കാവ്യയുടെ സ്വഭാവം വളരെമോശം പൃഥ്വിരാജ് തുറന്നടിച്ച്

അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും യുവനടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ് എന്ന നടന്‍. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി സിനിമയിലേക്ക്‌ വന്ന താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തിരുവനന്തപുരം സൈനിക് സ്‌ക്കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം പൂര്‍ത്തിയാക്കിയശേഷം ഓസ്‌ട്രേലിയയില്‍ വിവര സാങ്കേതിക വിദ്യയില്‍ ബിരുദ കോഴ്‌സിനു ചേര്‍ന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു.002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ “പുതിയ മുഖം” എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടീരുന്നു, അതിന് ശേഷം യംഗ് സൂപ്പർ സ്റ്റാർ(മലയാള സിനിമാ ലോകത്തെ ഭാവി സൂപ്പർ സ്റ്റാർ) എന്ന വിശേഷണത്തിന് അദ്ദേഹം അർഹനായി.

2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടുമ്പോൾ ആ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനും കൂടി അദ്ദേഹം അർഹനായി. 2013 ൽ അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തന്റെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിലൂടെ ഈ അവാർഡ് രണ്ട് തവണ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *