എല്ലാരും ആ ദാരുണ കാഴ്ച നോക്കി നിന്നപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ചെയ്തത് ഇങ്ങേര് പൊളി തന്നെ

താരപുത്രനാണെങ്കിലും എപ്പോഴും സാധാരണക്കാരനായ വ്യക്തിയായി ജീവിക്കാനാണ് മോഹൻലാലിൻ്റെ മകൻ പ്രണവിന് ഇഷ്ടം. സിനിമയിൽ വരുന്നതിനു മുൻപേ ലക്ഷക്കണക്കിന് ആരാധക ഹൃദയങ്ങൾ പ്രണവ് സ്വന്തമാക്കിയതും എളിമ കൊണ്ടാണ്. വഴിയോരത്ത് നിന്നും ഭക്ഷണം കഴിക്കാനും, ഒറ്റയ്ക്ക് ലോകം ചുറ്റാനും, ടെൻറ് കെട്ടി വഴിയിൽ ഉറങ്ങാനും ഒന്നും മടിയില്ലാത്ത ആളാണ് പ്രണവ്. പ്രണവിൻ്റെ വീഡിയോകളെല്ലാം പെട്ടെന്ന് വൈറലാകാറുണ്ട്.പ്രണവിൻ്റെ അച്ഛനും നടനുയ മോഹൻലാലിൻ്റെ നരൻ എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പുഴയിൽ ഒഴുകിവരുന്നത് കരയ്ക്കടുപ്പിക്കുന്ന സാഹസിക വേഷമായിരുന്നു ഇതിൽ മോഹൻലാലിൻ്റേത്. ഇപ്പോഴിതാ സിനിമയിൽ അല്ലാതെ ജീവിതത്തിൽ ഒരു നരൻ ആയിരിക്കുകയാണ് പ്രണവ്. കടലിൽ നിലയില്ലാക്കയത്തിൽ ആണ്ടുപോയ ഒരു തെരുവുനായയെ രക്ഷിക്കാനായി കടലിലേക്ക് എടുത്തുചാടിയ പ്രണവിൻ്റെ വീഡിയോയാണ് വൈറൽ ആയി മാറുന്നത്. കടലിൽ ജീവനുവേണ്ടി പിടയുന്ന തെരുവുനായയെ കണ്ടാണ് പ്രണവ് കടലിലേക്ക് ചാടിയത്. അൽപം ദൂരേക്ക് പോയി തന്നെ പ്രണവ് തെരുവുനായയെ കൈകളിൽ സുരക്ഷിതമായി എടുത്ത് കരയിലേക്ക് തിരിച്ചു നീന്തി.

കരയിൽ എത്താറായപ്പോൾ ചിലർ കൂടി പ്രണവിൻ്റെ സഹായത്തിനെത്തി. കരയിലെത്തിയ പ്രണവ് തെരുവ് നായയെ മറ്റ് നായകളുടെ കൂട്ടത്തിലേക്ക് വിടുന്നതും, കൂളായി നടന്നു പോകുന്നതും വീഡിയോയിൽ കാണാം. മോഹൻലാലിൻ്റെ ചെന്നൈയിലെ വസതിയിൽ നിന്നുമാണ് വീഡിയോ പകർത്തിയിരിക്കുന്നത്. എല്ലാ ജീവനും ഒരുപോലെ വിലപ്പെട്ടതാണെന്ന സത്യം മനസ്സിലാക്കി പ്രവർത്തിച്ച പ്രണവിനെ നിരവധിപേരാണ് അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *