ഏറെ സന്തോഷത്തോടെ മത്സരത്തിനായി നാഗ്പൂരിലേക്ക് കേരളത്തിൽ നിന്നും യാത്ര പോയ കുഞ്ഞ് ഫാത്തിമ
നിദ ഫാത്തിമയുടെ മരണം ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ്, മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാൻ ശ്രമം.നിദ ഫാത്തിമയുടെ മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു. നാഗ്പുരിലെ മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷമാകും മൃതദേഹം വിട്ടുനൽകുക.
നിദ ഫാത്തിമയുടെ മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാൻ ശ്രമം.കേരള സൈക്കിൾ പോളോ അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കും.ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ്.
ആലപ്പുഴ: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടെ നാഗ്പുരിൽ വെച്ചു മരിച്ച കേരള സൈക്കിൾ പോളോ താരം നിദ ഫാത്തിമ (10) യുടെ മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാൻ ശ്രമം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു തന്നെ ജന്മാനാടായ അമ്പലപ്പുഴയിൽ എത്തിക്കാനാണ് ശ്രമം തുടരുന്നത്. നിദയുടെ പിതാവടക്കം മൃതദേഹം സൂക്ഷിച്ചിട്ടുള്ള നാഗ്പുരിലെ മെഡിക്കൽ കോളേജിൽ എത്തി. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നാൽ മാത്രമേ കുട്ടിയുടെ മരണകാരണം വ്യക്തമാകൂ.നിദ ഫാത്തിമയുടെ മരണത്തിൽ സംഘാടകർക്കെതിരെ കേരള സൈക്കിൾ പോളോ അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കും. കോടതി ഉത്തരവുമായി എത്തിയിട്ടും സൗകര്യങ്ങൾ ചെയ്തുകൊടുക്കാത്തതു ചൂണ്ടിക്കാട്ടിയാകും കോടതിയിൽ ഹർജി സമർപ്പിക്കുക. കുട്ടിയുടെ മരണത്തിൽ ആശുപത്രി അധികൃതർക്കു പിഴവ് സംഭവിച്ചുവെന്നാണ് മനസിലാക്കുന്നതെന്നു സൈക്കിൾ പോളോ അസോസിയേഷൻ ഭാരവാഹി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോടു പ്രതികരിച്ചു.
പോസ്റ്റുമോർട്ടം റിപ്പോർട്ടു ലഭിച്ചാലേ വ്യക്തതവരൂ. ഛർദ്ദിയടക്കം അനുഭവപ്പെട്ടതിനു തുടർന്നു നടന്നാണ് കുട്ടി ആശുപത്രിയിലേക്കു പോയത്. കുത്തിവെപ്പിനു ശേഷമാണ് കുട്ടി അബോധാവസ്ഥയിലായത്. തുടർന്നു കുട്ടിയുടെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയും ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, നിദയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി.നിദ നടന്ന് ആശുപത്രിയിലെത്തി, പിന്നാലെ കുഴഞ്ഞുവീണു മണിക്കൂറുകൾക്കകം മരണം, ഞെട്ടൽ മാറാതെ ബന്ധുക്കളും സുഹൃത്തുക്കളും.അമ്പലപ്പുഴ കക്കാഴം ഏഴരപ്പീടിക പുറക്കാടൻ സുഹ്റ മൻസിലിൽ ഷിഹാബുദ്ദീൻ്റെയും അൻസിലയുടെയും മകളാണ് നിദ ഫാത്തിമ. നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ നിദയടക്കം 24 താരങ്ങളാണ് കേരള സൈക്കിൾ പോളോ അസോസിയേഷനെ പ്രതിനിധീകരിച്ചു ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി നാഗ്പുരിൽ എത്തിയത്.കോടതി വിധി നേടിയാണ് ഇവർ എത്തിയതെങ്കിലും താമസസൗകര്യവും ഭക്ഷണവും പോലും സംഘാടകർ ഇവർക്ക് ഒരുക്കിയിരുന്നില്ല. സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ
അംഗീകാരമില്ലെന്ന പേരിലായിരുന്നു നടപടി. ഫെഡറേഷൻ്റെ അംഗീകാരമുള്ള സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയും മത്സരിക്കുന്നുണ്ട്. ബുധനാഴ്ച ഛർദിയെ തുടർന്നു അടുത്തുള്ള ശ്രീകൃഷ്ണ ആശുപത്രിയിൽ നടന്നെത്തിയ നിദ കുത്തിവെപ്പിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. തീവ്ര പരിചരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
@All rights reserved Typical Malayali.
Leave a Comment