ഗായത്രി സുരേഷിന്റെ അടങ്ങാത്ത പ്രണയം പ്രതികരിച്ചു പ്രണവ് മോഹന്‍ലാല്‍ രംഗത്ത്
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ മകനും ചലച്ചിത്ര അഭിനേതാവുമാണ് പ്രണവ് മോഹന്‍ലാല്‍. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായാണ് അഭിനയിച്ചത്. അതേ വര്‍ഷം തന്നെ പുനര്‍ജ്ജനി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മേജര്‍ രവി സംവിധാനം ചെയ്ത ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.പിന്നീട് തുടര്‍പഠനത്തിനായി ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്ന പ്രണവ് 2009ല്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവന്നു. മോഹൻലാൽ നായകനായി എത്തിയ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ അതിഥി താരമായാണ് പ്രണവ് എത്തിയത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി പ്രവർത്തിച്ചു
2018ല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പാര്‍ക്കര്‍ അഭ്യാസിയായാണ് പ്രണവ് അഭിനയിച്ചത് ചിത്രത്തിനായി കെട്ടിടങ്ങളില്‍ വേഗത്തില്‍ കുതിച്ചു കയറാനും മതിലുകള്‍ക്ക് മീതെ ചാടി മറയാനുമായി പ്രണവ് പരിശീലനം നേടിയിരുന്നു. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് നായകനായി അഭിനയിച്ച രണ്ടാമത്തെ ചിത്രം. തുടര്‍ന്ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
@All rights reserved Typical Malayali.
Leave a Comment