അതൊക്കെ വെറുതെ പറയുന്നതാണ്, പാടാൻ രാധികയെ അല്ലാതെ വേറെ ആരെയും പരി​ഗണിച്ചിരുന്നില്ല: സുരേഷ് ​ഗോപി

വിശ്വാസികൾ ഈസ്റ്റർ ദിനം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഇതിനിടയിലാണ് യേശുദേവന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഗാനം പുറത്തിറക്കി നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തിയത്. യേശുദേവൻ അനുഭവിച്ച കഷ്ടതകളും കൊടിയ പീഡനങ്ങളും വിവരിക്കുന്ന ഗാനമാണ് സുരേഷ് ഗോപി പുറത്തിറക്കിയത്. നന്ദിയാൽ പാടുന്നു ദൈവമേ, അൻപാർന്ന നിൻ ത്യാഗം ഓർക്കുന്നു എന്ന വരികൾ ആണ് സുരേഷ് ഗോപിയും രാധികയും ചേർന്ന് ആലപിച്ചത്.

ആഘോഷം എന്നൊന്നുമില്ല. ആഘോഷിക്കുന്ന ആളുകളുടെ കൂടെ ചേരുക എന്നുള്ളതാണ്. ശരിക്കും പാപ്പൻ കഴിഞ്ഞു ജെക്സനെ കാണാൻ ആയില്ല. ഗരുഡന് കഴിഞ്ഞു ജെക്സൺ പല വട്ടം കണ്ടു. കുരീത്തറ പള്ളിയിൽ നേര്ച്ച വയ്ക്കാൻ പോയപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ ആയിരുന്നു ഉച്ച ഭക്ഷണം. അന്ന് ഞാൻ പറഞ്ഞതാണ് ഒരു ഡ്യുവറ്റിനുള്ള ട്രാക്ക് ചെയ്യണം എന്ന്. അത് കഴിഞ്ഞ ക്രിസ്മസിനാണ്. പക്ഷെ ജെക്സണ് അത് ചെയ്യാൻ ആയില്ല. അങ്ങനെ അത് വിട്ടു. ഇപ്പോൾ ഇത് പത്തുദിവസത്തിനു മുൻപാണ് ട്രാക് അയച്ചുതരുന്നത്. ജോയൽ അച്ചൻ ആണ് വരി എഴുതിയതും. ഹൃദ്യമായി അദ്ദേഹം അത് എഴുതി. ഞാൻ അത്ര വലിയ പാട്ടുകാരൻ അല്ല. ഭാര്യ പാട്ടുകാരി ആണ്. ജെക്സണിന്റെ അച്ഛനും അമ്മയും പറഞ്ഞിട്ടാണ് ഡ്യൂവറ്റ് എടുക്കുന്നത്. ആ വരികളിൽ ഒരുപാട് വികാരങ്ങൾ ഉണ്ട്. അത് തന്നെയാണ് ഇതിന്റെ ഗംഭീരമായ നട്ടെല്ല്. പിന്നെ ജെക്സണിന്റെ മികവ്..

രാധിക വന്നത് യാദൃശ്ചികം ആയിരുന്നു. പാടാൻ രാധികയെ അല്ലാതെ വേറെ ആരെയും പരിഗണിച്ചിരുന്നില്ല. അത് ആളുകൾ പറഞ്ഞുണ്ടാക്കിയത് ആണ്. സോളോ ആണ് ആദ്യം പരിഗണിച്ചത്. ഈ വെള്ളിയാഴ്ചയാണ് നമ്മൾ പാടുന്നത്- പുഷ് ചെയ്തിട്ട് ഒരിക്കലും ഒന്നിലേക്കും ഞാൻ ഭാര്യയെ കൊണ്ട് വരില്ല. ഇങ്ങോട്ട് ആവശ്യപ്പെട്ട് ആരെങ്കിലും വന്നാൽ ഇനിയും പാടും എന്ന് മാത്രം.

ഈ വിഷുവിന് ഒരു പാട്ട് നടക്കില്ല, അടുത്ത വിഷുവിന് ഒരെണ്ണം ഇറക്കണം എന്നുണ്ട്. ഇവിടെ ദൈവം അനുഗ്രഹിച്ചു നമുക്ക് പാടാൻ കഴിഞ്ഞു എന്ന് മാത്രം. നന്ദിയാൽ പാടുന്നു ദൈവമേ, അൻപാർന്ന നിൻ ത്യാഗം ഓർക്കുന്നു- സുരേഷ് ഗോപി മനോഹരമായി പാടി. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഗാനം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

ഗാനം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവച്ചും ആശംസകൾ അറിയിച്ചും രംഗത്തെത്തിയത്. മനുഷ്യരുടെ ജാതിയും, മതവും നോക്കാതെ പാവപെട്ടവരെ സഹായിക്കാനുള്ള നല്ല മനസുള്ള മനുഷ്യസ്നേഹിയാണ് സുരേഷ്ഗോപി. 2024 ഈ ഈസ്റ്റർ ദിനത്തെ വിശ്വസികൾ എന്നും ഈ പാട്ടിലൂടെ എന്നും ഓർക്കും ദേവരാജൻ മാസ്റ്റർ, ജോൺസൺ, ഔസെപ്പച്ചൻ തുടങ്ങിയവർ ചെയ്‌ത നല്ല ക്രിസ്തീയ ഭക്തി ഗാനങ്ങളിൽ ഈ ഗാനവും ഇടം പിടിച്ചു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *