വാട്‌സാപ്പില്‍ നവ്യയുമായുള്ള ചാറ്റ്..!! കൊച്ചിയില്‍ പല തവണ നടിയെ കാണാനും അയാളെത്തി..!! പിറന്നാള്‍ സമ്മാനവും നല്‍കി..!

എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം; ഞാൻ അതോടെ മറ്റൊരാളായി മാറിയില്ലേ; എന്റെ സ്വന്തം പേര് പോലും മാറ്റേണ്ടി വന്നു; ഓർമ്മകഥയുമായി നവ്യ ആ ചേട്ടൻ എന്നെ തടഞ്ഞുനിർത്തി, എന്റെ കൈയിലേക്ക് നമ്ബർ വച്ച് തരികയായിരുന്നു. വാങ്ങാതിരിക്കാൻ തോന്നിയില്ല; നവ്യ പറയുന്നു!.navya nair train journey after 20 yeras with her friends viral video.എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം; ഞാൻ അതോടെ മറ്റൊരാളായി മാറിയില്ലേ; എന്റെ സ്വന്തം പേര് പോലും മാറ്റേണ്ടി വന്നു; ഓർമ്മകഥയുമായി നവ്യ.ഇരുപതുവർഷത്തിനുശേഷം ട്രെയിൻ യാത്ര നടത്തിയതിന്റെ സന്തോഷത്തിലാണ് നടി നവ്യ നായർ. കോയമ്പത്തൂരിൽ ഒരു ഡാൻസ് പ്രോഗ്രാമിന് പങ്കെടുക്കാനാണ് താരം ട്രെയിനിൽ യാത്ര ചെയ്യുന്നത്. അമ്മ ചെറിയ പനി പിടിച്ചതിനെ തുടർന്ന് റെസ്റ്റിൽ ആയതും, കോയമ്ബത്തൂരിലേക്ക് ഫ്‌ളൈറ്റ് ഇല്ലാത്തതുകൊണ്ടുമാണ് താൻ ട്രെയിൻ യാത്ര തെരെഞ്ഞെടുത്തത് എന്നും നവ്യ പറയുന്നുണ്ട്. താൻ അത്രയും എക്സൈറ്റഡ് ആണെന്നും പുതിയ വീഡിയോയിലൂടെ താരം പറഞ്ഞു.അന്ന് ഒരു സംഭവം ഉണ്ടായതാണ് ഇപ്പോൾ ട്രെയിനിൽ കയറിയപ്പോൾ മനസ്സിൽ നിൽക്കുന്നത്. നാല് പേരല്ലേ ഒരു ബെർത്തിൽ ഉണ്ടാവുക. അച്ഛനും അമ്മയും ഒരു സൈഡിൽ കിടന്നുറങ്ങുന്നു. ഓപ്പോസിറ്റ് ബെർത്തിൽ ഒരു ചേട്ടൻ ഉണ്ടായിരുന്നു. എനിക്ക് ചേട്ടന്റെ പേരൊന്നും അറിയില്ല. ഞാൻ ഇടക്ക് ഉറങ്ങി ഉണർന്ന സമയം നോക്കുമ്പോൾ ഈ ചേട്ടൻ എന്നെ ഇങ്ങനെ നോക്കി കിടക്കുന്നു.
ഇഷ്ടം സിനിമയുടെ കോസ്റ്റ്യൂം തെരഞ്ഞെടുക്കാൻ അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര ചെയ്തതാണ്. പിന്നീട് ഇപ്പോഴാണ് തന്റെ ഓർമ്മയിൽ ഒരു ട്രെയിൻ യാത്ര എന്നും താരം പറയുകയുണ്ടായി. ചെന്നൈയിൽ നിന്നും കോസ്റ്റ്യൂം തെരഞ്ഞെടുക്കാൻ ആയിരുന്നു യാത്ര. ഇപ്പോൾ ട്രെയിനിൽ കേറിയപ്പോൾ ആ ഓർമ്മകൾ ആണ് വരുന്നത്- നവ്യ പറഞ്ഞു തുടങ്ങുന്നു.

എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം. ഞാൻ അതോടെ മറ്റൊരാളായി മാറിയില്ലേ. ധന്യ എന്ന പേര് വരെ അതോടെ മാറി. ( ഇഷ്ടത്തിൽ എത്തിയ സമയത്തെക്കുറിച്ചാണ് നവ്യ സംസാരിക്കുന്നത്). ധന്യ നവ്യ നായരായി മാറി. നവ്യ എന്നാണ് എന്റെ പേരെന്ന് തിരിച്ചറിയാൻ കുറേക്കാലം എടുത്തു. ആദ്യമൊക്കെ വിളിച്ചാൽ വിളി പോലും കേൾക്കാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.എനിക്ക് പെട്ടെന്ന് ക്യൂരിയോസിറ്റി ആയി. ഞാൻ ഒളികണ്ണിട്ട് പുള്ളിയെ നോക്കുന്നുണ്ടായിരുന്നു. ഇടക്ക് ഞാൻ ഉറങ്ങി പോയി. അങ്ങനെ നേരം വെളുത്തു. ഞാൻ പല്ലൊക്കെ തേച്ചിട്ട് തിരികെ സീറ്റിലേക്ക് പോകാൻ നേരം ഡോറിന്റെ അവിടെ ഈ ചേട്ടൻ വന്നു നിന്നു. അപ്പോൾ ഞാൻ ഒന്ന് പേടിച്ചു പോയി. ഇത് എന്റെ നമ്പർ ആണ് എന്ന് പറഞ്ഞുകൊണ്ട് എന്റെ കൈയ്യിൽ നമ്പർ തന്നു.​എന്തോ ഒരു കള്ളത്തരം ചെയ്യുന്ന പോലെ ആണെങ്കിലും ഞാൻ ആ നമ്ബർ വാങ്ങിച്ചു. ആരും കാണാതെ ബാഗിൽ കൊണ്ട് പോയി വച്ചു. നമ്മുടെ സസ്ഥലം എത്തി, കാറിൽ കയറി. മെല്ലെ ഞാൻ ആ പേപ്പർ കഷ്ണം എടുത്തു. അന്നൊന്നും മൊബൈൽ ഒന്നുമില്ലല്ലോ നമ്മുടെ കൈയ്യിൽ. അന്ന് കൊച്ചല്ലേ. എന്താണേലും ഞാൻ ഗ്ലാസ് തുറന്ന് പുറത്തേക്ക് പറത്തിവിട്ടു. – നവ്യ വാചാലയായി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *