52 ആം വയസിൽ ഞാനൊരു ആണിനായി കൊതിക്കുന്നു; കുറെ കാര്യങ്ങൾ ആസ്വദിച്ചത്അപ്പോളാണ്.! ലക്ഷ്മി ഗോപാലസ്വാമി സംസാരിക്കുന്നു

52 വയസ്സ് കഴിഞ്ഞു, ഇപ്പോഴും അവിവാഹിത, ലക്ഷ്മി ഗോപാല സ്വാമിയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത്, ഇപ്പോഴും വിവാഹിതയാവാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി.തീര്‍ച്ചയായും പാരന്റ്‌സ് എന്ന നിലയില്‍ അച്ഛനും അമ്മയ്ക്കും സമര്‍ദ്ദമുണ്ട്. അവര്‍ക്ക് എന്റെ കാര്യത്തില്‍ എന്താണ് സംഭവിയ്ക്കുക എന്ന ഉത്കണ്ഠയുണ്ട്. പക്ഷെ അവര്‍ വളരെ സൂപ്പര്‍ കൂളാണ്. എനിക്ക് എന്താണ് സന്തോഷം, എനിക്ക് എന്താണ് ചെയ്യാന്‍ ആഗ്രഹം അത് ചെയ്യട്ടെ, അതിനെ പിന്തുണയ്ക്കുക എന്ന മൈന്റ് ഉള്ളവരാണ്.അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. പിന്നീട് വളരെ പെട്ടന്ന് മലയാളിത്തമുള്ള, പക്വതയുള്ള സ്ത്രീ കഥാപാത്രമായി പ്രേക്ഷക മനസ്സില്‍ സ്ഥാനം ഉറപ്പിച്ചു. നടി എന്നതിനപ്പുറം നര്‍ത്തകി എന്ന നിലയിലും ലക്ഷ്മി ഗോപാലസ്വാമി തിരക്കിലാണ്. ഈ തിരക്കുകള്‍ക്കിടയില്‍ മനപൂര്‍വ്വമോ അല്ലാതെയോ ജീവിതത്തിലെ പരമപ്രധാനമെന്ന് ചിലര്‍ എങ്കിലും കരുതുന്ന വിവാഹം എന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ നടി തയ്യാറായില്ല. ​എല്ലാവരും ചോദിയ്ക്കുന്ന ചോദ്യം.എവിടെ പോയാലും ആളുകള്‍ ആദ്യം ചോദിയ്ക്കുന്ന ചോദ്യമാണ്. എന്തുകൊണ്ട് വിവാഹം ചെയ്തില്ല, അഭിമുഖങ്ങളിലും ഈ ചോദ്യം ചോദിക്കാതെ വിടാറില്ല. ലക്ഷ്മി ഗോപാലസ്വാമി എന്തുകൊണ്ട് ഈ അന്‍പത്തിരണ്ടാം വയസ്സിലും അവിവാഹിതയായി തുടരുന്നു. അടുത്തിടെ ഗോള്‍ഡ് ആന്റ് വിസ സ്വീകരിക്കാനായി ദുബായില്‍ എത്തിയ താരം അവിടെ വച്ച് മനോരമ ന്യൂസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഇതേ ചോദ്യം നേരിട്ടു. ആഴ്ചകള്‍ക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ നടി വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഞാന്‍ എന്തുകൊണ്ട് വിവാഹം ചെയ്തില്ല എന്ന് എല്ലാവരും ചോദിയ്ക്കുന്ന ചോദ്യമാണ്. എന്താണ് ലക്ഷ്മി കല്യാണം കഴിക്കാത്തത്, ജീവിതത്തില്‍ എന്തെങ്കിലും ട്രോമ സംഭവിച്ചോ, അതുകൊണ്ടാണോ ദാമ്പത്യമേ വേണ്ട എന്ന രീതിയില്‍ മുന്നോട്ട് പോകുന്നത് എന്നൊക്കെയാണ് ചോദിയ്ക്കുന്നത്. വിവാഹം വേണ്ട എന്ന് വയ്ക്കാന്‍ മാത്രം പാകത്തിന് എന്റെ ജീവിതത്തില്‍ ഒരു ട്രോമയും സംഭവിച്ചിട്ടില്ല – ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
കല്യാണത്തെ കുറിച്ച് ചോദിയ്ക്കുമ്പോള്‍ സത്യത്തില്‍ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. കല്യാണം എന്തുകൊണ്ട് ആയില്ല എന്ന് ചോദിച്ചാല്‍, ആയില്ല. ആ സ്‌റ്റേജിലേക്ക് ജീവിതം എത്തിയില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അല്ലാതെ വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചതല്ല.പക്ഷെ ഒരുകാര്യത്തില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്. എന്റെ ബന്ധുക്കള്‍ ആയാലും സുഹൃത്തുക്കള്‍ ആയാലും അച്ഛനും അമ്മയും ആയാലും ആരും എന്നെ വിവാഹം ചെയ്യാത്തത് എന്താണെന്ന് ചോദിച്ച് സമര്‍ദ്ദത്തില്‍ ആക്കിയിട്ടില്ല. തീര്‍ച്ചയായും പാരന്റ്‌സ് എന്ന നിലയില്‍ അച്ഛനും അമ്മയ്ക്കും സമര്‍ദ്ദമുണ്ട്. അവര്‍ക്ക് എന്റെ കാര്യത്തില്‍ എന്താണ് സംഭവിയ്ക്കുക എന്ന ഉത്കണ്ഠയുണ്ട്. പക്ഷെ അവര്‍ വളരെ സൂപ്പര്‍ കൂളാണ്. എനിക്ക് എന്താണ് സന്തോഷം, എനിക്ക് എന്താണ് ചെയ്യാന്‍ ആഗ്രഹം അത് ചെയ്യട്ടെ, അതിനെ പിന്തുണയ്ക്കുക എന്ന മൈന്റ് ഉള്ളവരാണ്- ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *