എനിക്ക് നല്ലൊരു അമ്മയാകാൻ ആയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ എന്റെ അമ്മയാണ്; റോൾ മോഡൽ എന്റെ എല്ലാം!
ഇമോഷണലായി പേളി
അമ്മയുടെ പിറന്നാൾ ദിനം ഇമോഷണലായി പേളി മാണി. അച്ഛൻ കുട്ടി ആയിരുന്നു താൻ എങ്കിലും അമ്മയാണ് ഇന്ന് തന്റെ റോൾ മോഡൽ എന്ന് പേളി പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ് താരത്തിന് അമ്മയോടുള്ള സ്നേഹം തുറന്നുപറയുന്നത്.
ഞങ്ങളുടെ വളർച്ചയിൽ നിഴലായി
വളർന്നുവന്നപ്പോൾ ഞാൻ എപ്പോഴും ഒരു ഡാഡി ഗേൾ ആയിരുന്നു, എന്നാൽ എന്നെയും വാവച്ചിയെയും ഇങ്ങനെ ആക്കിയതിൽ നിങ്ങളുടെ പങ്ക് അത്രയും മനോഹരവും പ്രധാനവുമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് പിന്നീടാണ്.
എന്റെ അമ്മയാണ് എല്ലാം
ഞാൻ ഇന്ന് ഈ ലോകത്ത് അമ്മയെ ആണ് ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്, കാരണം ഇന്ന് ഞങ്ങൾ രണ്ടുപേരും അമ്മമാരായിരിക്കുന്നു, അത് എളുപ്പമുള്ള ഉത്തരവാദിത്തമല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.
എന്നെന്നും റോൾ മോഡൽ
ഇന്ന് നിങ്ങളാണ് എൻ്റെ റോൾ മോഡൽ, നിങ്ങളുടെ മകളായതിൽ ഞാൻ അഭിമാനിക്കുന്നു. നിങ്ങൾ എല്ലായ്‌പ്പോഴും ക്യാമറക്ക് മുൻപിൽ വരാൻ ഇഷ്ടപെടാത്ത ആളാണ്, എന്നാൽ ആളുകളെ സഹായിക്കുന്നതിൽ നിന്ന് ഒരിക്കലും പിന്മാറുന്നത് ഞാൻ കണ്ടിട്ടില്ല.
ഓരോ വാക്കുകളും വിലയേറിയത്
നിങ്ങൾ എപ്പോഴും സൈലന്റ് ആണെങ്കിലും ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ശക്തയായ വ്യക്തി അമ്മയാണ്. നിങ്ങൾ കുറച്ച് മാത്രമേ സംസാരിക്കൂ എങ്കിലും, നിങ്ങൾ പറയുന്ന ഓരോ വാക്കും ഒരുപാട് വിലയുള്ളതാണ്.
വലിയ അറിവുകൾ തരുന്നവൾ
നിങ്ങളുടെ സംസാരം കേൾക്കാൻ വേണ്ടി ചിലപ്പോഴൊക്കെ ഞാൻ ചില ഇറിറ്റേറ്റിങ് ചോദ്യങ്ങൾ ചോദിക്കാറുണ്ട്. നിങ്ങളുമായുള്ള സംഭാഷണങ്ങൾ എനിക്ക് ചിലപ്പോൾ പകർന്നുതരുന്നത് വലിയ അറിവുകളാണ്.
നീയില്ലാതെ ഞാൻ ഇല്ല
ഞാൻ നിന്നെ സ്നേഹിക്കുന്നു അമ്മേ… നീയില്ലാതെ ഞാൻ ഒന്നുമാകില്ല, ഇന്നും ഞാൻ ഒരു നല്ല അമ്മയാണെങ്കിൽ, നിങ്ങൾ എന്നെ ഓരോ ഘട്ടത്തിലും പിന്തുണച്ചത് കൊണ്ട് മാത്രമാണ്- പേളി അമ്മയെ കുറിച്ച് വാചാലയായി.
@All rights reserved Typical Malayali.
Leave a Comment