ചില തുറന്ന് പറച്ചിലുകള്‍ കൊണ്ട് അവസരങ്ങള്‍ നഷ്ട്ടപെട്ടു ..ഞാനും ഒരു സ്ത്രീ തന്നെയാണ് ..
പാര്‍വ്വതി തിരുവോത്ത്
മലയാളത്തില്‍ ഇന്നുള്ളതില്‍ വച്ച് ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളാണ് പാര്‍വ്വതി തിരുവോത്ത് എന്നത്, ഓരോ സിനിമ കഴിയുമ്പോഴും നടി തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്.
ഉര്‍വശിയ്‌ക്കൊപ്പത്തിനൊപ്പം
ഏറ്റവും പുതിയ ചിത്രമായ ഉള്ളൊഴുക്കിലെ അഭിനയം കണ്ട് പ്രശംസിക്കാത്തവരില്ല. ഉര്‍വശിയെ പോലൊരു അഭിനയ പ്രതിഭയ്‌ക്കൊപ്പം അഞ്ജുവായി ജീവിയ്ക്കുകയായിരുന്നു പാര്‍വ്വതിയും.
വിവാദങ്ങള്‍ പലത്
അഭിനയത്തില്‍ മാത്രമല്ല, പക്വതയുള്ള സംസാര രീതി കൊണ്ടും, പല തുറന്നു പറച്ചിലുകള്‍ കൊണ്ടും പലപ്പോഴും വാര്‍ത്തകളില്‍ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് പാര്‍വ്വതി തിരുവോത്ത്.
തുറന്ന് പറച്ചിലുകള്‍ പാരയോ?
തുറന്ന് പറച്ചിലുകള്‍ കൊണ്ട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, അതെ എന്ന് പാര്‍വ്വതി സമ്മതിയ്ക്കുന്നു. പക്ഷെ അതില്‍ തെല്ലും കുറ്റബോധമില്ല, അവസരങ്ങള്‍ വ്യക്തിത്വം മാറ്റ് വച്ച് എടുക്കേണ്ടതല്ല എന്ന നിലപാടാണ് പാര്‍വ്വതിയ്ക്ക്.
തെളിവാണിത്
അവസരം കിട്ടാത്തത് കൊണ്ട് മാത്രമാണ്, കിട്ടിയ അവസരങ്ങള്‍ എല്ലാം പ്രതീക്ഷിച്ചതിലും മേലെ എത്തിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് പോലും.
നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഒഡീഷന്‍ എന്ന ഒരു കള്‍ച്ചറില്ല. അതുള്ളത് പുതുമുഖങ്ങള്‍ക്ക് മാത്രമാണ്. പുറത്തുള്ള സിനിമകളില്‍ അങ്ങനെയല്ല. ഓസ്‌കര്‍ വിന്നിങ് ആക്ടേഴ്‌സ് പോലും ചില റോളുകള്‍ക്ക് ഒഡീഷന് പങ്കെടുക്കാറുണ്ട്. ആ സിനിമയുടെ ഡയറക്ടറിനൊപ്പമാണ് അത്. അവര്‍ക്ക് കഴിവുണ്ടോ എന്ന് നോക്കാനല്ല, ആ കഥാപാത്രത്തിലേക്ക് ഫിറ്റാണോ എന്ന് അറിയാനാണ്.
ഞാന്‍ ഇന്റര്‍വ്യു കൊടുക്കുന്ന സമയത്ത് എന്തെങ്കിലും കോമഡി പടം ഉണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതിയെന്ന് ക്യാമറയിലേക്ക് നോക്കി പറയാറുണ്ട്. ആ അപേക്ഷ ഞാന്‍ ഇന്റര്‍വ്യൂവിന്റെ സമയത്ത് തന്നെ കൊടുക്കാറുണ്ട്. എനിക്ക് ഒഡീഷന്‍ കൊടുക്കാന്‍ ഒരു മടിയുമില്ല. ഞാന്‍ ഇംഗ്ലീഷ്, ഫ്രഞ്ച് പടങ്ങള്‍ക്കുമൊക്കെ ഇപ്പോഴും പോയി ടെസ്റ്റ് കൊടുക്കാറുണ്ട്.
അങ്ങനെയല്ലേ എനിക്ക് ശ്രമിക്കാന്‍ പറ്റുള്ളൂ. എനിക്ക് ആ റോള്‍ പറ്റുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ ആരെങ്കിലും ഒരാള്‍ എന്നില്‍ ആ വിശ്വാസം കാണിച്ച് ഒരു റിസ്‌ക് എടുക്കണം. ചിലപ്പോള്‍ ഞാന്‍ മുഖമടിച്ച് വീഴുമായിരിക്കും. ചിലപ്പോള്‍ എനിക്ക് പറ്റാത്തതായിരിക്കും. പക്ഷെ അതൊന്നും മുന്‍കൂട്ടി അറിയില്ലല്ലോ. ചെയ്തു നോക്കിയല്ലേ പറ്റുള്ളൂ.” എന്നാണ് ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞത്.
അതേസമയം കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്.
എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.
2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണൽ ടാഗ് ലൈൻ. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
@All rights reserved Typical Malayali.
Leave a Comment