ഹലോ സിനിമയിലെ നായികാ പാർവതി മിൽട്ടന്റെ ഇപ്പോഴത ജീവിതം ഏവരെയും ഞെട്ടിക്കുന്നത്

പാർവതി മിൽട്ടൺ എന്ന് പറഞ്ഞാൽ ഒരുപക്ഷെ ഏല്ലാവർക്കും മനസിലായില്ലന്നു വരാം, എനാൽ ഹലോ എന്ന മോഹൻലാൽ ചിത്രത്തിലെ നായിക എന്നുപറഞ്ഞാൽ എല്ലാ മലയാളികൾക്കും വളരെ പെട്ടന്ന് ഓർമ്മവരും, ചില അഭിനേതാക്കൾ അങ്ങനെയാണ് ഒരുപാട് സിനിമകൾ ഒന്നും ചെയ്തില്ലങ്കിലും ഒരു സിനിമ തന്നെ ധാരാളമാണ്, അത്തരത്തിൽ ഒരു ചിത്രവും നായികയുമാണ് ഹല്ലോയും പാർവതിയും, അതുപോലെ ഒരൊറ്റ ചിത്രം കൊണ്ടുതന്ന ഈപ്പോഴും നമ്മൾ ഓർത്തിരിക്കുന്ന നായിമാമാരിൽ ഒരാളാണ് വന്ദനം ചിത്രത്തിലെ ഗാഥ, പ്രിയ്യത്തിലെ ആനി അങ്ങനെ നിരവധിപേർ.പാർവതി ജനിച്ചുവളർന്നത് അമേരിക്കയിലെ കാലിഫോർണിയിലാണ്. ഒരു അമേരിക്കന്‍ നടിയും ഗാര്‍ഹിക ഇന്ത്യന്‍ വംശജയുടെ മുന്‍ മോഡലുമാണ് നടി. തെലുങ്ക് ചിത്രത്തിലൂടെയാണ് അവർ അഭിനയ മേഖലയിൽ എത്തിയത്. തെലുങ്ക് സിനിമയിൽ നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, മലയാളത്തിൽ ഹലോ കൂടാതെ ഫ്ലാഷ് എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തിരുന്നു, പിന്നെ 8 ചിത്രങ്ങൾ തെലുങ്കിൽ ചെയ്തിരുന്നു മഹേഷ് ബാബുവിനൊപ്പം തെലുങ്ക് ചിത്രമായ ഡുക്കുഡുവിലെ “പൂവായ് പൂവായി” എന്ന ഐറ്റം സോങ്ങിലൂടെ അവര്‍ വീണ്ടും സിനിമ മേഖലയിൽ ശ്രദ്ധനേടിയിരുന്നു, ഇടക്ക് മേക്കോവർ നടത്തി ഗ്ലാമറാസയുള്ള ഫോട്ടോ ഷൂട്ടുകൾ നടത്തിയിരുന്നു.അഭിനയത്തിലേക്ക് വീണ്ടും തിരിച്ചുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അതൊക്കെ പക്ഷെ എന്തുകൊണ്ടോ താരത്തിന് അവസരങ്ങൾ കുറവായിരുന്നു. ജര്‍മ്മന്‍ പിതാവായ ഷാം മെല്‍ട്ടന്റെയും ഇന്ത്യന്‍ പഞ്ചാബി അമ്മ ഡാരിക പ്രീറ്റിന്റെയും മകളായ പാര്‍വതി കാലിഫോര്‍ണിയയില്‍ 1988 ല്‍ ജനിച്ചു. അരിയാന സിതാര മെല്‍ട്ടണ്‍ എന്ന പേരുള്ള ഒരു അനുജത്തി കൂടിയുണ്ട്.

ഒരു അഭിനേത്രിയെന്നതിലുപരി അവർ ഒരു ശാസ്ത്രീയ നർത്തകികൂടിയന്, ഭരതനാട്യം കുച്ചിപ്പുടി ഇതൊക്കെ പാർവതി അഭ്യസിച്ചിരുന്നു, എമെറിവില്ലെ ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടിയ അവര്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലിയിലെ വിസ്റ്റ കമ്മ്യൂണിറ്റി കോളേജില്‍ ചേര്‍ന്നു. കാലിഫോര്‍ണിയയില്‍ നിന്നായിരുന്നു പാർവതിയുടെ ബാക്കി ജീവിതം.. നിരവധി സൗന്ധര്യ മത്സരങ്ങളിൽ പങ്കടുത്ത പാർവതി ചിലതിലൊക്കെ വലിയ വിജയം കണ്ടിരുന്നു.. 2004 ല്‍ മിസ് ടീന്‍ ഇന്ത്യ ബേ ഏരിയ മത്സരവും 2005 ല്‍ മിസ്സ് ഇന്ത്യ ലെ വിസേജ് യുഎസ്‌എ മത്സരത്തിലും സമ്മാനം കരസ്ഥമാക്കി.തെലുങ്കിൽ ചെയ്ത് ചിത്രം വെന്നേലയില്‍ പാർവതി ആയിരുന്നു നായിക ആ ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു അതിന്റെ വിജയം കാരണമാണ് അവർ വീണ്ടും സിനിമയിൽ തന്നെ ഉറച്ച് നിന്നത് പക്ഷെ പിന്നീടങ്ങോട്ട് താരത്തിന് പറയത്തക്ക വിജയ ചിത്രങ്ങൾ ഇല്ലായിരുന്നു.. അവസരങ്ങൾ കുറഞ്ഞതോടെ അവർ തിരികെ അമേരിക്കയിലേക്ക് പോയി. 2013 ല്‍ ഷംസു ലാലാനിയെ വിവാഹം കഴിച്ചു, ലാലാനി ഗ്രൂപ്പിന്റെ മുതലാളിയാണ് താരത്തിന്റെ ഭര്‍ത്താവ്. കോടീശ്വരനായ ഷംസുമ്മയുള്ള വിവാഹ ശേഷം പിന്നെ സിനിമയിൽ താരത്തെ കണ്ടിരുന്നില്ല, സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ് പാർവതി.. താരത്തിന്റെ ചിത്രങ്ങളെല്ലാം ഇപ്പോഴും ആരാധർ സ്വീകരിക്കാറുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *