പെണ്ണില്ല എന്ന് പറഞ്ഞുനടന്നവന് വരെ പെണ്ണായി’; കമന്റിന് മറുപടിയുമായി ഷൈന്‍ ടോം ചാക്കോയുടെ തനു, പ്രണയത്തിന് പ്രത്യേക അര്‍ത്ഥം തന്നവന്‍

ഷൈന്‍ ടോം ചാക്കോ പ്രണയം പരസ്യപ്പെടുത്തിയതിന് ശേഷം, നടന്റെ പ്രണയിനി തനു ഒരുമിച്ചുള്ള ഫോട്ടോകള്‍ വാരി വിതറുകയാണ്. അങ്ങെ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ വന്നിരിക്കുന്ന കമന്റുകളും അതിന് തനു നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാവുന്നത്.you give love a special meaning tanu shares latest photo with shine tom chacko’പെണ്ണില്ല എന്ന് പറഞ്ഞുനടന്നവന് വരെ പെണ്ണായി’; കമന്റിന് മറുപടിയുമായി ഷൈന്‍ ടോം ചാക്കോയുടെ തനു, പ്രണയത്തിന് പ്രത്യേക അര്‍ത്ഥം തന്നവന്‍!.ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ പ്രമോഷന് വേണ്ടി വന്ന സമയത്താണ് ഷൈന്‍ ടോം ചാക്കോ തന്റെ പ്രണയിനിയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയത്. പരിപാടിയ്ക്ക് ഒരേ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് വന്ന്, മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ പ്രണയിനിയുടെ കൈ മുറുകെ പിടിച്ചു നടന്ന ഷൈനിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം വൈറലായിരുന്നു. അതിന് ശേഷം ആരാണ് ആ പ്രണയിനി എന്ന കാര്യത്തില്‍ വല ചര്‍ച്ചകളും നടന്നു.തനു എന്ന പേര് മാത്രമാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നുത്. പിന്നീട് തനുവിന്റെ സോഷ്യല്‍ മീഡിയ തപ്പിപ്പോയ ആരാധകര്‍ അവിടെ സ്ഥിരമായി. ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പമുള്ള പുതിയ പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതാണ് തനുവിന്റെ പുതിയ എന്റര്‍ടൈന്‍മെന്റ്. ലവ് ക്വോട്‌സുകള്‍ക്കൊപ്പമാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുന്നത്.
അങ്ങനെ ഏറ്റവും ഒടുവില്‍ പങ്കുവച്ച പോസ്റ്റും, അതിന്റെ ക്യാപ്ഷനും, അതിന് താഴെ വരുന്ന കമന്റുകളുമൊക്കെയാണ് ഇപ്പോള്‍ വൈറലാവുന്നത്. ‘പ്രണയത്തിന് പ്രത്യേക അര്‍ത്ഥം നല്‍കിയവന്‍’ എന്ന് പറഞ്ഞാണ് ചേര്‍ന്നു നില്‍ക്കുന്ന മൂന്ന് ഫോട്ടോകള്‍ തനു പങ്കുവച്ചത്. അതിന് താഴേ വന്ന മിക്ക കമന്റുകള്‍ക്കും തനു മറുപടി നല്‍കിയിട്ടുമുണ്ട്.

രസകരമായ കമന്റുകള്‍ക്ക് അതേ നാണയത്തില്‍ തന്നെയാണ് തനുവിന്റെ മറുപടി. ‘അണ്ണന്‍ പെണ്ണ് കെട്ടില്ല എന്നാണ് ഞാന്‍ വിചാരിച്ചത്. സിംഗിള്‍സിനൊക്കെ ഒരു മോട്ടിവേഷന്‍ ആയിരുന്നു. എന്റെ മോട്ടിവേഷന്‍ പോയി’ എന്ന് പറഞ്ഞു വന്ന ആളോട്, ‘എപ്പോഴും സിംഗിള്‍ ആവാന്‍ പറ്റുമോ’ എന്നായിരുന്നു തനുവിന്റെ ചോദ്യം.’പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി’ എന്ന് പറഞ്ഞയാളോട്, ‘അതെന്താ മൊയ്തീനെ അങ്ങനെ ഒരു പറച്ചില്‍’ എന്ന് ചോദിച്ച് തനു എത്തി. അങ്ങനെ മിക്ക കമന്റുകള്‍ക്കും ഷൈന്‍ ടോം ചാക്കോയുടെ പ്രണയിനി മറുപടി നല്‍കിയിട്ടുണ്ട്. രണ്ട് പേരുടെയും ഒരുപോലത്തെ പല്ലുകള്‍ ആണെന്നാണ് കൂടുതല്‍ ആളുകളുടെയും അഭിപ്രായം. അതിനൊക്കെയുള്ള മറുപടി ചിരിയില്‍ ഒതുക്കി.സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അധികം പരസ്യമാക്കാത്ത നടനാണ് ഷൈന്‍ ടോം ചാക്കോ. ഒരു അഭിമുഖത്തില്‍ വളരെ കെയര്‍ലെസ്സ് ആയിട്ടാണ് താന്‍ നേരത്തെ വിവാഹം കഴിഞ്ഞതാണ് എന്നും, വിവാഹ മോചിതനായി എന്നുമൊക്കെ വെളിപ്പെടുത്തിയത്. ആ ബന്ധത്തില്‍ എട്ട് വയസ്സുള്ള മകളും ഉണ്ടത്രെ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *