കുട്ടിക്കാലം മുതലേ മനസിലുള്ള ആഗ്രഹമായിരുന്നു..തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് പേർളി മാണി
പേളി മാണി സോഷ്യല്‍മീഡിയയില്‍ സജീവമാണ്. വീഡിയോകളിലും സ്‌റ്റോറിയിലൂടെയുമായെല്ലാം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. കുടുംബത്തിനൊപ്പമായി തന്നെ കരിയറിനും പ്രാധാന്യം നല്‍കുന്നുണ്ട് പേളി. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പ്രിയപ്പെട്ടവര്‍ പേളിയോട് സംശയം ചോദിച്ചത്. ഇന്‍ഡസ്ട്രിയിലേക്ക് വരുന്ന സമയത്ത് മനസിലുണ്ടായിരുന്ന കാര്യത്തെക്കുറിച്ചായിരുന്നു ഒരാള്‍ ചോദിച്ചത്. ക്യാമറയുടെ മുന്നിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ പിന്നെയൊരു തിരിച്ച് പോക്കില്ല. പ്രശസ്തി മാത്രമല്ല കരിയറിലെ ഉയര്‍ച്ച താഴ്ചകളും ഹ്യാന്‍ഡില്‍ ചെയ്യാന്‍ പറ്റണം. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തില്‍ എന്നുമായിരുന്നു പേളി മറുപടിയേകിയത്.
ആത്മവിശ്വാസത്തോടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി സഞ്ചരിച്ചതിനെക്കുറിച്ചും പേളി സംസാരിച്ചിരുന്നു. എന്റെ റൂമിലെ ചുമരില്‍ ഞാന്‍ എന്റെ ലക്ഷ്യങ്ങളും അതിലേക്ക് എത്തുന്നതിനെക്കുറിച്ചും എഴുതി വെച്ചിരുന്നു. അതില്‍ ഓരോന്നും ഞാന്‍ എന്നും വായിച്ച് മനസിലാക്കാറുണ്ടായിരുന്നു. എല്ലാ ദിവസവും അത് വായിച്ച് മനസില്‍ ഉറപ്പിക്കുമായിരുന്നു.
ബ്രേക്കപ്പില്‍ നിന്നും എങ്ങനെ മാറാമെന്ന് ചോദിച്ചപ്പോള്‍ നിങ്ങളെ സ്വയം സ്‌നേഹിക്കുക. നിങ്ങളുടെ പാഷന്‍ മുറുകെ പിടിക്കുക. നിങ്ങളുടെ കഴിവുകളെ അംഗീകരിക്കുക, സ്വയം സ്‌നേഹിക്കുക എന്നുമായിരുന്നു പേളി പറഞ്ഞത്. മോട്ടിവേഷണല്‍ സ്പീക്കര്‍ ആവണമെന്നായിരുന്നു കുട്ടിക്കാലം മുതലേ ആഗ്രഹിച്ചത്. ഡാഡിയെപ്പോലെ തന്നെ വലിയ ജനക്കൂട്ടത്തിന് മുന്നില്‍ ആത്മവിശ്വാസത്തോടെ സംസാരിക്കണമെന്നുണ്ടായിരുന്നു. ഡാഡിയെക്കുറിച്ച് കൂടുതല്‍ പേര്‍ അറിയണമെന്നും ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ മീഡിയ ഫീല്‍ഡിലേക്ക് വന്നതെന്നായിരുന്നു പേളി പറഞ്ഞത്.
കുട്ടിക്കാലം മുതലേ തന്നെ പേളി ആളുകളുമായി ഇടപഴകുമായിരുന്നു. ഓര്‍ഫനേജ് വിസിറ്റിന് പോവുമ്പോള്‍ പേളിയേയും കൂടെ കൊണ്ടുപോവുമായിരുന്നു. അവിടെയുള്ളവരോടെല്ലാം അവള്‍ സംസാരിക്കുമായിരുന്നു. അവരുടെ ആവശ്യങ്ങളെല്ലാം മനസിലാക്കുമായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളോട് അവള്‍ക്കും താല്‍പര്യമായിരുന്നുവെന്ന് പേളിയുടെ ഡാഡി പറഞ്ഞിരുന്നു. പ്രത്യേകിച്ചൊന്നും പറഞ്ഞ് കൊടുക്കാതെ തന്നെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുമായിരുന്നു.
അബദ്ധം പറ്റിയാലൊക്കെ അത് കൃത്യമായി സമ്മതിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും എന്നോട് പങ്കിടാറുണ്ടായിരുന്നു. പ്രണയത്തിലായപ്പോള്‍ അതും പറഞ്ഞിരുന്നു. ഇപ്പോഴത്തെ അവളുടെ ജീവിതം കാണുമ്പോള്‍ എനിക്കും സന്തോഷമാണ് തോന്നാറുള്ളത്. പേളിയെപ്പോലെ തന്നെയാണ് നില എന്ന് തോന്നിയിട്ടുണ്ടെന്നും ഡാഡി പറഞ്ഞിരുന്നു. നിലയും നിതാരയുമാണ് ഇപ്പോഴത്തെ ലോകം. നില എത്ര പെട്ടെന്നാണ് വലുതാവുന്നത്. അവളിപ്പോള്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. ആ മാറ്റം അവള്‍ക്കൊരു പ്രശ്‌നമില്ലായിരുന്നു. എനിക്കാണ് സങ്കടമായത്. മകളെ സ്‌കൂളില്‍ വിടുന്ന സമയത്ത് തനിക്ക് കരച്ചില്‍ വരുമായിരുന്നുവെന്ന് പേളി പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment