സഹസ്ര കോടീശ്വരനായ അംബാനിയുടെ രണ്ടാമത്തെ മരുമകളെ കണ്ടോ വജ്രാഭരണങ്ങളിഞ്ഞ് ലെഹങ്കയില്‍ തിളങ്ങി രാധിക എത്തിയപ്പോള്‍

നിത അംബാനിയെപ്പോലെ നർത്തകി അംബാനി കുടുബത്തിൽ വീണ്ടുമൊരു കല്ല്യാണ മേളം
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മരുമകളായി എൻകോർ ഹെൽത്ത്കെയർ സിഇഒ വിരെൻമർച്ചന്റിൻെറ മകളും നർത്തകിയുമായ രാധിക മർച്ചന്റ് എത്തുന്നു. ആനന്ദ് അംബാനിയുമായുള്ള വിവാഹം ഉടൻ.ആനന്ദ് അംബാനി വിവാഹിതനാകുന്നു.നർത്തകി കൂടെയായ രാധിക മർച്ചന്റാണ് വധു
അംബാനി കുടുംബത്തിൽ വീണ്ടുമൊരു വിവാഹ മാമാങ്കം. അഭ്യൂഹങ്ങൾക്കൊടുവിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ ആനന്ദ് അംബാനിയും വിവാഹിതനാകുന്നു. ദീർഘകാല സുഹൃത്തും നർത്തകിയുമായ രാധിക മർച്ചന്റാണ് വധു. എൻകോർ ഹെൽത്ത് കെയർ ബിസിനസ് ഗ്രൂപ്പ് ഉടമ വിരെൻ മർച്ചന്റിന്റെ മകളാണ് രാധിക. രാജസ്ഥാനിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.ക്ലാസിക്കൽ നർത്തകിയായ രാധിക, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സ് ബിരുദം ഉൾപ്പെടെ നേടിയ ആളാണ്. റിലയൻസ് ഇൻഡസ്ട്രീസ് കോർപ്പറേറ്റ് അഫയേഴ്സ് മേധാവി പരിമൾ നത്വാനി ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിശ്രുത വധൂവരൻമാർക്ക് ആശംസകൾ നേർന്നിരുന്നു.ആനന്ദിനും രാധികയ്ക്കും കുറച്ച് വർഷങ്ങളായി പരസ്പരം അറിയാമെന്നും അധികം വൈകാതെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നും അംബാനി കുടുംബം തന്നെയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ആനന്ദ് അംബാനി മുംബൈയിലാണ് ജനിച്ചത്, രാധിക മർച്ചൻറ് ഗുജറാത്തിലെ കച്ചിൽ നിന്നുള്ളയാളും. റിലയൻസ് ഇൻഡസ്ട്രീസിൻെറ അനന്തരാവകാശികളിൽ ഒരാളായ ആനന്ദിനെയും രാധികയെയും ഒരുമിപ്പിക്കുന്ന ചില ഘടകങ്ങളുമുണ്ട്.

റിലയൻസിന്റെ പുതിയ എനർജി ബിസിനസിനെ നയിക്കുന്നത് ആനന്ദ് അംബാനിയാണ് . ആഗസ്റ്റിൽ ആനന്ദിനെ ഈ ബിസിനസിൻെറ തലവനായി തിരഞ്ഞെടുത്തിരുന്നു. ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സിന്റെയും ബോർഡുകളിൽ ഉണ്ട്. എൻകോർ ഹെൽത്ത്‌കെയറിന്റെ ബോർഡിൽ ഡയറക്‌ടറായി പ്രവർത്തിക്കുകയാണ് രാധിക മർച്ചന്റ്.ആനന്ദ് അംബാനി അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ആളാണ്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ രാധിക മർച്ചന്റ് അവിടെ രാഷ്ട്രമീംമാംസയും സാമ്പത്തിക ശാസ്ത്രവും പഠിച്ചു.നിത അംബാനിയുമായും മകൾ ഇഷയുമായും നേരത്തെ മുതൽ തന്നെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയാണ് രാധിക. ഇഷയുടെ വിവാഹത്തിൽ രാധിക സജീവമായി പങ്കെടുത്തിരുന്നു. 2018-ൽ ഇഷയുടെ വിവാഹത്തിന് ഇഷയ്ക്കും ആകാശ് അംബാനിയുടെ വധു ശ്ലോക മേത്തയ്ക്കുമൊപ്പം രാധിക നൃത്തം ചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. രാധിക മർച്ചന്റിന്റെ നൃത്ത അരങ്ങേറ്റം ചടങ്ങ് മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ആണ് നടന്നത്. ചടങ്ങിന് അംബാനി കുടുംബവും ആതിഥേയത്വം വഹിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *