എന്റെ സ്വപ്നം സഫലീകരിച്ച നിമിഷം! സന്തോഷേട്ടന്റെ പണമില്ലാതെ തന്നെ ഈ വണ്ടി വാങ്ങാനുള്ള ആസ്തിയുണ്ട് നവ്യക്ക്!

എന്റെ സ്വപ്നം സഫലീകരിച്ച നിമിഷമെന്ന കാപ്ഷ്യനോടെ നവ്യ പങ്കുവച്ച ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അടുത്തിടെയാണ് മിനി കൂപ്പറിൽ വന്നിറങ്ങി, ബി.എം.ഡബ്ല്യുവിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്‌സ്7 എസ്.യു.വി നവ്യ സ്വന്തമാക്കിയത്. എകദേശം 1.30 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. നവ്യയുടെ സ്വപ്നം സഫലമായതോടെ നിരവധി ആളുകളാണ് മെസേജുകൾ പങ്കിട്ടുകൊണ്ട് എത്തിയത്.

ബി.എം.ഡബ്ല്യു. എക്‌സ്7 എസ്.യു.വിയുടെ പെട്രോള്‍ പതിപ്പായ എക്‌സ്‌ഡ്രൈവ് 40ഐ സ്‌പോട്ടാണ് നടി തിരഞ്ഞെടുത്തിരിക്കുന്നത്. നവ്യയുടെ ഭര്ത്താവ് സന്തോഷ് മേനോനും ബി.എം.ഡബ്ല്യുവിന്റെ പുത്തൻ പതിപ്പുകൾ സ്വന്തമായുണ്ട്. ആഡംബര വാഹനപ്രേമിയായ അദ്ദേഹത്തിന്റെ മുംബൈ ഗ്യാരേജിൽ തന്നെ നിരവധി വണ്ടികൾ ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 24 വയസ്സിൽ ഒരു ഇന്റർനാഷണൽ കമ്പനിയുടെ തലപ്പത്തേക്ക് എത്തിയ സന്തോഷ് മേനോൻ കോടീശ്വരനാണ്. ചങ്ങനാശ്ശേരിക്കാരൻ ആയ സന്തോഷും നവ്യയും തമ്മിൽ ആലോചിച്ചുറപ്പിച്ച വിവാഹം ആണ്.

ഭർത്താവ് കോടീശ്വരൻ ആണെങ്കിലും 1.30 കോടിയുടെ വണ്ടി സ്വന്തമാക്കാൻ ഒരിക്കലും അദ്ദേഹത്തെ ആശ്രയിക്കേണ്ട അവസ്ഥ നവ്യക്ക് ഇല്ലെന്നാണ് ആരാധകർ പറയുന്നത്. കാരണം നവ്യ ഇപ്പോൾ ഇന്ത്യക്ക് അകത്തും പുറത്തും നൃത്തവേദികളിൽ സജീവമാണ്. മാത്രമല്ല സ്വന്തമായി നൃത്ത വിദ്യാലയവും നടത്തുന്ന നവ്യ നല്ലൊരു തുക തന്നെ സമ്പാദിക്കുന്നുണ്ട്. തിരിച്ചുവരവിൽ നവ്യ ചെയ്ത ചിത്രങ്ങൾ എല്ലാം സൂപ്പര്ഹിറ്റ് ആയിരുന്നു. റിപ്പോർട്ടുകൾ സത്യമെങ്കിൽ ഒരു കോടിക്ക് അടുത്തുണ്ട് താരത്തിന്റെ മാസവരുമാനം. മാത്രവുമല്ല നല്ലൊരു തുകയാണ് ഓരോ വേദികളിൽ നിന്നും, യൂട്യൂബിൽ നിന്നും നവ്യക്ക് കിട്ടുന്നുണ്ട്.

നല്ലൊരു തുക നൃത്തം അവതരിപ്പിക്കുന്ന വകയിൽ നവ്യ നേടുന്നുണ്ട് എങ്കിലും തന്നെക്കൊണ്ട് ആകുന്ന സഹായം നവ്യ ആളുകൾക്ക് വേണ്ടി ചെയ്യാറുണ്ട്. അടുത്തിടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും സര്‍വകലാശാല കലോത്സവം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ശിവന്‍കുട്ടി പറഞ്ഞു. ഈ വാക്കുകളോട് അന്ന് വേദിയില്‍ വച്ച് തന്നെ നവ്യ പ്രതികരിച്ചത് ഏറെ ചർച്ച ആയിരുന്നു.

താന്‍ ഒരു രൂപ പോലും വാങ്ങാതെയാണ് വന്നിരിക്കുന്നത് എന്നാണ് നവ്യ മറുപടി പറഞ്ഞത്. താന്‍ വന്ന വഴി മറക്കില്ലെന്നും കലോത്സവത്തിന് എത്താന്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും നവ്യ വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല നവ്യ ഉപയോഗിച്ച സാരികൾ ഓൺലൈൻ വഴി വിറ്റുകിട്ടിയ കാശ് അത്രയും ഗാന്ധിഭവനിൽ അന്തേവാസികൾക്ക് വേണ്ടിയാണു നവ്യ വിനിയോഗിച്ചത്. അതോടെ താരത്തിനോടുള്ള ഇഷ്ടം സോഷ്യൽ മീഡിയക്ക് കൂടുകയും ചെയ്തു.

ഒരുപക്ഷെ തിരിച്ചുവരവിൽ നവ്യക്ക് കിട്ടിയ സ്വീകരണം അവരുടെ നിലപാടുകൾ കൊണ്ട് കിട്ടിയതാകാം എന്നാണ് പൊതുവെ സോഷ്യൽ മീഡിയയിലെ സംസാരം.

ജീവിതത്തിൽ നാട്യങ്ങൾ ഇല്ലാത്ത വ്യക്തി എന്നാണ് പൊതുവെ നവ്യയെകുറിച്ചു സോഷ്യൽ മീഡിയയുടെ അഭിപ്രായം. മലയാള സിനിമയിലെ ബാലാമണി ആയിട്ടാണ് ഇന്നും നവ്യയെ ആരാധകർ വിശേഷിപ്പിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *