നൗഷാദിനെ ഭാര്യ “കൊന്ന” ദിവസം അവരുടെ വീട്ടില്‍ നടന്നത് ഇതാണ്..! ചിരിക്കണോ കരയണോ എന്നറിയാതെ പോലീസ്‌

നൗഷാദിനെ ജീവനോടെ കണ്ടെത്തി. കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് ഭാര്യ വെളിപ്പെടുത്തിയാളെയാണ് ജീവനോടെ തൊടുപുഴയിൽനിന്ന് കണ്ടെത്തിയിരിക്കുന്നത്. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു.അഫ്‌സാന പറഞ്ഞത് പച്ചക്കള്ളം; നൗഷാദ് കൊല്ലപ്പെട്ടിട്ടില്ല, ജീവനോടെ തൊടുപുഴയിൽ; വൻ വഴിത്തിരിവ്.കൊല്ലപ്പെട്ടുവെന്ന് സംശയിച്ച നൗഷാദിനെ ജീവനോടെ കണ്ടെത്തി.തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്തുനിന്നാണ് നൗഷാദിനെ കണ്ടെത്തിയത്.തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് എത്തിച്ചു.
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ പത്തനാപുരം പാടം സ്വദേശി നൗഷാദിനെ (36) ജീവനോടെ കണ്ടെത്തി. തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്തുനിന്ന് തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ ജീവനക്കാരനാണ് നൗഷാദിനെ കണ്ടെത്തിയത്. ഇയാൾ നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് എത്തിച്ചു. നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്സാനയുടെ വെളിപ്പെടുത്തതിൽ പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് വൻ വഴിത്തിരിവ്.നൗഷാദിനെ കാണാനില്ലെന്നുകാട്ടി ബന്ധു 2021 നവംബറിലാണ് കൂടൽ പോലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണം തുടരുന്നതിനിടെ, കഴിഞ്ഞദിവസം അഫ്‌സാന കൂടൽ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് ഭർത്താവ് അടൂരിൽ കൂടി നടന്നുപോകുന്നത് കണ്ടുവെന്ന് അറിയിച്ചു. എന്നാൽ ഒന്നരവർഷത്തിലധികമായി കാണാനില്ലാത്ത ഭർത്താവിനെ കണ്ടിട്ട് ഭാര്യ എന്തുകൊണ്ട് വിളിച്ചു വീട്ടിലേക്ക് കൊണ്ടുപോയില്ലെന്ന സംശയത്തിൽ പോലീസെത്തി.

അഫ്സാനയെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചപ്പോഴാണ് നൗഷാദിനെ താൻ കൊലപ്പെടുത്തിയെന്നും കുഴിച്ചുമൂടിയെന്നും വെളിപ്പെടുത്തുന്നത്. അടൂർ പരുത്തിപ്പാറയിലെ വാടകവീടിന് സമീപം കൊന്നുകുഴിച്ചിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. അഫ്നായെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുരയിടം മുഴുവൻ മാന്തി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇവർ മൊഴി തിരുത്തി.നൗഷാദിന്‍റെ മൃതദേഹം കണ്ടെത്താനായില്ല, അഫ്സാനയുടെ മൊഴിയിലെ വൈരുധ്യത്തില്‍ കുരുങ്ങി പോലീസ്; ശാസ്ത്രീയ അന്വേഷണത്തിലേക്ക്.കൊലപ്പെടുത്തിയ ശേഷം പള്ളിപ്പറമ്പിൽ കുഴിച്ചിട്ടെന്നായിരുന്നു അഫ്‌സാനയുടെ ആദ്യ മൊഴി, തൊട്ടടുത്ത പുരയിടത്തിലെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഇത് വീണ്ടും മാറ്റി, വാടകക്ക് താമസിച്ചിരുന്ന പുരയിടം മുഴുവൻ മാന്തിച്ചു. ഇവിടെനിന്ന് മൃതദേഹം ലഭിക്കാതെ വന്നതോടെ വാടകവീടിനുള്ളിലെന്ന് തിരുത്തി. മൃതദേഹം പുഴയിലൊഴുക്കി, സമീപത്തെ പള്ളിയുടെ സെമിത്തേരിയിൽ മറവു ചെയ്തു, വേസ്റ്റ് കുഴിയിൽയിലിട്ടു എന്നിങ്ങനെ മാറ്റി മാറ്റി പറയുകയായിരുന്നു.
ഇവർ പറഞ്ഞ മിക്ക സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. അഫ്‌സാനയുടെ മൊഴിയിലെ വൈരുധ്യത്തിൽ കുരുങ്ങിയ പോലീസ് സംഘം ശാസ്ത്രീയ അന്വേഷണത്തിലേക്ക് കടക്കാൻ ഒരുങ്ങവെയാണ് നൗഷാദിനെ ജീവനോടെ കണ്ടെത്തുന്നത്.
അറസ്റ്റിലായ അഫ്സാന നിലവിൽ റിമാൻഡിലാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *