മീനാക്ഷിയെ കണ്ടയുടന്‍ കെട്ടിപ്പിടിച്ച് രാധിക..!! സ്നേഹത്തോട ആ കവിളില്‍ ഉമ്മ വച്ച് മീനാക്ഷിയും..!! അവര്‍ തമ്മിലുള്ള സ്നേഹം കണ്ടോ..!
മലയാള സിനിമയുടെ സൂപ്പർസ്റ്റാറുകളിൽ ഒരാളായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ആയിരുന്നു ഇന്ന്. സിനിമാ പ്രേമികൾ അത്രയേറെ കാത്തിരുന്ന ഒരു ദിവസം എന്ന് വേണമെങ്കിൽ പറയാം. മോഹൻലാലും മമ്മൂട്ടിയും പ്രധാനമന്ത്രി നരേന്ദ മോദിയും ഉൾപ്പെടെ താരനിബിഡമായ ഒരു വിവാഹം. സോഷ്യൽ മീഡിയ നിറയെ ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരാഴ്ചയായി നടന്നു വരുന്ന ആഘോഷങ്ങൾ ആയിരുന്നു ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി സുരേഷ് ഗോപിയും കുടുംബവും നടത്തിയിരുന്നത്. സുരേഷ് ഗോപിയും കുടുംബവും അത്രയേറെ കാത്തിരിപ്പിലും ഒരുക്കത്തിലുമായിരുന്നു ഈ വിവാഹ ദിവസത്തിനായി. ഇത്രയേറെ കാത്തിരുന്ന് ആഘോഷമാക്കിയ ഈ വിവാഹത്തിൽ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ ലുക്ക് ആണ് എല്ലാവരും ഇപ്പോൾ ചർച്ച ചെയ്യുന്നത്.തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ദിവസം ഭാഗ്യ അണിഞ്ഞൊരുങ്ങിയത് ഏറ്റവും ലളിതമായ ലുക്കിൽ തന്നെയാണ്. ഓറഞ്ച് നിറമുള്ള സാരിയാണ് ഭാഗ്യ ധരിച്ചിരുന്നത്. മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ചും ഏറ്റവും വലിയ താര വിവാഹം ആണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടേത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ വൻ താരനിര തലേദിവസം തന്നെ ഗുരുവായൂരിൽ എത്തുകയും ചെയ്തിരുന്നു. മകളുടെ വിവാഹത്തിന് മാതൃകയാവണം എന്ന് സുരേഷ് ഗോപിക്ക് നിർബന്ധമുണ്ടായിരുന്നു. അത് അദ്ദേഹം തെളിയിക്കുകയും ചെയ്തു. വിവാഹത്തിന് മുൻപ് നടന്ന സംഗീത്, ഹൽദി ചടങ്ങുകളിലും നല്ല ഡിസൈനർ വസ്ത്രം ധരിച്ചു എന്നതൊഴിച്ചാൽ, ഒരു ചടങ്ങിലും ആഭരണത്തിന്റെ കാര്യത്തിൽ ഭാഗ്യ അത്ര ശ്രദ്ധ നൽകിയതായി കണ്ടില്ല. ഗുരുവായൂർ അമ്പലനടയിൽ ശ്രേയസ് മോഹൻ താലിചാർത്തിയതും കിലോക്കണക്കിന് സ്വർണത്തിൽ മുങ്ങിയ വധുവിന് ആയിരുന്നില്ല എന്നത് തന്നെയാണ് ഭാഗ്യയുടെ വിവാഹത്തിന്റെ ഹൈലൈറ്റ്. ഭാഗ്യയുടെ കഴുത്തിൽ ആകെയുള്ളത് ഒരു ചോക്കറും കയ്യിൽ ഏതാനും വളകളും മാത്രമായിരുന്നു.
തലമുടി നിറയെ മുല്ലപ്പൂവും മനോഹരമായ പട്ടുസാരിയും മേക്കപ്പും മാത്രമാണ് വധുവായ ഭാഗ്യയുടെ മറ്റലങ്കാരങ്ങൾ ആയി ഉണ്ടായിരുന്നത്. കേരള തനിമയുള്ള വസ്ത്രങ്ങളും സിംപിൾ ലുക്കും ഭാഗ്യയുടെ വിവാഹ ദിനത്തിന്റെ പ്രധാന ഹൈലൈറ്റായിരുന്നു. താരപുത്രിയുടെ സ്റ്റൈലിനു പിന്നിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഡിസൈനറും ബിഗ്ബോസ് മത്സരാർത്ഥിയുമായ ശോഭ വിശ്വനാഥാണ് എന്നതും ശ്രദ്ധേയമാണ്. വിവാഹത്തിനു തലേദിവസം ഭാഗ്യ ധരിച്ച കസവ് ധാവണിയും വിരുന്നിന് ധരിച്ച സെറ്റ് സാരിയും ശോഭയുടെ ഡിസൈനാണ്. ഇതിനൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ വരൻ ശ്രേയസ് ധരിച്ച മുണ്ടും തോൾമുണ്ടും ഡിസൈൻ ചെയ്തതും ശോഭയുടെ വീവേഴ്സ് വില്ലേജാണ്.
@All rights reserved Typical Malayali.
Leave a Comment