ഇന്ന് സ്‌കൂളീ പോണില്ലെന്ന് പറഞ്ഞ മകളുടെ മുറി തുറന്നുനോക്കിയ അമ്മ ഞെട്ടി! മാതാപിതാക്കള്‍ ഇത് കാണണം

അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ഇടുക്കി പീരുമേടിൽ നിന്നും എത്തുന്നത്. 16 വയസുകാരി വീട്ടിൽ പ്രസവമുറി ഒരുക്കി സുഖമായി പ്രസവിച്ചിരിക്കുന്നു. മുറിയിൽനിന്നും അസ്വാഭാവിക ശബ്ദങ്ങളും കുഞ്ഞി കരച്ചിലും കേട്ട് മുറി തുറന്നു നോക്കിയ അമ്മ കണ്ടത് കുഞ്ഞുമൊത്ത് പ്രസവിച്ചു കിടക്കുന്ന മകളെയും. എന്നാൽ ഇതിനുള്ള ഉത്തരവാദി ആരെന്ന് അറിഞ്ഞാണ് പോലീസും വീട്ടുകാരും തലയിൽ കൈ വയ്ക്കുന്നത്. സംഭവത്തിൽ ഞെട്ടിക്കുന്ന വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തെത്തുന്നത്.ഗർഭിണിയാണെന്ന സൂചനപോലും വീട്ടുകാർക്കോ കൂട്ടുകാർക്കോ 16കാരി നൽകിയിരുന്നില്ല. സ്കൂൾ അധികൃതർക്ക് പോലും സംശയം തോന്നിയിരുന്നില്ല. ഊർജ്ജസ്വലയായി ഓടിച്ചാടി നടന്ന മകൾ ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞത് പോലുമില്ല എന്നതാണ് സത്യം.ഇന്നലെയാണ് വീട്ടിൽ വച്ച് പെൺകുട്ടി പ്രസവിച്ചത് ശാരീരിക അസ്വസ്ഥത ഉണ്ടെന്ന് പറഞ്ഞ് പെൺകുട്ടി ഇന്നലെ രാവിലെ സ്കൂളിൽ പോയിരുന്നില്ല. മുറിയിൽ വിശ്രമിക്കുന്ന മകളെ ശല്യപ്പെടുത്തേണ്ട എന്ന് വീട്ടുകാരും കരുതി. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ കാര്യങ്ങൾ മാറി മറഞ്ഞു. മകൾ പ്രസവിച്ച് ഒരു പെൺ കുഞ്ഞുമൊത്ത് അവശനിലയിൽ മുറിയിൽ കിടക്കുന്നത് കണ്ട് ആ അച്ഛനമ്മമാർ ഞെട്ടിപ്പോയി. ഒട്ടും വൈകാതെ അവർ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ഗർഭിണിയാണെന്ന വിവരം വീട്ടുകാരിൽ നിന്ന് മറച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തി.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുഞ്ഞിൻ്റെ അച്ഛൻ ഒപ്പം പഠിച്ചിരുന്ന ആൺകുട്ടിയാണ്. സ്കൂളിൽ കഴിഞ്ഞ വർഷം വരെ ഒപ്പം പഠിച്ചിരുന്ന കുമളി ഒട്ടകത്തല സ്വദേശിയുമായി പെൺകുട്ടി സ്നേഹത്തിലായിരുന്നു. ഇയാളുടേതാണ് കുഞ്ഞെന്നാണ് പെൺകുട്ടി പറയുന്നത്. ഇയാളും പ്രായപൂർത്തിയാകാത്ത ആളാണ്. ഇതാണ് ഇപ്പോൾ പോലീസിനെ ആകെ കുഴക്കുന്നത്. ആർക്കെതിരെ കേസെടുക്കുമെന്നതാണ് നിർണ്ണായകം പെൺകുട്ടിയും ആൺകുട്ടിയും പ്രായപൂർത്തിയാകാത്തവർ ആണ്. അതുകൊണ്ടുതന്നെ കേസിൽ മതിയായ നിയമോപദേശം തേടിയാവും തീരുമാനമെടുക്കുക.സംഭവമറിഞ്ഞ് പ്രായപൂർത്തിയാകാത്ത സഹപാഠി ഒളിവിലാണെന്നാണ് വിവരം. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ആലോചിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഡിഎൻഎ പരിശോധന നടത്തി കുട്ടിയുടെ അച്ഛനാരെന്നും പരിശോധിക്കും. ഇത്തരം കേസുകളിൽ പ്രതികളെ രക്ഷിക്കാൻ കള്ളമൊഴി നൽകിയ സംഭവം നടന്നിട്ടുണ്ട്. അതുകൊണ്ടാണ് ഡിഎൻഎ പരിശോധന. അതിനിടെ മറ്റാരെങ്കിലും പെൺകുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *