മലയാള സിനിമയ്ക്ക് വീണ്ടുമൊരു നഷ്ടംകൂടി

സ്വഭാവ നടനായും അദ്ദേഹം മലയാള സിനിമയിൽ തിളങ്ങി. ഇതിനോടകം 600 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1990 കളിൽ അദ്ദേഹം ടിവി സീരിയലുകളും ചെയ്തു.നടൻ പൂജപ്പുര രവി (86) അന്തരിച്ചു. മറയൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച രാവിലെയായിരുന്നു അദ്ദേഹം മരണമടഞ്ഞത്. രവീന്ദ്രൻ നായർ എന്നാണ് യഥാർഥ പേര്. പ്രധാനമായും ഹാസ്യ വേഷങ്ങളിലായിരുന്നു അദ്ദേഹം തിളങ്ങിയത്. നാടകത്തിലൂടെയാണ് സിനിമ രംഗത്തെത്തുന്നത്. 1970-കളുടെ മധ്യത്തിലാണ് അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്.എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് അദ്ദേഹമെത്തിയത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷൻ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു.കള്ളൻ കപ്പലിൽ തന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, അമ്മിണി അമ്മാവൻ, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു, ഗപ്പി തുടങ്ങിയ ഒട്ടേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. 1976 ൽ പുറത്തിറങ്ങിയ അമ്മിണി അമ്മാവൻ എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ് അദ്ദേഹത്തെ തേടി അവസരങ്ങൾ എത്തിയത്. അഞ്ച് പതിറ്റാണ്ടോളം സിനിമരംഗത്ത് സജീവമായിരുന്നു.

പ്രിയദർശന്റെ ഒട്ടേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പട്ടരുടെ വേഷങ്ങളിലാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിൽ നിന്ന് അവസരങ്ങൾ കുറഞ്ഞതോടെയാണ് ടെലിവിഷൻ രംഗത്തേക്ക് അദ്ദേഹം തിരിഞ്ഞത്. ടൊവിനോ ചിത്രം ഗപ്പിയിലാണ് ഏറ്റവും ഒടുവിലെത്തിയ അദ്ദേഹത്തിന്റെ ചിത്രം. കഴിഞ്ഞ വർഷം ഡിസംബറിലാണ് പൂജപ്പുരയിലെ വീട്ടിൽ നിന്ന് മറയൂരിലെ മകളുടെ വീട്ടിലേക്ക് അദ്ദേഹം താമസം മാറിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *