30 വയസ്സിന് മേലെയായി, പണ്ട് ഭാവി വരനെ കുറിച്ച് പറഞ്ഞ ഡിമാന്റുകളൊന്നും ഇപ്പോഴില്ല, പ്രായമായി വരുമ്പോള്‍ വേദനകള്‍ പെട്ടന്ന് മറക്കാനുകും; നിത്യ മേനോന്‍ പറയുന്നു

അഭിനയിച്ച സിനിമകളില്‍ എല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് നിത്യ മേനോന്‍. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നിങ്ങനെ നാല് ഇന്റസ്ട്രികളിലും ഒരേ സമയം ഹിറ്റുകള്‍ സമ്മാനിച്ച നടി. എന്നാല്‍ ഇപ്പോള്‍ ജീവിതത്തോടെക്കെയുള്ള തന്റെ കാഴ്ചപ്പാടുകള്‍ ആകെ മൊത്തം മാറി എന്നാണ് നിത്യ പറയുന്നത്. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

പത്രപ്രവര്‍ത്തകയാകാന്‍ ആഗ്രഹിച്ചിരുന്ന ആളായിരുന്നു ഞാന്‍. ആ രംഗത്തെക്ക് വന്നതിന് ശേഷം സൊസൈറ്റിയെ തന്നെ മാറ്റിയേക്കാം, തെറ്റുകള്‍ തിരുത്തി, നല്ല സമൂഹത്തെ വാര്‍ത്തെടുക്കാം, അനീതിക്കെതിരെ പോരാടണം എന്നൊക്കെയുള്ള ആഗ്രഹങ്ങളുണ്ടായിരുന്നു. പക്ഷെ ഇപ്പോഴാണ് റിയാലിറ്റി മനസ്സിലാക്കുന്നത്. അതൊന്നും സാധ്യമല്ല- നിത്യ പറഞ്ഞു.

കരയുന്നത് എത്രത്തോളം ആശ്വാസം നല്‍കുന്ന കാര്യമാണെന്നും നിത്യ പറയുന്നുണ്ട്. വല്ലാതെ വിഷമം തോന്നുമ്പോള്‍ ഒന്ന് നന്നായി കരഞ്ഞു കഴിഞ്ഞാല്‍, പിന്നെ നല്ലൊരു റീഫ്രഷ് തോന്നും. ഞാന്‍ പൊതുവെ അതാണ് ചെയ്യുന്നത്. അക്കാര്യത്തില്‍ എനിക്ക് പുരുഷന്മാരോട് സഹതാപമുണ്ട്. പാവം അവര്‍ക്ക് സങ്കടം വന്നാല്‍ കരഞ്ഞ്, ആ വിഷമം എടുത്ത് കളയാന്‍ സാധിക്കില്ലല്ലോ. കരയരുത് എന്ന് പറഞ്ഞല്ലേ ചെറുപ്പം മുതലേ അവരെ വളര്‍ത്തുന്നത്.

പക്ഷെ തനിക്കും ഇപ്പോല്‍ വേദനകള്‍ ശമിക്കാന്‍ അധികം സമയം എടുക്കാറില്ല എന്ന് നിത്യ പറയുന്നു. പ്രായമായി വരുമ്പോള്‍ വേദനകള്‍ ശമിക്കപ്പെടുന്ന സമയവും കുറയും. നമ്മളെ കുറിച്ച് നമ്മള്‍ തന്നെ സ്വയം മനസ്സിലാക്കി മുന്നോട്ട് പോകുകയാണെങ്കില്‍ വേദനകള്‍ കുറയും. സെല്‍ഫ് റസ്‌പെക്ട് ഉണ്ടെങ്കില്‍ ആരും നമ്മളെ ഉപയോഗിക്കുന്ന തരത്തിലേക്ക് പോകില്ല. എല്ലാവരും നമ്മളെ കുറിച്ച് നല്ലത് പറയണം എന്ന ചിന്തയോടെ പോയാല്‍ ഒരിക്കലും സെല്‍ഫ് റസ്‌പെക്ട് ഉണ്ടാവില്ല. എല്ലാവരും നല്ലത് പറയുക എന്നൊന്നില്ല.

വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, അതെല്ലാം ഇപ്പോള്‍ മാറി എന്നാണ് നിത്യ പറഞ്ഞത്. എന്റെ പങ്കാളി അങ്ങനെയായിരിക്കണം, ഇങ്ങനെയായിരിക്കണം എന്നൊക്കെ പറഞ്ഞ ഇരുപതുകള്‍ അല്ല എനിക്കിപ്പോള്‍. മുപ്പതിലേക്ക് കടന്നപ്പോള്‍ അന്ന് പറഞ്ഞതൊന്നുമല്ല എന്ന് തോന്നുന്നു. ജെനുവിനായിരിക്കണം, കൈന്റ് ആയിരിക്കണം എന്നൊക്കെയായിരുന്നു അന്ന് പറഞ്ഞത്. പക്ഷെ അതിനപ്പുറവും ചിലതുണ്ട്. അതൊക്കെ സംഭവിക്കുമ്പോള്‍ മാത്രമേ തിരിച്ചറിയാനായി സാധിക്കൂ- നിത്യ മേനോന്‍ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *