പൃഥ്വിയ്ക്കും സുപ്രിയയ്ക്കും കഷ്ടകാലം..!! പോയത് 25 കോടി രൂപ.. തലയില്‍ കൈവച്ച് മല്ലിക..!! നാണംകെട്ട് താരകുടുംബം..!!

തമിഴും തെലുങ്കും കന്നടയും സമീപകാലത്ത് വെള്ളിത്തിരയിൽ മാന്ത്രിക കാഴ്ചകൾ ഒരുക്കിയപ്പോൾ ശരിക്കും ഞെട്ടിത്തരിച്ചത് മലയാളികളാണ്. മികച്ച സിനിമകളും വ്യത്യസ്ത പ്രമേയങ്ങളും മലയാളത്തിൽ നിന്നും എക്കാലത്തും എത്തുമെന്നുള്ള പെരുമയുണ്ടെങ്കിലും പരിതികളിലും പരിമിതികളിലും ചുറ്റിത്തിരിയുന്ന കാഴ്ചയാണ് എന്നുമുള്ളത്. കന്നടയിൽ നിന്നും കെജിഫും കാന്താരയും തെലുങ്കിൽ നിന്നും ബാഹുബലിയും ആർ ആർ ആറും തമിഴിൽ നിന്നും വിക്രമും പൊന്നിയിൽ സെൽവനും പോലെ ഒരുപിടി വിസ്മയക്കാഴ്ചകൾ ഒരുക്കിയപ്പോഴും മലയാള സിനിമയ്ക്ക് ബജറ്റിൻ്റെ പരിമിതിയ്ക്കും പ്രേക്ഷക സ്വീകാര്യതയുടെ പരിതിയും മറികടക്കാൻ കഴിഞ്ഞില്ലെന്നുള്ള പരാതിയുണ്ടായിരുന്നു. എന്നാൽ അതെല്ലാം തിരുത്തിക്കുറിക്കപ്പെടുകയാണ് ഇനി. അതിനുള്ള സാമ്പിളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഭരിച്ച ആടുജീവിതത്തിൻ്റെ ട്രെയിലർ സൃഷ്ടിച്ചത്.
കാഴ്ചാ വിസ്മയംകൊണ്ട് അന്താരാഷ്ട്ര സിനിമ നിലവാരത്തിലേക്ക് ഉയർന്ന ആടുജീവിതത്തിൻ്റെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകരും. അത് അടിവരയിടുന്നത് പൃഥ്വിരാജ് എന്ന നടൻ്റെയും താരത്തിൻ്റെയും അടയാളപ്പെടുത്തലാകും ആടുജീവിതം എന്നുള്ളതാണ്. ഈ സിനിമയ്ക്കായി വർ‌ഷങ്ങൾ‌ മാറ്റിവെച്ചതിൻ്റെ മികവ് പൃഥ്വിരാജിൻ്റെ കഥാപാത്രാവിഷ്കാരത്തിലൂടെ പ്രേക്ഷകർ കാണാൻ കാത്തിരിക്കുകയാണ്. ആടു ജീവിതം ഒരു സാമ്പിൾ മാത്രമാണ്. അടുത്ത പത്തു വർഷം പൃഥ്വിരാജ് എന്ന കലാകാരൻ്റെ സിനിമാ ജീവിതം മാറ്റിമറിക്കാനൊരുങ്ങുന്നത് മലയാള സിനിമയെ കൂടിയാണ്.വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറയുകയുണ്ടായി, 40 വയസ് കഴിയുമ്പോഴാണ് തൻ്റെ കരിയറിൻ്റെ മറ്റൊരു മുഖം ആരംഭിക്കുന്നതെന്ന്. അതു സത്യമാക്കുന്ന ഒരുപിടി പ്രോജക്ടുകളാണ് ഇപ്പോൾ അണിയറയിലൊരുങ്ങുന്നത്. അതിൻ്റെ തുടക്കം മാത്രമാണ് ആടുജീവിതം. പ്രശസ്ത സാഹിത്യകാരൻ ബെന്ന്യാമിൻ്റെ ഇതേ പേരിലുള്ള നോവലിൻ്റെ ദൃശ്യാവിഷ്കാരം ഒരുക്കുന്നത് സംവിധായകൻ ബ്ലെസിയാണ്. വർഷങ്ങളുടെ തയാറെടുപ്പോടെയാണ് ബ്ലെസിയും ആടുജീവിതവുമായി എത്തുന്നത്. വലിയ സമയമെടുത്ത് വമ്പൻ തയാറെടുപ്പോടെ എത്തിയ ചിത്രത്തിനായി ശാരീരികമായി പൃഥ്വിരാജ് ഏറ്റെടുത്ത വെല്ലുവിളി പ്രേക്ഷകർ കണ്ടതാണ്. പൃഥ്വി – ബ്ലെസി കൂട്ടുകെട്ടിൻ്റെ മാഗ്നം ഓപസ് എന്നു വിശേഷിപ്പിക്കാവുന്ന സിനിമ തന്നെയാണ് ആടു ജീവിതം. അന്താരാഷ്ട്ര തലത്തിൽ മലയാളത്തിൻ്റെ യശസുയർത്തുന്ന, ലോകോത്തര അംഗീകാരങ്ങൾ മലയാള സിനിമയെ തേടിയെത്താൻ കാരണമായേക്കാവുന്ന സിനിമയെന്നു ആടുജീവിതത്തെ വിശേഷിപ്പിക്കാം. ഇതിനു പിന്നാലെ പൃഥ്വിരാജിൻ്റെതായി അണിയറയിലൊരുങ്ങുന്നത് വലിയ കാഴ്ചാ വിസ്മയങ്ങൾ തന്നെയാണ്.

സൂപ്പർ സ്റ്റാർ നായകൻ, മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ സിനിമയുടെ സംവിധായകൻ, ഹിറ്റ് സിനിമകളുടെ നിർമാതാവ് എന്നിങ്ങനെ മലയാള സിനിമയെ ഇന്നു ഭരിക്കുന്ന തലത്തിലേക്ക് പൃഥ്വിരാജ് എത്തിയിട്ടുണ്ട്. മലയാള സിനിമയുടെ ബിസിനസ് എവിടെവരെയെന്ന് അറിയുന്നതും ഇനിയും എവിടെയൊക്കെ ഇടംപിടിക്കാമെന്നുള്ള കണക്കു കൂട്ടലോടെയാണ് പൃഥ്വിയുടെ അടുത്ത ഓരോ പ്രോജക്ടുകളും എത്തുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന എമ്പുരാൻ ഈ കൊല്ലം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കും. മോഹൻലാലും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മറ്റൊരു ബ്രഹ്മാണ്ഡ വിജയം സൃഷ്ടിക്കുമെന്നതിന് തർക്കമില്ല.മലയാള സിനിമ മേഖലയിൽ നിന്നും പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തുന്ന ബ്രഹ്‌മാണ്ഡ പ്രോജക്ട് കാളിയൻ വൈകാതെ തയാറാകും. ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ഫുൾ സ്വീങ്ങിൽ മുന്നോട്ടു പോവുകയാണ്. നാലു വർഷം മുമ്പ് അനൗൺസ് ചെയ്ത ചിത്രം കോവിഡിനെ തുടർന്നു നീണ്ടു പോവുകയായിരുന്നു. ഫാൻ്റസിയും യാഥാർത്ഥ്യവും ഇഴകലരുന്ന ചിത്രം വമ്പൻ ബജറ്റും സെറ്റുമായി ഇന്ത്യൻ സിനിമയ്ക്കു മുന്നിലേക്ക് മലയാളത്തിൽ നിന്നുമുള്ള ഏറ്റവും വലിയ പ്രോജക്ടായാണ് ഒരുങ്ങുന്നത്. ഇതിനു പിന്നാലെ ഇന്നു തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായ നിർമാണ കമ്പനി ഹോംബാലെ ഫിലിംസ് നിർമിച്ച് മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്തു നായകനായെത്തുന്ന ടൈസനും പ്രതീക്ഷയുടെ ഉന്നതിയിലാണ് നിൽക്കുന്നത്.മലയാളത്തിൽ നായകനായെത്തുന്ന വിലായത് ബുദ്ധ, ഗുരുവായൂർ അമ്പലനടയിൽ എന്നീ ചിത്രങ്ങളൊക്കെ തന്നെ പൃഥ്വിയുടെ താരപദവി ഊട്ടി ഉറപ്പിക്കുന്നതാകും. വലിയ സിനിമകൾക്ക് ഒപ്പം ഇത്തരം ചെറിയ സിനിമകൾക്കും പൃഥ്വിരാജ് അവസരം കണ്ടെത്തുന്നുണ്ട്. മലയാളത്തിൽ വമ്പൻ സിനിമകൾ തയാറാകുമ്പോൾ തന്നെ പൃഥ്വിയുടെ റേഞ്ച് ഇന്ത്യൻ സിനിമ മുഴുവൻ നിറഞ്ഞു നിൽക്കുന്നതാണ്. കെജിെഫിൻ്റെ വലിയ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിൽ ബാഹുബലി താരം പ്രഭാസിനൊപ്പം പ്രധാന റോളിലാണ് പൃഥ്വിരാജും എത്തുന്നത്. 200 കോടി ബജറ്റിൽ ഒരുക്കുന്ന ചിത്രം ഹോളിവുഡ് സ്റ്റൈലിൽ വിദേശ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.ബോളിവു‍ഡിൽ നേരത്തെ തന്നെ തൻ്റെ സാന്നിധ്യം അറിയിച്ച താരം ഇനി രണ്ട് ഹിന്ദി ചിത്രങ്ങളിലാണ് ഭാഗമാകുന്നത്. ബഡേ മിയാൻ ഛോട്ടേ മിയാനിൽ അക്ഷയ് കുമാറിനും ടൈഗർ ഷെറോഫിനുമൊപ്പമാണ് പൃഥ്വിരാജ് എത്തുന്നത്. വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതു രണ്ടാം തവണയാണ് അക്ഷയ് കുമാറും പൃഥ്വിരാജും ഒന്നിച്ച് സ്ക്രീനിലെത്തുന്നത്. സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ബേബിയുടെ രണ്ടാം ഭാഗമായി ഒരുക്കിയ നാം ഷബാനയിൽ പൃഥ്വിരാജായിരുന്നു പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. അക്ഷയ് കുമാറിൻ്റെ അവസാന റിലീസായിരുന്ന സെൽഫിയിലൂടെ നിർമാതാവായും ബോളിവു‍ഡിലേക്ക് താരം തുടക്കം കുറിച്ചു കഴിഞ്ഞു.ഇതിനു പിന്നാലെ ബോളിവുഡ് നായിക കജോളിനൊപ്പം കേന്ദ്രകഥാപാത്രമായി എത്തുന്ന സർസാമീൻ എന്ന ചിത്രവും അണിയറയിൽ തയറാകുന്നുണ്ട്. കായോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം കരൺ ജോഹറിൻ്റെ ധർമ്മ പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാൻ്റെ മകൻ ഇബ്രാഹിം അലിഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ചിത്രങ്ങൾക്കു പിന്നാലെ പാൻ ഇന്ത്യൻ പ്രോജക്ട് അടക്കം നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിനു വേണ്ടി അണിയറയിലൊരുങ്ങുന്നത്.
വിവിധ ഭാഷകളിൽ താരമൂല്യമുള്ള നായകൻ, നാൾക്കുനാൾ വളരുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻ ഹൗസ്, ഹോംബാലെ, ധർമ്മ പ്രൊഡക്ഷൻസ് പോലെയുള്ള വമ്പൻ നിർമാണ കമ്പനികളുമായുള്ള ബന്ധം, കൃത്യമായി പിവണി തിരിച്ചറിയുന്ന ബിസിനസ്മാൻ എന്നിങ്ങനെ അടുത്ത പതിറ്റാണ്ടുകൾ ടോപ് ഗിയറിലായിരിക്കും പൃഥ്വിയുടെ കരിയർ മുന്നോട്ടു പോകുന്നത്. അത് മലയാള സിനിമയുടെയും വമ്പൻ കുതിച്ചു കയറ്റമായിരിക്കും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *