മോഹന്‍ലാലിനെതിരെ വെളിപ്പെടുത്തിലുമായി നടി പദ്മപ്രിയ രംഗത്ത് ഞെട്ടി ആരാധക

ലോകം മുഴുവന്‍ വ്യാപിച്ച വലിയൊരു ക്യാംപെയിന്‍ ആയിരുന്നു മീ ടൂ. സിനിമാലോകത്ത് നിന്നും പ്രമുഖരായ ഒട്ടനവധി നടിമാരായിരുന്നു തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. പല നടന്മാരും സംവിധായകരുമെല്ലാം ഈ വിവാദത്തില്‍ കുടുങ്ങിയിരുന്നു. മലയാളത്തില്‍ നിന്നും നടന്മാര്‍ക്കെതിരെയും മീ ടൂ ആരോപണം വന്നിരുന്നു.നടന്‍ മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. ഇതിന്റെ പശ്ചാതലത്തില്‍ മീ ടൂ ഒരു ഫാഷനാണെന്ന് പറഞ്ഞ നടന്‍ മോഹന്‍ലാല്‍ പരാമര്‍ശത്തിനെതിരെ നടി പത്മപ്രിയ രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയും ഡബ്ല്യൂസിസി അംഗവുമായ പത്മപ്രിയ മോഹന്‍ലാലിനെതിരെ തുറന്നടിച്ചത്

മോഹന്‍ലാല്‍ എപ്പോഴും ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മീ ടൂ മൂവമെന്റിനെതിരെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് മനസിലാകുമെന്നും പത്മപ്രിയ പറയുന്നു. മീ ടൂ കൊണ്ട് മലയാള സിനിമയ്ക്ക് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.മലയാളത്തില്‍ നിന്ന് മാത്രമല്ല തമിഴില്‍ നിന്നും പ്രകാശ് രാജ്, നടി രേവതി തുടങ്ങിയവരെല്ലാം മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. അമ്മയുടെ പ്രസിഡന്റും മുതിര്‍ന്ന നടനുമായതിനാല്‍ മീ ടൂ പോലൊരു വിഷയത്തില്‍ സംസാരിക്കുമ്പോള്‍ മോഹന്‍ലാല്‍ അല്‍പം കൂടി ജാഗ്രത പാലിക്കണമായിരുന്നെന്നാണ് പ്രകാശ് രാജ് അന്ന് പറഞ്ഞിരുന്നത്. മീ ടൂ ഫാഷനാണെന്ന് പറയുന്നവരയൊക്കെ എങ്ങനെയാണ് മനസിലാക്കേണ്ടത് എന്നായിരുന്നു രേവതിയുടെ ചോദ്യം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *