പുലിമുരുകൻ സിനിമയിലെ കുട്ടിതാരം ഇപ്പോൾ ഇവിടെ ഉണ്ട് കുറിപ്പ് വൈറൽ ആകുന്നു
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് പുലിമുരുകൻ.ഹിറ്റായി മാറിയ സിനിമ 150 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു. അതിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്. മോഹൻലാലിൻ്റെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയുടെ പ്രകടനം ഏറെ പ്രശംസനീയമായി മാറിയിരുന്നു. അജാസ് എന്ന കുട്ടിയാണ് പുലിമുരുകനിൽ മോഹൻലാലിൻ്റെ ചെറുപ്പകാലം അവതരിപ്പിച്ചത്. ഇപ്പോൾ അജാസ് എവിടെയാണ് എന്ന ചോദ്യം ഉയർന്നു വന്നിരുന്നു. ആ സിനിമയിൽ മാത്രമാണ് മലയാളികൾ അജാസിനെ കണ്ടത്. പിന്നീട് അജാസ് എവിടെ എന്ന ചോദ്യം ഉയർന്നു വന്നപ്പോൾ ഇപ്പോഴിതാ ഫേസ്ബുക്കിൽ അജാസിനെ കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരാൾ. അദ്ദേഹത്തിൻ്റെ കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെ.‘ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ എല്ലാവർക്കും പരിചിതമായിരുന്നു. ജൂനിയർ പുലിമുരുകൻ. എന്നാൽ രണ്ടാമത്തെ ഫോട്ടോ പരിചിതമാകാൻ ഇടയില്ല. ട്രാൻസ്ഫർ കിട്ടി പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരു അത്ഭുതം കാത്തിരിക്കുന്നുണ്ട് എന്നറിഞ്ഞില്ല.പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒന്നും ഇല്ലാതെ തീർത്തും സാധാരണക്കാരനായി ഒരു സാധാരണ ഗ്രാമത്തിലെ ഗവ:സ്കൂളിൽ പ്ലസ്ടു കൊമേഴ്സ് വിദ്യാർത്ഥിയായി പുലിമുരുകൻ ഉണ്ടാകും എന്ന് ഒരിക്കലും കരുതിയില്ല. മലയാളത്തിലെ സിനിമാ ചരിത്രത്തിലെ ആദ്യ 150കോടി ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം താര ജാടകൾ ഒന്നും ഇല്ലാതെ കൗമാരത്തിൻ്റെ പൊലിമയോ, തന്നിഷ്ടങ്ങളോ, സൗഹൃദ വേദികളോ ഇല്ലാതെ ഇങ്ങനെ ശാന്തനായി.അതെപുലിമുരുകൻ എന്ന സിനിമയിൽ ജൂനിയർ പുലിമുരുകനായി അഭിനയിച്ച കൊല്ലം അജാസിനെ പറ്റിയാണ് ഈ ചെറു കുറിപ്പ്. കൊല്ലം ജില്ലയിലെ ആദിശ്യ നെല്ലൂർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൻ്റെ വരാന്തയിലൂടെ താരപ്പൊലിമയുടെ മഞ്ഞ വെളിച്ചമില്ലാതെ ക്യാമറ കണ്ണിൻ്റെ തുറിച്ചുനോട്ടം ഇല്ലാതെ, ഒരു രാജകുമാരൻ നടന്നു നീങ്ങുന്ന കാഴ്ച അതിശയവും വേദനയും സമ്മാനിച്ചു.ഇന്ന് അവൻ്റെ കണ്ണുകളിൽ പുലിയെ കൊല്ലണമെന്ന തീക്ഷ്ണതയില്ല. പകരം അകന്ന് മാറി നിൽക്കേണ്ടി വന്നവൻ്റെ നിസ്സഹായതയാണ്. എല്ലാ ബഹളങ്ങളിൽ നിന്നും അകന്ന്, സ്കൂൾ വിട്ട് ഗ്രൗണ്ട് വീട്ടിലേക്ക് ഓടുന്ന ആദ്യ വിദ്യാർത്ഥിയായി അവൻ മാറിയിരിക്കുന്നു. അവനെ ഒന്ന് കാണാൻ വേണ്ടി കൊല്ലം രമ്യ തീയറ്ററിൽ അവൻ്റെ പിറകെ ഓടിയത് അന്നേരമൊക്കെ ഞാനോർത്തു. സ്കൂൾ കലോത്സവങ്ങളിൽ അവൻ പങ്കെടുക്കാറില്ല. കാരണം ചോദിച്ചപ്പോൾ വേദന നിറഞ്ഞ പുഞ്ചിരി മാത്രമായിരുന്നു മറുപടി.
ഇന്ന് സ്കൂളിൻ്റെ വാർഷികം ആയിരുന്നു. അവന് സ്കൂൾ വകയായി ഒരു മൊമൻ്റോ കോംപ്ലിമെൻറായി നൽകി. വളരെ നിർബന്ധിച്ചപ്പോൾ ഒരു ഡാൻസ് ചെയ്തു. അവനിലെ അനായാസ നർത്തകനെ കണ്ട് കൺ നിറഞ്ഞു. ഈ കുറിപ്പ് ഇവിടെ ഇടാൻ കാരണം ഇത് ലോക മലയാളികളുടെ ഇടമല്ലേ. പുലിമുരുകൻ നമ്മുടെ മനസ്സിൽ ഇടംപിടിച്ചവനല്ലേ. അവന് ഗോഡ്ഫാദർ മാരില്ല. ഒരു സാധാരണ കുടുംബാംഗം. നമ്മുടെ ഇടയിൽ സിനിമാക്കാരും, സിനിമ പ്രവർത്തകരും ധാരാളം ഉണ്ടാകുമല്ലോ. ആരെങ്കിലും വിചാരിച്ചാൽ അവനെ കൈപിടിച്ചുയർത്താൻ കഴിയും. ഒറ്റ സിനിമയിലൂടെ മലയാളി മനസ്സിൽ ഇടംപിടിച്ച വിസ്മയ നർത്തകനായ അജാസും അവൻ്റെ സ്വപ്നങ്ങളും ഉയരട്ടെ. അവൻ്റെ പ്ലസ്ടു എക്സാം എഴുതാൻ പോവുകയാണ്. നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണം. നിങ്ങളുടെ ഷെയർ ഏതെങ്കിലും സിനിമ കാറിലെത്തട്ടെ. അവൻ്റെ ലോകം വിശാലമാകട്ടെ എന്നായിരുന്നു കുറിപ്പ്.
@All rights reserved Typical Malayali.
Leave a Comment