കണ്ണീരിനും പ്രാര്‍ത്ഥനകള്‍ക്കും അവസാനം സ്വപ്‌ന വീട് പണിത് മഞ്ജു പത്രോസ് ഭര്‍ത്താവ് ഒപ്പമില്ലെന്ന സങ്കടം മാത്രം ബാക്കി

ഏറെ നാളത്തെ സ്വപ്നം സഫലമായി! മഞ്ജുവിന് പുത്തൻ വീട്; സുനിച്ചനെ കാണാത്തതിൽ വിമർശനവും
ജീവിതം മാറിയത് തന്നെ ആ ഷോയ്ക്ക് ശേഷമാണ്. ഇപ്പോള്‍ സ്വന്തമായി ഒരു വീട് എടുക്കാനുള്ള തത്രപ്പാടിലാണ്. മോന്‍ പത്താം ക്ലാസിലാണ്. സുനിച്ചന്‍ ഗള്‍ഫിലും- ന്നു അടുത്തിടെ മണ്ണ് ഒരു കോടിയിൽ പങ്കെടുക്കവെ പറഞ്ഞിരുന്നു.പുത്തൻ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് നടി മഞ്ജു പത്രോസ്. മഞ്ജു വിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു ഒരു വീട്. അത് പൂവണിഞ്ഞ സന്തോഷത്തിലാണ് ഇപ്പോൾ താരം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വീടിന്റെ പാല് കാച്ചൽ ചടങ്ങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആയത്. സീരിയൽ കുടുംബവും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഞങ്ങളുടെ തങ്കത്തിന് അങ്ങനെ ഒരു വീടായി എന്നാണ് ആരാധകർ കമന്റുകൾ പങ്കിടുന്നത്.ബിഗ് ബോസിൽ നിന്നും കിട്ടിയ പണവും, അഭിനയജീവിതത്തിൽ നിന്നുള്ള സമ്പാദ്യവും എല്ലാം ചേർത്തിണക്കിയാണ് തന്റെ വീട് എന്ന സ്വപ്നത്തിലേക്ക് മഞ്ജു നടന്നു കയറിയത്. വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. മഞ്ജുവിന്റെ ഉറ്റ സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം പാല് കാച്ചൽ ചടങ്ങിൽ എത്തിയിരുന്നു.വെറുതെ അല്ല ഭാര്യയിൽ മുതൽ ബിഗ് ബോസ് വരെയുള്ള മഞ്ജുവിന്റെ യാത്രയിൽ പലപ്പോഴായി ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു വീടെന്ന സ്വപ്നത്തിലേക്കാണ് തൻറെ ഇനിയുള്ള യാത്ര എന്നും താരം പറയുകയുണ്ടായി. ബിഗ് ബോസിൽ നിൽക്കുമ്പോൾ താൻ മാറി മാറി വാടക വീടുകളിൽ താമസിച്ചതിനെകുറിച്ചെല്ലാം പറഞ്ഞുകൊണ്ട് നടി ഇമോഷണൽ ആയിട്ടുമുണ്ട്.

ഇപ്പോൾ ഞാൻ എന്റെ സ്വന്തം വീടിന് ഉള്ളിലാണ് നിൽക്കുന്നത്. സ്നേഹിച്ചവരോട് തിരിച്ചും സ്നേഹം മാത്രം. വെറുത്തവരോടും സ്നേഹമാണുള്ളത്. എന്നെ കൂടുതൽ കരുത്തയാക്കിയതിന് എന്നാണ് പാല് കാച്ചൽ ചടങ്ങിന് ശേഷം കൗമുദി മൂവീസിനോട് മഞ്ജു പറഞ്ഞത്. മഞ്ജുവിന്റെ വീട്ടിലാണ് ഞാൻ നിൽക്കുന്നത്. അവളുടെ സുഖത്തിലും ദുഖത്തിലും ഞാൻ ഉണ്ടായിരുന്നു എന്നാണ് ഉറ്റസുഹൃത്ത് സിമി പ്രതികരിച്ചത്.പതിവ് പോലെത്തന്നെ മോശം കമന്റുകൾ പങ്കിട്ടുകൊണ്ടും ചിലർ എത്തുകയുണ്ടായി. വീട് കിട്ടിയപ്പോൾ ഭർത്താവിനെ നഷ്ടപ്പെട്ടു, സുനിച്ചൻ എവിടെ, ഭർത്താവ് വന്നില്ലേ… ഒരു വാക്ക് പോലും പുള്ളിയെ കുറിച്ച് പറയുന്നില്ലല്ലോ, ഒരു വലിയ മോൻ ഇല്ലേ, അത് എവിടെ എന്നിങ്ങനെയുള്ള ചോദ്യങ്ങളും കമന്റുകളുമാണ് വീഡിയോയിൽ ഏറെയും. എന്നാൽ മഞ്ജു വിനെ സ്നേഹിക്കുന്നവരും മറുപടിയുമായി എത്തുന്നുണ്ട്. ഇതൊന്നും കണ്ടിട്ട് അങ്ങോട്ട് സുഖിക്കുന്നില്ല അല്ലേ എന്നാണ് മഞ്ജുവിന്റെ വെൽവിഷേർസ് ചോദിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *