”സമാധാനമില്ല.. എല്ലാം നശിച്ചു”..!! പ്രവീണയുടെ ഏക മകള്‍ക്ക് സംഭവിച്ചത്..!! മനസു തകര്‍ന്ന് നടി..!!

എന്റെയും മകളുടെയും ചിത്രങ്ങള്‍ വസ്ത്രമില്ലാതെ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നു, അവളുടെ അധ്യാപകര്‍ക്ക് അയച്ചുകൊടുത്തു; ആറ് വര്‍ഷമായി നേരിടുന്ന ദുരിതത്തെ കുറിച്ച് പ്രവീണ.ആറ് വര്‍ഷമായി അനുഭവിയ്ക്കുന്ന ദുരന്തത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രവീണ. തന്റെയും മകളുടെയും മോര്‍ഫ് ചെയ്ത വീഡിയോകളും ഫോട്ടോകളും എടുത്ത് ഒരാള്‍ പ്രചരിപ്പിയ്ക്കുന്നു. മകളുടെ അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും ആ വീഡിയോഅയച്ചു കൊടുക്കുന്നു എന്നാണ് നടി പറയുന്നത്.actress praveena talks about the cyber attack she has been facing for six years.എന്റെയും മകളുടെയും ചിത്രങ്ങള്‍ വസ്ത്രമില്ലാതെ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നു, അവളുടെ അധ്യാപകര്‍ക്ക് അയച്ചുകൊടുത്തു; ആറ് വര്‍ഷമായി നേരിടുന്ന ദുരിതത്തെ കുറിച്ച് പ്രവീണ
സോഷ്യയല്‍ മീഡിയയില്‍ ഒരു കാലത്ത് വളരെ വൃത്തികെട്ട രീതിയില്‍ സെലിബ്രിറ്റികളുടെ വീഡിയോകളും ഫോട്ടോകളും എല്ലാം പ്രചരിച്ചിരുന്നു. ഇടക്കാലത്ത് അത്തരം വ്യാജ പ്രചരണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോഴും പല സെലിബ്രിറ്റികളും ഇരയാകുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്. നേരത്തെ പ്രചരിച്ചിരുന്ന തന്റെയും മകളുടെയും വീഡിയോ വീണ്ടും വൈറലാകുന്നു എന്ന് പറഞ്ഞ് നടി പ്രവീണ രംഗത്തെത്തിയിരിക്കുകയാണ്.അടുത്തിടെയാണ് തെന്നിന്ത്യന്‍ താരം രശ്മക മന്ദാന തന്റെ മോര്‍ഫ് ചെയ്ത ഫോട്ടോയും വീഡിയോയും പ്രചരിയ്ക്കുന്നു എന്ന് പറഞ്ഞ് രംഗത്തെത്തിയത്. പിന്നാലെ ചില നടിമാരും അതേ പരാതികളുമായി എത്തി. ആ നടുക്കത്തിലാണ് നടി പ്രവീണയും രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു നടി.ആറ് വര്‍ഷം മുന്‍പ് തന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത ആള്‍, പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയും അതേ കുറ്റകൃത്യം ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണെന്ന് പ്രവീണ പറയുന്നു. ഏഷ്യനെറ്റ് ന്യൂസിന്റെ ‘ഈ കുരുക്കില്‍ നിന്ന് രക്ഷയില്ലേ’ എന്ന പരമ്പരയിലാണ് പ്രവീണയുടെ തുറന്നു പറച്ചില്‍.എന്റെയും എന്റെ വീട്ടുകാരുടെയും എല്ലാം മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. എന്റെ തലയും, താഴോട്ട് വളരെ വികൃത രൂപവുമായി, വളരെ വൃത്തികെട്ട രീതിയില്‍, വസ്ത്രമില്ലാത്ത രീതിയില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ പ്രചരിയ്ക്കുന്നു. ആ വീഡിയോ ഉണ്ടാക്കിയവന്‍ കണ്ട് ആസ്വദിക്കുന്നു എന്ന് മാത്രമല്ല, അവനത് മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യുകയും ചെയ്യുന്നു.

മകളുടെ ഇന്‍സ്റ്റഗ്രാമില്‍ കയറി, അവളുടെ ഫോട്ടോകള്‍ എടുത്ത് മോര്‍ഫ് ചെയ്ത് ഫ്രണ്ട്‌സിനൊക്കെ അയച്ചുകൊടുക്കുയുമൊക്കെ ചെയ്യുന്നു. ആ വീഡിയോയില്‍ അവളെ പഠിപ്പിയ്ക്കുന്ന സാറമ്മാരെയും ടാഗ് ചെയ്താണ് ഷെയര്‍ ചെയ്യുന്നത്. ഈ പരാതിയുമായി ആറ് വര്‍ഷത്തോളമായി ഞാന്‍ സൈബര്‍ സെല്ലില്‍ കയറി ഇറങ്ങി. പക്ഷേ ഇതുവരെ ഒരു പരിഹാരവും കണ്ടിട്ടില്ല. ഇപ്പോഴും ഈ കുറ്റകൃത്യം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് എന്നയാളാണ് പ്രതി. ഇയാള്‍ ദില്ലിയില്‍ സ്ഥിരതാമസക്കാരനാണ്. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം പുറം ലോകവുമായി യാതൊരു ബന്ധം ഇല്ലാതെയും ഇയാള്‍ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പ്രവീണ പറയുന്നു. തനിക്ക് മാത്രം എന്താണ് നീതി കിട്ടാത്തത് എന്നാണ് നടി ചോദിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *