തന്റെ അമ്മക്ക് ഒരു കുഞ്ഞുവാവ പിറന്നിരിക്കുന്നു – 23 വയസുള്ള എനിക്ക് അനുജത്തി ജനിച്ചിരിക്കുന്നു
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നടിയും നർത്തകിയും ആണ് ആര്യ. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ താനൊരു ചേച്ചിയാകാൻ പോകുന്നതിൻ്റെ സന്തോഷത്തിലായിരുന്നു ആര്യ. കുറച്ച് ദിവസം മുൻപാണ് ഇരുപത്തിമൂന്നാം വയസ്സിൽ താനൊരു ചേച്ചിയാവാൻ പോകുന്നു എന്ന ആര്യയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഗർഭിണിയായ അമ്മ ദീപ്തി ശങ്കറിൻ്റെ നിറവയറിൽ പിടിച്ചിരിക്കുന്ന ഫോട്ടോയ്ക്കൊപ്പം ആണ് ആര്യ അന്ന് സന്തോഷ വാർത്ത പങ്കുവെച്ചത്.ഇപ്പോഴിതാ ആര്യയ്ക്ക് സഹോദരി ജനിച്ചിരിക്കുകയാണ്. ആര്യ തന്നെയാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഞാനൊരു ചേച്ചി അമ്മയായി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എന്നാണ് ആര്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ആര്യയ്ക്കും കുടുംബത്തിനും ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ചെമ്പട്ട്,ഇളയവൾ ഗായത്രി തുടങ്ങിയ സീരിയലുകളിൽ പ്രധാന വേഷം ചെയ്ത താരമാണ് ആര്യ. എട്ടര മാസത്തിനുശേഷമാണ് ഞാൻ ഒരു ചേച്ചിയാകാൻ പോകുന്നു എന്ന് അറിഞ്ഞതെന്നും, വീഡിയോകോൾ ചെയ്യുമ്പോൾ അമ്മ മുഖം മാത്രം കാണിച്ചാണ് കഴിഞ്ഞ എട്ടു മാസം സംസാരിച്ചിരുന്നത് എന്നുമാണ് താരം പറയുന്നത്.ഒറ്റ മകളായി എത്ര കാലം ജീവിച്ചതു കൊണ്ടാണോ, അമ്മയുടെ സ്നേഹം നഷ്ടപ്പെടുമോ എന്ന് ഞാൻ കരുതും എന്ന് വിചാരിച്ചത് കൊണ്ടാണോ, എന്നറിയില്ല. അച്ഛനും അമ്മയും തന്നോട് ഇത് മറച്ച് വച്ചതെന്ന് താരം പറയുന്നു. ഏതായാലും ആര്യ വളരെ സന്തോഷത്തിലാണ്. നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment