തോമയിലെ പാട്ടുകളെ കുറിച്ചോര്‍ക്കുമ്പോള്‍ ഏറ്റവും ആദ്യം ഓര്‍മ വരുന്നത് ഇതൊക്കെയാണെന്ന് നമിത പറയുന്നു.

പാട്ട് രംഗം അത്ര എളുപ്പമുള്ള കാര്യമല്ല. ഏറ്റവും കൂടുതല്‍ ശരീര അധ്വാനം വേണ്ടി വരുന്നത് ഗാനരംഗങ്ങള്‍ എടുക്കുമ്പോഴാണെന്നാണ് നമിത പറയുന്നത്. പൊരിയുന്ന വെയിലത്തൊക്കെയാവും ഡാന്‍സ്. അതാണെങ്കില്‍ എനിക്കറിയാത്ത ഒരു മേഖലയും. മൊത്തത്തില്‍ ഡാന്‍സ് പാടാണ് – നമിത പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *