അച്ഛനെ ചേര്‍ത്തുപിടിച്ച് പാര്‍വ്വതി, ഇല്ലാതാവുമ്പോള്‍ അത് തിരിച്ചറിയൂ; ആദരാഞ്ജലികള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകര്‍, തളരരുത്!

പ്രേക്ഷകരെ ഒത്തിരി എന്റര്‍ടൈന്‍ ചെയ്യിപ്പിയ്ക്കുന്ന നടിയാണ് പാര്‍വ്വതി കൃഷ്ണ. സിനിമയില്‍ ആയാലും, ടെലിവിഷനലില്‍ ആയാലും സോഷ്യല്‍ മീഡിയയില്‍ ആയാലും പാര്‍വ്വതി നിറ സാന്നിധ്യമാണ്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും വേദനയുള്ള അങ്ങേയറ്റം വികാരഭരിതമായ പോസ്റ്റാണ് പാര്‍വ്വതി പങ്കുവച്ചിരിയ്ക്കുന്നത്.

‘ഉള്ളപ്പോള്‍ ആവുന്നത്ര ചേര്‍ത്തു പിടിച്ചോളണം, ഇല്ലാതാവുമ്പോള്‍ ഒന്ന് കാണാനും ചേര്‍ത്തു പിടിക്കാനും തോന്നിപ്പോകും’ എന്ന് പറഞ്ഞാണ് അച്ഛനെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ഫോട്ടോ പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അച്ഛന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി മാല പാര്‍വ്വതിയാണ് ആദ്യം എത്തിയത്. പിന്നാലെ ദിവ്യ പ്രഭ, ശ്രുതി ലക്ഷ്മി, സാധിക വേണുഗോപാല്‍, നിമ്മി അരുണ്‍ ഗോപന്‍ തുടങ്ങിയവരെല്ലാ കമന്റുമായി എത്തി.

പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള കമന്റുകള്‍ വന്നു നിറഞ്ഞു. തളരരുത്, ആത്മാവിന് നിത്യശാന്തി നേരുന്നു, മനോബലത്തോടെ ഇരിക്കൂ എന്നൊക്കെ പറഞ്ഞുകൊണ്ട് നടിയ്ക്ക് മാനസിക പിന്തുണ നല്‍കുന്ന കമന്റുകളും പോസ്റ്റിന് താഴെ വരുന്നു്ണ്ട്.

കഴിഞ്ഞ മെയ് മാസത്തില്‍ അച്ഛന്‍ ഒരു മാസത്തോളം ആശുപത്രിയില്‍ അഡ്മിറ്റായതിനെ കുറിച്ചെല്ലാം പാര്‍വ്വതി സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചിരുന്നു. ആ സമയത്ത് സങ്കടവും സമ്മര്‍ദ്ദവും കൂടിയപ്പോള്‍ ധാരാളം ഭക്ഷണം കഴിച്ച് പത്ത് കിലോയോളം ശരീര ഭാരം കൂടിയതിനെ കുറിച്ചും പാര്‍വ്വതി പറഞ്ഞു. പിന്നീട് അച്ഛന്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ ശേഷം കഷ്ടപ്പെട്ട ഭാരം കുറച്ചതിനെ കുറിച്ച് സന്തോഷത്തോടെയാണ് പാര്‍വ്വതി പറഞ്ഞിരുന്നത്.

മിനിസ്‌ക്രീനിലൂടെയാണ് പാര്‍വ്വതിയുടെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ബിഗ് സ്‌ക്രീനിലേക്ക് മാറിയ നടിയുടെ മാലിക് എന്ന ചിത്രത്തിലെ വേഷം എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്യൂട്ടി ടിപ്‌സുകളും കുടുംബവിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായി നില്‍ക്കുന്ന സെലിബ്രിറ്റി കൂടെയാണ് പാര്‍വ്വതി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *