ആഹാരത്തിന് ക്വാളിറ്റി ഇല്ല! വിളച്ചിലിറക്കിയ അനുപമയ്ക്ക് പോലീസിന്റെ വക എട്ടിന്റെ പണി
മകൾ ചെയ്തത് വല്ലാത്ത ക്രൂരത, ചെറുപ്പത്തിൽ നല്ല ഡീസൻ്റായിരുന്നു’; വിഷമമുണ്ടെന്ന് അനിതകുമാരിയുടെ അമ്മ.ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതികരിച്ച് പ്രതി അനിതകുമാരിയുടെ മാതാവ് മീനാക്ഷിയമ്മ. മകൾ ഉൾപ്പെട്ടത് വിശ്വസിക്കാനാകുന്നില്ലെന്നും വിവരമറിഞ്ഞതുമുതൽ വിഷമമുണ്ടെന്നും അവർ പറഞ്ഞു. മകൾ ചെറുപ്പത്തിൽ നല്ല ഡീസൻ്റായിരുന്നുവെന്നാണ് മീനാക്ഷിയമ്മ പറയുന്നത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും അവർ.കൊല്ലം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മകൾ ഉൾപ്പെട്ടത് വിശ്വസിക്കാനാകുന്നില്ലെന്ന് പ്രതി എംആർ അനിതകുമാരി (45) യുടെ മാതാവ് പെരുമ്പുഴ സ്വദേശി മീനാക്ഷിയമ്മ (67). പത്രത്തിലും ടിവിയിലും കണ്ട് വിവരമറിഞ്ഞതുമുതൽ തനിക്ക് വിഷമമുണ്ട്. നാട്ടുകാരടക്കം ഇനി അറിയാൻ ആരുമില്ല. അനിതയോട് തനിക്കും ഒന്നും പറയാനില്ലെന്നും മീനാക്ഷിയമ്മ പറഞ്ഞു. കേസിൽ പിടിയിലായ അനിതകുമാരി, ഭർത്താവ് പത്മകുമാർ, മകൾ അനുപമ എന്നിവർ ജയിലിൽ കഴിയുകയാണ്. ഇവർ തമിഴ്നാട്ടിലേക്ക് കടക്കുന്നതിനിടെയാണ് പിടിയിലായത്.മകൾ ചെയ്തത് വല്ലാത്ത ഒരു ക്രൂരതയാണ്. മകളാണ് തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ടതെന്നാണ് പറയുന്നത്. ചെറുപ്പത്തിൽ അങ്ങനൊരു സ്വഭാവം ഇല്ലായിരുന്നു. നല്ല ഡീസൻ്റായിരുന്നു. ഇപ്പോൾ ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും മീനാക്ഷിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.അതേസമയം ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ചയാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു ഡിഐജി ഉത്തരവിറക്കിയത്. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിൻ്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം ഇന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും.
ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെആർ പത്മകുമാർ (52), ഭാര്യ എംആർ അനിതകുമാരി (45), മകൾ പി അനുപമ (20) എന്നിവരാണ് കേസിൽ പിടിയിലായത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ്. തമിഴ്നാട്ടിലേക്ക് കടക്കുന്നതിനിടെ തെങ്കാശി പുളിയറൈയിൽ വെച്ചാണ് പോലീസ് മൂവരെയും പിടികൂടിയത്.അതേസമയം കേസിൽ ദുരൂഹത നിലനിൽക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകുമ്പോൾ കാറിൽ നാലുപേരുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷിയായ സഹോദരൻ മൊഴി നൽകിയിരുന്നു. എന്നാൽ പോലീസ് ഇക്കാര്യം തള്ളി. തട്ടിക്കൊണ്ടുപോകൽ തടയാനുള്ള ബലപ്രയോഗത്തിനിടെ മാനസികാവസ്ഥയിൽ തോന്നിയതാകാമെന്നാണ് പോലീസിൻ്റെ വിശദീകരണം. കൊവിഡിനുശേഷം സാമ്പത്തിക പ്രതിസന്ധിയിലായ പത്മകുമാറും കുടുംബവും പെട്ടെന്ന് പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.
@All rights reserved Typical Malayali.
Leave a Comment