ഏട്ടന്റെ ആക്സിഡന്റും… സാമ്പത്തിക ബാധ്യതയും… നിയയും ലക്ഷ്മി പ്രിയയും തമ്മിലുള്ള ബന്ധം അറിയാമോ …

ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല; ഏട്ടന്റെ ആക്സിഡന്റും, സാമ്പത്തിക ബാധ്യതയും വന്നപ്പോൾ പിന്തുണച്ചുകൂടെനിന്നു; നിയ- ലക്ഷ്മിപ്രിയ ബന്ധം.നമ്മൾ എപ്പോഴും വിളിക്കുകയും പറയുകയും ചെയ്യില്ല. പക്ഷെ ഒരാൾ ഡൌൺ ആയി പോയാൽ അപ്പോൾ തന്നെ പരസ്പരം താങ്ങും തണലുമാകും. ലണ്ടനിൽ നിയയെ കാണാൻ ലക്ഷ്മി.നിയ രഞ്ജിത്- ലക്ഷ്മി പ്രിയ താരങ്ങളെ ഒരുപക്ഷേ അഭിനേത്രികൾ എന്ന നിലയ്ക്ക് ആകും പ്രേക്ഷകർക്ക് പരിചയം. എന്നാൽ വർഷങ്ങൾ നീണ്ട ഒരു ബന്ധം തന്നെ ഇരുവർക്കും ഇടയിലുണ്ട്. ഇരുവരുടെയും ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ വന്നപ്പോൾ പരസ്പരം തങ്ങൾ താങ്ങായി തണലായി മാറിയ കഥ പറയുകയാണ് ഇപ്പോൾ ഇരുവരും. നിയ പങ്കുവച്ച ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. തങ്ങൾക്കിടയിൽ ഒരു ടെലിപതി ഉണ്ടെന്നും ഇരുവരും പറഞ്ഞു.ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിൽ തുണയായി ഞങ്ങൾ പരസ്പരം ഉണ്ടായിരുന്നു എന്നാണ് ലക്ഷ്മി പ്രിയക്കും നിയക്കും പറയാനുള്ളത്. ഞങ്ങളുടെ ഫീൽഡിൽ അത്രയും തിക്ക് ഫ്രണ്ട്സ് ഒന്നും ഇല്ല. മത്സരം നിലനിൽക്കുന്ന മേഖലയാണല്ലോ. അപ്പോൾ അവിടെ ഞങ്ങളുടെ ഈ ബന്ധം ഒരു അഭിമാനം ആയിട്ടാണ് കാണുന്നത്. വര്ഷങ്ങളായുള്ള ബന്ധമാണ്- ഇരുവരും പറഞ്ഞു.
സ്‌ക്രീനിലാണ് ഞങ്ങൾ ആദ്യമായി മീറ്റ് ചെയ്യുന്നത്. പക്ഷെ അന്ന് മുതൽ ഇന്ന് വരെ ഞങ്ങൾ നല്ല കൂട്ടുകാരാണ്. 2015 ൽ ആണ് ഞാൻ മോളെ കൺസീവ് ആകുന്നത്. പിന്നെ പ്രീമച്വർ ബേബിയുടെ അമ്മയായി ഞാൻ മാറിയപ്പോഴാണ് ഞാനും നിയയും തമ്മിൽ കാണുന്നത്. സൂര്യ ടിവിയുടെ ഒരു വർക്കിനായി ഞങ്ങൾ ചെന്നൈയിലേക്ക് പോകുന്ന ആ യാത്രയാണ് എല്ലാത്തിനും നിമിത്തം .

ആ ഫ്‌ളൈറ്റ് യാത്രയാണ് ഞങ്ങളെ ഇത്രയും തമ്മിൽ അടുപ്പിച്ചത്. ഈ പ്രീമച്വർ ആയ ഒരു മകളേം കൊണ്ട് ഇത്രയും വലിയ യാത്ര ഒരു വലിയ അവസ്ഥ ആയിരുന്നു. എന്ന് വച്ചാൽ ലക്ഷക്കണക്കിന് രൂപയാണ് മകളെ കിട്ടാൻ വേണ്ടി ചെലവാക്കിയത്. അങ്ങനെ നമ്മുടെ ഒക്കെ ജീവിതത്തിൽ നല്ല സമയവും മോശം സമയവും ഒക്കെ ഉണ്ടാകും. എനിക്ക് നിങ്ങളോടും പറയാൻ ഉള്ളത് പ്രതിസന്ധിഘട്ടങ്ങളിൽ തളരരുതെന്നാണ്.ആ യാത്ര കഴിഞ്ഞു ഞാനും നിയയും തിരിച്ചുവന്നു. എന്റെ കാറിൽ ആണ് ഞാൻ നിയയെ ഡ്രോപ്പ് ചെയ്യുന്നത്. അത് കഴിഞ്ഞിട്ട് രണ്ടുദിവസത്തിനുള്ളിൽ ആണ് ആ കാറിൽ വച്ച് എന്റെ ഭർത്താവിന് അപകടം ഉണ്ടാകുന്നത്. മോളുടെ നൂലുകെട്ടൊക്കെ പ്ലാൻ ചെയ്തിരിക്കുന്ന അവസ്ഥയായിരുന്നു അത്. പക്ഷേ എന്റെ ജീവിതം മാറി മറിഞ്ഞുപോയി. അപ്പോഴൊക്കെ എനിക്ക് കൂടെ ഉണ്ടായത് നിയയാണ്.ഒരു സുഹൃത്ത് എന്ന നിലയിൽ അല്ല അതിനൊക്കെ മുകളിൽ ആണ് ഞങ്ങളുടെ ബന്ധം. പരസ്പരം വർക്ക് കുറവുള്ള സമയത്തൊക്കെ പരസ്പരം സഹായിച്ചിട്ടുണ്ട്. വലിയ തുക കൊണ്ടൊന്നും അല്ലെങ്കിലും നമ്മൾ സഹായിച്ചിട്ടുണ്ട്. പിന്നെ കെ എസ് എഫ് ഇ യുടെ പ്രശ്നം വരുന്ന സമയത്താണ് ബിഗ് ബോസിലേക്ക് ലക്ഷ്മി വരുന്നത്. പിന്നെ നല്ലൊരു എമൗണ്ടുമായി ലക്ഷ്മിക്ക് ഇറങ്ങാൻ ആയി- നിയ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *