വെറും 10 മിനിട്ടിൽ തിയേറ്ററുകളെ ഇളക്കിമറിച്ചു; വിമർശനങ്ങൾക്ക് ഇനിയിടമില്ല, തിരുമ്പി വന്തിട്ടേന്‍! ദ വണ്‍ ആന്റ് ഓണ്‍ലി ലാലേട്ടന്‍

വെറും 10 മിനിട്ടിൽ തിയേറ്ററുകളെ ഇളക്കിമറിച്ചു; വിമർശനങ്ങൾക്ക് ഇനിയിടമില്ല, തിരുമ്പി വന്തിട്ടേന്‍! ദ വണ്‍ ആന്റ് ഓണ്‍ലി ലാലേട്ടന്‍.ഇത് ലാലേട്ടൻ്റെ തുരിച്ചുവരവാണെന്ന് മലയാളിക്ക് അഭിമാനത്തോടെ പറയാം. ജയിലർ കണ്ടിറങ്ങുമ്പോൾ ക്ലൈമാക്സ് സീൻ അവശേഷിപ്പിച്ച ആരവത്തിലല്ലാതെ ഒരാൾക്കും തിയേറ്ററിന് പുറത്തുകടക്കാനാവില്ല.ലാലേട്ടൻ ഫാൻസിന് ഇത് ആഘോഷത്തിൻ്റെ ദിവസമാണ്. ഏറെ നാളായി കേൾക്കുന്ന വിമർശനങ്ങൾക്കും, അധിക്ഷേപങ്ങൾക്കും അവർക്കിന്ന് മറുപടി നൽകാം. വിൻ്റേജ് മോഹൻലാൽ പഴയ മോഹൻലാൽ എന്നൊന്നും ഇല്ലെന്നും ഇപ്പോഴും താൻ മാസ്സ് ആണെന്നും ഒരു കാമിയോ റോളിലൂടെ തെളിയിച്ചിരിക്കുകയാണ് മോഹൻലാൽ. രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലറിലെ മാത്യൂസ് എന്ന റോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. ഇതുവരെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഒരു ക്യാരക്ടർ റോളിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. അപ്പിയറൻസ്, ആറ്റിട്യൂട്, സ്വാഗ് ആൻഡ് സ്റ്റൈൽ കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന പെർഫോമൻസ് ആണ് ചിത്രത്തിൽ മോഹൻലാലിൻ്റേത് ഇൻട്രോ സീനും തുടർന്നുള്ള സീനുകളും അതിനെ ഹൈപ്പിലെത്തിക്കുന്ന അനിരുദ്ധ് മ്യൂസിക്കും കൂടിയാകുമ്പോൾ സംഭവം കളറാകും.ക്യാരക്ടർ പോസ്റ്ററുകളിലൂടെ തന്നെ വേഷവും സ്റ്റൈലും നേരത്തെ ചർച്ചയായിരുന്നെങ്കിൽ ചിത്രം റിലീസ് ആയതിനുശേഷം മാത്യൂസിൻ്റെ പ്രകടനത്തെ ആഘോഷമാക്കുകയാണ് ആരാധകർ. പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന രീതിയിലുള്ള കഥാപാത്ര പ്ലേസിങ് ആണ് നെൽസൺ ചെയ്തിരിക്കുന്നത്. പാൻ ഇന്ത്യൻ രീതിയിൽ അണിയിച്ചൊരുക്കിയ ചിത്രത്തിൽ രജിനികാന്തിനോടൊപ്പം മത്സരിച്ചഭിനയിക്കുകയാണ് സഹതാരങ്ങൾ. മലയാളത്തിൽ നിന്നും വിനായകനും മോഹൻലാലും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ജയിലർ. വിനായകൻ വർമ്മൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

നീണ്ട ഇടവേളക്കുശേഷമാണ് ഇത്രയും മാസ്സ് പ്രസൻ്റേഷനിൽ മോഹൻലാൽ സ്‌ക്രീനിലെത്തുന്നത്. കഥാപാത്രത്തെ ഇതിനോടകം പ്രേക്ഷകർ ട്രെൻഡിങ് ആക്കി കഴിഞ്ഞു. കേരളത്തിലെ സിനിമ പേജുകളിലും ചിത്രം കണ്ടവരുടെ റിവ്യൂകളിലും ഈ അഭിപ്രായം നിറയുകയാണ്. ചിത്രവും ചർച്ചകളിൽ നിറഞ്ഞുകഴിഞ്ഞു. വിനായകൻ്റെ പെർഫോമൻസും ചിത്രത്തിൽ എടുത്ത് പറയേണ്ടതാണ്. എക്സ്എൻട്രിക് ആയ ഒരു വില്ലൻ്റെ മനോഭാവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന വിനായകൻ മലയാള സിനിമയിലെ ചിലർക്കുള്ള മറുപടികൂടിയാണ് നൽകുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *