സ്റ്റാര്‍ മാജികില്‍ അപ്രതീക്ഷിത വിയോഗം.. മോനെ എന്നു വിളിച്ച് വിതുമ്പി ടിനി ടോം..!

സ്റ്റാര്‍ മാജിക്കിലെ സാദ് വാഹനാപകടത്തില്‍ മരണപ്പെട്ടു; നീ സുന്ദരനാണ്, നിനക്ക് അഭിനയിച്ചുകൂടെ എന്ന് ഞാന്‍ അവനോട് ചോദിക്കുമായിരുന്നു, സാദിനെ കുറിച്ച് ടിനി ടോം.കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ച വാര്‍ത്ത ഇപ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ വേദനയ്ക്ക് പിന്നാലെ ഇതാ സ്റ്റാര്‍ മാജിക് താരങ്ങള്‍ക്ക് മറ്റൊരു വിയോ വാര്‍ത്ത കൂടെ നേരിടേണ്ട അവസ്ഥ. സ്റ്റാര്‍ മാജിക്കിന്റെ കോസ്റ്റിയൂമര്‍ സാദ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.saad.സ്റ്റാര്‍ മാജിക് ഷോയിലൂടെ പ്രേക്ഷകര്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന കലാകാരന്‍ കൊല്ലം സുധിയുടെ മരണം പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. ഒരു പ്രോഗ്രാം കഴിഞ്ഞ് മടങ്ങവെ കാര്‍ അപകടത്തിലാണ് സുധി കൊല്ലപ്പെട്ടത്. ആ മരണ വാര്‍ത്ത മാറും മുന്‍പേ ഷോയിലെ മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ട് മറ്റൊരു വാര്‍ത്ത കൂടെ. സ്റ്റാര്‍ മാജിക്കിന്റെ കോസ്റ്റിയൂമര്‍ സാദ് മരണപ്പെട്ടു.

സ്റ്റാര്‍ മാജിക്കില്‍ മാത്രമല്ല, കോമഡി ഉത്സവത്തില്‍ സാദ് കോസ്റ്റിയൂമറായി പ്രവൃത്തിച്ചിട്ടുണ്ട്. സാദിന് ഒപ്പമുള്ള ഓര്‍മകളാണ് ടിനി ടോം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.’എനിക്ക് ഷൂട്ടിന് വസ്ത്രങ്ങള്‍ തേച്ച് വൃത്തിയായി കൊണ്ടു തരുമ്പോള്‍ ഞാന്‍ സ്ഥിരം ചോദിക്കുമായിരുന്നു, നീ സുന്ദരനാണ് നിനക്ക് അഭിനയിച്ചുകൂടേ എന്ന്. മോനേ..’ എന്ന് വിളിച്ചുകൊണ്ടാണ് ടിനിയുടെ പോസ്റ്റ്. പോസ്റ്റുകള്‍ക്ക് താറെ സാദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേരാണ് എത്തുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *