കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടാല്‍ ഇത്രയും ഭംഗിയുണ്ടാവുമോ?, നിലവിളക്ക് പിടിച്ച് നെറുകില്‍ സിന്ദൂരവുമിട്ട് നയന്‍താര; 35 കഴിഞ്ഞിട്ടും എങ്ങനെ?
കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടാല്‍ ഇത്രയും ഭംഗിയുണ്ടാവുമോ?, നിലവിളക്ക് പിടിച്ച് നെറുകില്‍ സിന്ദൂരവുമിട്ട് നയന്‍താര; 35 കഴിഞ്ഞിട്ടും എങ്ങനെ?.നയന്‍താരയും വിക്കിയും ജീവിതത്തില്‍ പുതിയ ഒരു തുടക്കത്തിലേക്ക് കടക്കുകയാണ്. അതിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.രണ്ട് പതിറ്റാണ്ടിലേറെയായി ആരാധകരുടെ നെഞ്ചിടിപ്പായി മാറിയ നടിയാണ് നയന്‍താര. ആ സൗന്ദര്യത്തെ വര്‍ണിക്കാന്‍ പലര്‍ക്കും ഇപ്പോഴും വാക്കുകളുടെ ദാരിദ്ര്യമുണ്ട്.പുതിയ ഫോട്ടോ പങ്കുവച്ച് എത്തിയ നയന്‍താരയും വിക്കിയും വീണ്ടും ആളുകളുടെ അസൂയ പിടിച്ചുപറ്റുകയാണ്. അത്രയ്ക്ക് മനോഹരമാണ് ചിത്രങ്ങള്‍ എന്ന് പറയാനുണ്ടോ.കറുപ്പും ചുവപ്പും കളര്‍ കോമ്പോയിലുള്ള സാരിയും ബ്ലൈസുമാണ് നയന്‍താര ധരിച്ചിരിയ്ക്കുന്നത്.
ആ നിറം നയന്‍താരയ്ക്ക് വല്ലാതെ ഇണങ്ങുന്നുണ്ട് എന്ന് പറയേണ്ടതില്ലല്ലോ.കൈയ്യില്‍ ഒരു നിലവിളക്കും, നെറുകില്‍ സിന്ദൂരവുമിട്ട് നില്‍ക്കുന്ന നയന്‍സിനെ കണ്ടാല്‍, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണെന്ന് ആരും പറയും എന്നാണ് കമന്റുകള്‍.35 വയസ്സ് കഴിഞ്ഞിട്ടും എങ്ങനെയാണ് ഈ സൗന്ദര്യം നിലനിര്‍ത്തുന്നത് എന്ന് കൗതുകത്തോടെയും തെല്ലൊരു അസൂയയോടെയും ചോദിക്കുന്ന ഒറുപാട് കമന്റുകള്‍ കാണാം.പ്രണയത്തിന്റെ ശക്തിയില്‍ വിശ്വസിക്കുന്നു, സ്‌നേഹവും പ്രണയവും – എന്നാണ് ഫോട്ടോ പങ്കുവച്ചുകൊണ്ട് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.പ്രണയത്തിന് ഒരു മുഖമുണ്ടെങ്കില്‍ അത് തന്റെ ഭാര്യ നയന്‍താരയുടേതാണെന്ന് വിഘ്‌നേശ് ശിവനും പറയുന്നു. പുതിയ തുടക്കം എന്ന ഹാഷ് ടാഗും കൊടുത്തിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment