നടി സുബി സുരേഷിന് വിവാഹം കക്ഷി ആരെന്ന് അറിയാമോ ഏഴു പവന്റെ താലിമാലയടക്കം ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി

ഭാവി വരനെ പരിചയപ്പെടുത്തി സുബി ഇടാനുള്ള 7 പവന്റെ മാല വരെ സെറ്റ് ചെയ്തു ഫെബ്രുവരിയിൽ വിവാഹം.വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ദോ ആ ഇരിക്കുന്നതാണ് വരൻ. താലി മലയ്ക്ക് വരെ ഓർഡർ ചെയ്തു.സിനിമ സീരിയല്‍ നടിയും അവതാരികയുമാണ് സുബി സുരേഷ്. കുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സുബിയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയത്. സ്‌റ്റേജ് ഷോകളില്‍ നല്ല രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്യുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം ഗൗരവക്കാരിയാണ് സുബി. അത് ജീവിത സാഹചര്യങ്ങളില്‍ നിന്നും വന്നതാണ് എന്ന് സുബി പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ ഒരു ബ്രെക്കപ്പ് നേരിട്ട സുബി, ഇപ്പോഴിതാ തന്റെ വിവാഹം ഉടനെ ഉണ്ടാകും എന്ന് പറഞ്ഞെത്തിയിരിക്കുകയാണ്. സുബി വരനെ പരിചപ്പെടുത്തുന്ന ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്.ഒരു അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ് എന്ന് അടുത്തിടെ സുബി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ വിവാഹം ഉടനെ ഉണ്ടാകും സത്യമായും ഉണ്ടാകും എന്നൊക്കെയാണ് ഒരു കോടിയിൽ പങ്കെടുക്കവെ താരം പറയുന്നത്. ഈ പരിപാടിക്ക് ഒരു സത്യമുണ്ട്, അതുകൊണ്ട് പറ്റിക്കരുത് എന്ന് എസ്‌കെഎൻ പറയുമ്പോൾ ഒരിക്കലും ഇല്ല എന്നും സുബി പറയുന്നുണ്ട്.
ഒരാൾ എന്റെ ഒപ്പം കൂടി.ഒരു സത്യം തുറന്നു പറയട്ടെ, എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരാൾ എന്റെ ഒപ്പം കൂടി കൂടിയിട്ടുണ്ട് ഇപ്പോൾ. പുള്ളിക്കാരൻ ഫെബ്രുവരിയിൽ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. ഏഴുപവന്റെ താലി മാല വരെ ബുക്ക് ചെയ്തിട്ടുണ്ട്. എന്ന് സുബി പറയുമ്പോൾ ആ ഇരിക്കുന്ന ആളാണ് എന്ന് പറഞ്ഞുകൊണ്ട് സുബി ചൂണ്ടിക്കാണിക്കുന്നതും ചാനൽ പുറത്തുവിട്ട പ്രമോ വീഡിയോയിൽ ഉണ്ട്. എപ്പിസോഡിൽ പങ്കെടുക്കവെ കലാഭവൻ മണിയെക്കുറിച്ചും, തന്റെ അച്ഛനെക്കുറിച്ചും സുബി പറയുന്നു.

​കല്യാണത്തിന് പത്തുപവൻ തരും.നിന്റെ കല്യാണത്തിനു പത്തുപവൻ ഞാൻ നിനക്ക് തരും. ഞാൻ അത് അങ്ങനെ കേട്ട് അങ്ങനെ വിട്ടു. ഷാജോണും ധർമ്മജനും ആണ് സാക്ഷികൾ ഇ ന്നും ഒരു കോടിയിൽ സുബി പറയുന്നുണ്ട്.നമ്മൾക്ക് നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം. എന്നിട്ട് ആ കല്യാണത്തിന് അവൾക്കുള്ള സ്വർണ്ണത്തിൽ ഒരു പത്തുപവൻ ഞാൻ ആണ് തരാൻ പോകുന്നത് എന്നാണ് അദ്ദേഹം അമ്മയോട് പറഞ്ഞത്. അപ്പോൾ അമ്മ അതിങ്ങനെ കേട്ട് എന്നെ ഉള്ളൂ. എങ്കിലും അത് തരാതെയാണ് പോയത്, ഞാൻ ഇതുവരെയും കല്യാണവും കഴിച്ചിട്ടില്ല, കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ട് സുബി മുൻപൊരിക്കലും പറഞ്ഞിട്ടുണ്ട്.
​സുബി- മണി ആദ്യ കണ്ടുമുട്ടൽ.മണിച്ചേട്ടന്റെ ഒപ്പമുള്ള ഓർമ്മകൾ എന്ന് പറഞ്ഞാൽ ഒരുപിടി അധികം ഉണ്ട്. .അദ്ദേഹത്തിനൊപ്പം ഒരുപാട് യാത്രകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ആ ഒരു മനുഷ്യന്റെ മനുഷ്യത്വപരമായ കാര്യങ്ങൾ കാണാനും കേൾക്കാനും അനുഭവിക്കാനും ഉള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നെ അദേഹത്തെ ആദ്യം കണ്ട കാര്യങ്ങൾ ആണ് ഓർമ്മയിൽ . അതായത് ചാലക്കുടിയിൽ വച്ചിട്ടാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.- എന്ന് സുബി മുൻപൊരിക്കൽ പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *