ഒന്നും മിണ്ടാതെ മുഖം കുനിച്ച് അമൃത.. ചേര്‍ത്തു പിടിച്ച് ഗോപി സുന്ദര്‍..!! ബാലയെ കാണാന്‍ ഇരുവരും എത്തിയപ്പോള്‍.

ചേച്ചി , ചേട്ടന്റെ കൂടെ തന്നെ ഉണ്ട്, പുള്ളി ഓക്കേ ആണ്. ശിവ അണ്ണനും വന്നിട്ടുണ്ടെന്ന് അഭിരാമി
ബാലയെ കാണാൻ മകൾ പാപ്പു എത്തി. അമൃതയും കുടുംബവും ആശുപത്രിയിൽ എത്തി ഏകദേശം മുക്കാൽ മണിക്കൂർ നേരത്തോളം ബാലക്കൊപ്പം ചിലവഴിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചേച്ചി മുകളിൽ ഉണ്ട് ചേട്ടൻ ഓക്കേ ആണ്. അകത്തു കയറി കണ്ടുവെന്നും കുഴപ്പം ഇല്ലെന്നും ആശുപത്രിയിൽ കഴിയുന്ന ബാലയെ കണ്ട് മടങ്ങവേ അഭിരാമി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയും പോലെ ബാലക്ക് വലിയ വിഷയങ്ങൾ ഇല്ലെന്നും ബാലയുടെ സഹപ്രവർത്തകർ പ്രതികരിച്ചു.ചേച്ചിയൊക്കെ മുകളിൽ ഉണ്ട്. ചേട്ടനെ കയറിക്കണ്ടു, സംസാരിച്ചു കുഴപ്പം ഇല്ലെന്നും അഭിരാമി പറയുകയുണ്ടായി. എന്നാൽ ശസ്ത്രക്രിയ വേണ്ടി വരുമോ എന്ന് ചോദിക്കുമ്പോൾ അഭിരാമി പ്രതികരിക്കുന്നില്ല. അഭിരാമി പാപ്പുവിനെ കൂട്ടി പോകുമ്പോൾ മറ്റു കുടുംബം ആശുപത്രിയിൽ തന്നെ തുടരുകയാണ്.

ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി .പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .
ചേച്ചി ഇപ്പോഴും ഹോസ്പിറ്റലിൽ ആണ്. പുള്ളിയുടെ കൂടെ..ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .ദയവു ചെയ്ത് ഈ സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്- എന്നും അഭിരാമി പോസ്റ്റിൽ പറയുന്നു.കാര്യങ്ങൾ വ്യക്തമായി അറിയാൻ കഴിഞ്ഞതിൽ ആശ്വാസം ഉണ്ട്.. എത്രയും വേഗം അസുഖം ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ദീർഘകാലമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ബാല- അമൃത വിവാഹ മോചനം നടക്കുന്നത് 2020 ൽ ആയിരുന്നു. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാര്ഥിയായിരുന്ന അമൃതയുമായി പ്രണയത്തിലായ ശേഷമായിരുന്നു ഇരുവരും വിവാഹിതരാകുന്നത്.
വിവാഹമോചനത്തിന് ശേഷം മകൾ അമൃതയ്ക്ക് ഒപ്പമാണ് താമസം. മുൻപ് മകൾ അടുത്തെത്തിയപ്പോൾ ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയും വൈറലായിരുന്നു. ‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിർത്തണം എന്നായിരുന്നു ബാല പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *