14-ാം വയസില്‍ അപ്പച്ചിയുടെ മകനെ വിവാഹം കഴിച്ച നടി.. നിഷാ സാരംഗിന്റെ ദാമ്പത്യത്തില്‍

ആ സംഭവത്തിനു ശേഷം എന്റെ മാനസിക നില തെറ്റി എന്ന് പറയാം! ഇപ്പോഴും കുടുംബവുമായി നല്ല ബന്ധം!
അഭിനയം ഒരു കലയും കലാവൈഭവും ഒക്കെയായിരിക്കെത്തന്നെ അതിനു പിന്നില്‍ അതിജീവനത്തിന്റെ കഥകൂടിയുണ്ട്. താര ശോഭയില്‍ തിളങ്ങുമ്പോഴും മറ്റേത് തൊഴിലിടംപോലെയും നിത്യജീവിതത്തെ മുന്നോട്ട് നയിക്കുന്നവരും അതിലുണ്ട്. സെലിബ്രിറ്റിയായും സ്റ്റാറായും എല്ലാം തിളങ്ങുമ്പോഴും കടന്നുവന്ന വഴിയിലെ പ്രയത്‌നത്തെക്കുറിച്ച് പറയുകയാണ് നിഷ സാരംഗ്. ഉപ്പും മുളകും എന്ന ഒറ്റ പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അമ്മയോ മകളോ സഹോദരിയോ ഒക്കെയായി മാറുകയാണ് നിഷ. എനിക്ക് ധൈര്യം തന്ന ആള് എന്റെ അച്ഛൻ തന്നെയാണ്. അച്ഛന് ഹോട്ടൽ ആയിരുന്നു. അഭിനയം നിർത്തേണ്ടി വന്നാൽ അച്ഛനെ പോലെ ഒരു ഹോട്ടൽ തുടങ്ങണം എന്നായിരുന്നു ആഗ്രഹം. അച്ഛൻ വലിയ പണം ഉള്ള വീട്ടിലെ ആയിരുന്നു. പണ്ടത്തെ കാലത്തു കയർ വ്യവസായവും കാളക്കച്ചവടവും ഒക്കെ ചെയ്തിരുന്നു അച്ഛന്റെ വീട്ടിൽ. എന്റെ അമ്മയെ അനാഥ മന്ദിരത്തിൽ നിന്നുമാണ് അച്ഛൻ വിവാഹം കഴിക്കുന്നത്. ആ അച്ഛന്റെ മോളാണ് ഞാൻ. വളരെ കഷ്ടപ്പെട്ട് ജോലി ചെയ്താണ് അദ്ദേഹം കുടുംബം നോക്കിയത്. അദ്ദേഹത്തിന്റെ ആ ധൈര്യം തന്നെയാണ് എനിക്കും കിട്ടിയിരിക്കുന്നത്.അഭിയിക്കാൻ അവസരം കുറഞ്ഞ സമയത്തും അച്ഛൻ ജീവിതത്തിൽ തന്ന പ്രചോദനവും ധൈര്യവും കൊണ്ടാണ് അന്ന് പിടിച്ചു നിന്നത്. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ട് എങ്കിൽ അച്ഛനും അമ്മയും തന്നെയാണ് കാരണം. അച്ഛൻ സമ്പാദിക്കുന്നത് കാണുമ്പൊൾ തന്നെ ഞാനും മനസ്സിൽ കരുതിയിട്ടുണ്ട് എനിക്കും സമ്പാദിക്കണം എന്ന്. പത്താം ക്ലാസ് പരീക്ഷ കഴിയുമ്പോൾ ആയിരുന്നു വിവാഹം. മുറച്ചെറുക്കനുമായിട്ടാണ് വിവാഹം. അച്ഛന് എന്റെ വിവാഹം നടന്നു കാണണം എന്നുളളതുകൊണ്ടാണ് വിവാഹം നേരത്തെ നടന്നത്.

വിവാഹം കഴിഞ്ഞപ്പോൾ തന്നെ കുട്ടികൾ ആയി. രണ്ടാമത്തെ കുട്ടിക്ക് രണ്ടുവയസ്സ് ആകുമ്പൊഴാണ് ഞങ്ങൾ പിരിയുന്നത്. പിന്നെ അച്ഛന്റെ അടുത്തായി ജീവിതം. അങ്ങനെയാണ് ഡിവോഴ്സ് ആയത്. അച്ഛൻ മരിക്കുന്നതിന് ഒരു വര്ഷം മുമ്പേയാണ് ഞാൻ മാറി താമസിക്കുന്നത്. അച്ഛൻ പറഞ്ഞിട്ടാണ് മാറിയതും. മാറി നിൽക്കുന്നതാണ് നല്ലത് എന്ന് അച്ഛൻ പറഞ്ഞു. നിന്റെ ഒരു ഇടം കണ്ടുപിടിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ഒരു വാടകവീട്ടിലേക്ക് ആണ് മാറുന്നത്. അന്ന് ഞാൻ അങ്ങനെ മാറിയതുകൊണ്ടാകാം ഇന്നും കുടുംബവുമായി നല്ല സ്നേഹത്തിലാണ് മുൻപോട്ട് പോകുന്നത് അച്ഛന്റെ മരണം എന്നെ മാനസികമായി തളർത്തി കളഞ്ഞു. – നിഷ പറഞ്ഞു.ഒറ്റയ്ക്ക് നിന്ന് ജീവിതത്തിലെ കാര്യങ്ങൾ ചെയ്യുമ്പോൾ അതൊരു ഭാഗ്യം തന്നെയാണ്. ഒരുപാട് കഷ്ടപ്പെടുന്ന സ്ത്രീകൾ നമ്മുടെ ഇടയിലുണ്ട്. അവരുടെ മുൻപിൽ ഞാൻ ഒന്നും അല്ല. എന്നെ പോലെ ഒറ്റയ്ക്ക് ജീവിക്കാൻ വിധിക്കപെട്ട ഒരുപാട് സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഒരുപാടാളുകൾ സപ്പോർട്ട് ചെയ്യാൻ ഉണ്ടാകും എങ്കിലും തളർത്തി കളയുന്നവർ ആണ് കൂടുതലും നമ്മുടെ സമൂഹത്തിൽ ഉള്ളത്. ഒരു സ്ത്രീ ഒറ്റക്ക് ജീവിക്കുമ്പോൾ അവർ എങ്ങനെ ജീവിക്കുന്നു എന്നതിൽ അല്ല ആളുകൾക്ക് ആകാംഷ അവർ എവിടെ പോകുന്നു, ഏതു സമയത്താണ് വന്നു കയറുന്നത് എന്നൊക്കെയാണ് സമൂഹം ചിന്തിക്കുന്നത്. – നിഷ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *