ഇത്രയും പ്രായമുള്ളയാളെ വിവാഹം ചെയ്യണോ, അമ്മ പോലും എതിര്‍ത്തു! ജീവിച്ചു കാണിക്കാം എന്നായിരുന്നു നീലിമയുടെ മറുപടി; ഇന്ന് 16 വര്‍ഷം പൂര്‍ത്തിയായി!

ബാലതാരമായി അഭിനയ ലോകത്തേക്ക് വന്നതാണ് നീലിമ റാണി. എന്നാല്‍ വളര്‍ന്നപ്പോള്‍, നായികാ വേഷങ്ങളെക്കാള്‍ സഹതാര വേഷങ്ങളിലാണ് നടി ശ്രദ്ധ കേന്ദ്രീകരിച്ചത്. മലയാളം തമിഴ് സിനിമകളിലും സീരിയലുകളിലും നീലിമ സജീവമായി. സത്യത്തില്‍ വിവാഹത്തിന് ശേഷമാണ് താന്‍ അഭിനയത്തില്‍ കൂടുതല്‍ സജീവമായെത്താണ് നേരത്തെ ഒരു അഭിമുഖത്തില്‍ നീലിമ പറഞ്ഞത്. അതിന് കാരണം സംവിധായകന്‍ കൂടെയായ ഇസൈ വാനനാമാണ്.

അതെ ഇന്ന്, നീലിമയുടെയും ഇസൈ വാനന്റെയും പതിനാറാം വിവാഹ വാര്‍ഷികമാണ്. പല എതിര്‍പ്പുകളെയും അതിജീവിച്ചുകൊണ്ട് ഒന്നിച്ചവരാണ് നീലിമയും ഇസൈ വാനനും. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് നടി പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിയ്ക്കുകയാണ് ആരാധകര്‍. ‘വിവാഹ വാര്‍ഷിക ആശംസകള്‍ ബുജ്ജി. നിങ്ങള്‍ക്കൊപ്പമുള്ള ഈ പതിനാറ് വര്‍ഷങ്ങള്‍ അനുഗ്രഹവും, അറിവും നേടുന്ന പ്രക്രിയയായിരുന്നു. ഇനിയും കൂടുതല്‍ അത്ഭുതമായ വര്‍ഷങ്ങള്‍ കാത്തിരിയ്ക്കുന്നു’ എന്നാണ് നീലിമ കുറിച്ചത്

അഹല്യ, ആലിലത്താലി, സായിവിന്റെ മകള്‍, ചക്കോയും മേരിയും തുടങ്ങിയ സീരിയലുകളിലൂടെയാണ് നീലിമ മലയാള സീരിയലിന് പരിചിതയായത്. അതേ സമയം തമിഴ് സീരിയല്‍ ചരിത്രത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത മെട്ടി ഒലി പോലുള്ള സീരിയല്‍ അടക്കം മുപ്പതോളം സീരിയലുകള്‍ നീലിമ ചെയ്തിട്ടുണ്ട്. അതിനൊപ്പം സിനിമകളിലും സജീവമാണ്. മൊഴി, സന്തോഷ് സുബ്രഹ്‌മണ്യം, രാജാറാണി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും ഭാഗമാണ് നീലിമ

21 ആം വയസ്സിലായിരുന്നു നീലിമയുടെ വിവാഹം. 31 കാരനായ ഇസൈ വാനനുമായുള്ള വിവാഹത്തെ അമ്മയടക്കം എല്ലാവരും എതിര്‍ത്തിരുന്നു. എല്ലാവരെയും പറഞ്ഞ് ബോധ്യപ്പെടുത്താനൊന്നും സാധിക്കില്ല, പക്ഷേ അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന് ശേഷമാണ് തന്നെക്കാള്‍ പത്ത് വയസ്സ് കൂടുതലുള്ള ആളായിട്ടും ഇസൈ വാനനെ തന്നെ വിാവഹം ചെയ്തത് എന്ന് നീലിമ പറഞ്ഞിരുന്നു. കളിയാക്കിലും നെഗറ്റീവുകള്‍ പറഞ്ഞും ഒരുപാട് കമന്റുകള്‍ വന്നിരുന്നു. പക്ഷേ അതൊന്നും തങ്ങളെ ബാധിച്ചിട്ടില്ല എന്നും നടി പറയുന്നു. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ജീവിതത്തില്‍ പലതും ഞങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്, പരസ്പരമുള്ള പിന്തുണയും ധാരണയുമാണ് സന്തോഷ ദാമ്പത്യത്തിന്റെ വിജയമെന്നാണ് നീലിമ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *