വേര്‍പിരിഞ്ഞിട്ടും കോടികള്‍ വിലയുള്ള സ്വന്തം വീട് പ്രിയദര്‍ശന്‍ ലിസിയ്ക്ക് സമ്മാനിച്ച കഥ

ഇപ്പോഴും അവർ എൻറെ വീട്ടിലാണ് താമസം; പിരിഞ്ഞത് വിധിയാകാം മകന്റെ വിവാഹവാർത്തയ്ക്ക് പിന്നാലെ വൈറലായി അഭിമുഖം.ഞങ്ങൾ പിരിഞ്ഞത് വിധി എന്നല്ലാതെ എന്ത് പറയാൻ, ഈഗോയും, തെറ്റിദ്ധാരണകളും ദാമ്പത്യത്തിൽ ഒരിക്കലും ഉണ്ടാകരുതെന്നും പ്രിയദർശൻ.പ്രിയദർശൻ സിനിമകളിലെ പ്രണയം പോലെ സുന്ദരമായിരുന്നു അദ്ദേഹത്തിന്റെയും ലിസിയുടെയും ദാമ്പത്യം. ആരും കൊതിച്ചുപോകുന്ന മനോഹരജീവിതം. 1990 ഡിസംബര്‍ 13നാണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. ഇരുപത്തിനാലു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷമാണ് പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരായതും. കഴിഞ്ഞദിവസമാണ് ഇവരുടെ മകൻ പുതു ജീവിതത്തിലേക്ക് കടന്നത്. അച്ഛനും അമ്മയും എന്ന നിലയിൽ മകന്റെ വിവാഹത്തിന് നേതൃനിരയിൽ തന്നെ ലിസിയും പ്രിയദർശനും ഉണ്ടായി. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇരുവരും ഒന്നിച്ചു എന്ന തലക്കെട്ടോടെയാണ് ആ മനോഹര വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. ഇപ്പോഴിതാ പ്രിയദർശന്റെ വാക്കുകൾ ആണ് വൈറലായി മാറുന്നത്.ഇപ്പോൾ മകന്റെ വിവാഹത്തിന് പിന്നാലെ പ്രിയദർശൻ അന്ന് പങ്കിട്ട വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എവിടെയാണ് ഞങ്ങൾക്ക് തെറ്റ് പറ്റിയത്. ഞങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് ഞാൻ ആലോചിച്ചു നോക്കി എന്നാൽ തനിക്ക് അതിനുള്ള ഉത്തരം കിട്ടിയില്ല എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്.

ഞങ്ങൾ ഇരുവരും ഇരു വഴികളിൽ ആയെങ്കിൽ അത് വിധി എന്നല്ലാതെ ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ ജീവിതം കുടുംബം അത് സ്വർഗ്ഗം ആയിരുന്നു. അത് തകരരുതേ എന്നാണ് താൻ പ്രാർത്ഥിച്ചത് എന്നും അദ്ദേഹം പറയുകയുണ്ടായി. ഞാൻ ഇമോഷണലി ഡൌൺ ആയ ആളാണ്. പ്രശ്നങ്ങൾ വന്നപ്പോൾ പിറകെ പിറകെ ആണ്എത്തിയത് . അച്ഛന്റെയും അമ്മയുടെയും മരണം,വിവാഹ മോചനം എല്ലാം ഒന്നിന് പിന്നാലെ എത്തി. ആ സമയങ്ങളിൽ ആകും താൻ ഏറ്റവും കൂടുതൽ ക്ഷേത്രദർശനം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.ഇപ്പോൾ എന്റെ മനസ്സിൽ ഒറ്റ സ്വപ്നം മാത്രമാണ് എന്റെ മകളുടെ വിവാഹം. അവളെ നന്നായി വിവാഹം കഴിപ്പിച്ചു വിടണം. ( ഈ അഭിമുഖം നൽകുന്ന സമയം കല്യാണി അമേരിക്കയിൽ ആർക്കിടെക്ട് ആകാൻ പഠിക്കുകയായിരുന്നു). എന്നും അദ്ദേഹം പറയുകയുണ്ടായി. ഓരോ പ്രശ്ങ്ങൾ ജീവിതത്തിൽ ഉണ്ടായപ്പോഴും സുഹൃത്തുക്കൾ ആണ് തന്നെ പിന്തുണച്ചത് എന്നും എല്ലാവർക്കും ഇതുപോലെ വിഷയങ്ങൾ ഉണ്ട് മുൻപോട്ട് പോയെ പറ്റൂ എന്നാണ് ലാൽ പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.ലിസി അഭിനയിക്കാൻ പോകുന്നതിന് ഞാൻ ഒരിക്കലും എതിര് ആയിരുന്നില്ല എന്ന് പറഞ്ഞ പ്രിദർശൻ 80 കോടി ലിസി ആവശ്യയപ്പെട്ടു എന്ന വാർത്ത നിഷേധിക്കുകയും ചെയ്തു. ഓരോരുത്തർ അവരുടെ ഭാവനയ്ക്ക് അനുസരിച്ചു എഴുതുന്നതാണ്. എന്റെ ഭാര്യയും മക്കളും ഇപ്പോഴും എന്റെ വീട്ടിൽ ആണ് താമസം എന്നും അദ്ദേഹം പറയുകയുണ്ടായി. തെറ്റിദ്ധാരണകളും ഈഗോയും ദാമ്പത്യത്തിൽ ഒരിക്കലും ഉണ്ടാകരുത് എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ വച്ച് ആയിരുന്നു സിദ്ധാർത്ഥിന്റെ വിവാഹം. പ്രിയദര്‍ശനും ലിസിയ്ക്കും കല്യാണി പ്രിയദര്‍ശനും പുറമെ പത്ത് പേര്‍ മാത്രം അടങ്ങുന്ന ലളിതമായ ചടങ്ങില്‍ ആയിരുന്നു വിവാഹം. അമേരിക്കക്കാരിയും വിഷ്വല്‍ എഫക്റ്റ്‌സ് പ്രൊഡ്യൂസറുമായ മെര്‍ലിനാണ് സിദ്ധാർത്ഥിന്റെ ഭാര്യ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *