“പേരന്റ്സ് ഗൾഫിൽ ആയിരുന്നു”! അന്ന് മസ്ട എന്നൊരു ഫോറിൻ കാർ അവനുമാത്രം ആയിരുന്നു ഉണ്ടായിരുന്നത്; റഹമാനെ കുറിച്ച് മുകേഷ്!

മലയാള സിനിമയിലെ 80 കളിലെ ചോക്ലേറ്റ് ഹീറോ ആയിരുന്നു റഹ്മാൻ. റഹ്മാന്റെ സിനിമ പ്രവേശനത്തെ കുറിച്ച് താരം മുൻപ് സംസാരിച്ചിട്ടുള്ളതാണ്. നടൻ മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ റഹ്മാനെ കുറിച്ച് സംസാരിക്കുകയാണ്.

“റഹ്‌മാൻ വളരെ ഇന്നസെന്റ് ആയ ഒരാൾ ആണ്. റഹ്മാന്റെ സിനിമയിലേക്കുള്ള എൻട്രി ഒരു മുത്തശ്ശി കഥ പോലെയാണ്. പത്മരാജന്റെ കൂടെവിടെ എന്ന സിനിമയിൽ മമ്മൂട്ടിക്കും സുഹാസിനിക്കും ഒപ്പം മൂന്നാമത്തെ കഥാപാത്രം ചെയ്യാൻ ഒരു ആൺകുട്ടിയെ വേണമായിരുന്നു. ആ ചിത്രത്തിലേക്ക് ആദ്യം തീരുമാനിച്ച കുട്ടി പറ്റില്ല എന്നുള്ള അവസ്ഥ എത്തിയപ്പോൾ അന്ന് ഊട്ടിയിലെ ഒരു സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയായിരുന്ന റഹ്മാനെ തീരുമാനിക്കുകയായിരുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത, സിനിമയിൽ എന്നെങ്കിലും അഭിനയിക്കുമെന്ന് വിചാരിക്കാത്ത പഠിത്തം മാത്രം മുന്നിലുള്ള കുറച്ച് നോട്ടി ആയിട്ടുള്ള ആളായിരുന്നു റഹ്മാൻ. ഒരു അടിച്ചുപൊളി പയ്യനായിരുന്നു.

അവനോട് കാര്യം പറഞ്ഞപ്പോൾ വീട്ടിൽ ചോദിക്കണം വാപ്പയുടെ സമ്മതം വേണം എന്നൊക്കെയായിരുന്നു. അങ്ങനെ എങ്ങനെയൊക്കെയോ അവൻ സിനിമയിൽ എത്തി. അവനെപ്പോലെ ഒരു പയ്യനെ അന്ന് മലയാളികൾ കണ്ടിട്ടുണ്ടായിരുന്നില്ല. ഡാൻസിങ് ഹീറോസ് വളരെ കുറവുള്ള ഒരു കാലഘട്ടത്തിലാണ് നന്നായി ഡാൻസ് ചെയ്യുന്ന റഹ്മാന്റെ വരവ്. റഹ്‌മാൻ കാണാനും വളരെ സുന്ദരൻ ആയിരുന്നു. തിരികെ സ്‌കൂളിൽ പോയി പഠിക്കാൻ പറ്റാത്ത അളവിൽ മലയാളികൾ റഹമാനെ ഏറ്റെടുത്തു. റഹ്മാന് കോളേജ് ഡെയ്‌സ് ഒക്കെ നഷ്ടമായി അങ്ങിനെ.

എല്ലാ സിനിമയിലും റഹ്മാൻ വേണമായിരുന്നു. റഹ്മാന്റെ അച്ഛനും അമ്മയും ഗൾഫിൽ ആയിരുന്നു, അവർ അവിടെ നിന്നും മോഡേൺ ഡ്രെസ്സുകൾ അയക്കും റഹ്മാന്. ആ കാലത്ത് മസ്ട എന്നൊരു ഫോറിൻ കാർ റഹ്മാന് മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. അത് ഓടിച്ചു റഹ്മാൻ വരുന്നത് കാണാൻ തന്നെ നല്ല ഭംഗി ആയിരുന്നു.

ഞങ്ങൾ കോട്ടയത്ത് ഒരു ഷൂട്ടിന് പോയപ്പോൾ ഐഡ ഹോട്ടലിൽ ആയിരുന്നു താമസം. അവിടെ കുറെ ആളുകൾ വന്നു ബഹളം. സിനിമയിൽ ഉള്ള ആളുകൾ വന്നിട്ട് പ്രധാന ഹീറോസിനെ കാണാൻ ആണ് ആളുകൾ ബഹളം ഉണ്ടാക്കുന്നത് എന്ന് പറഞ്ഞിട്ട് താരങ്ങളെ നിർബന്ധിച്ച് കൊണ്ടുപോയി അവരെ കൈ കാണിപ്പിച്ചു. അവരെ ഞെട്ടിച്ചുകൊണ്ട് ആളുകൾ അവിടെ നിന്നിട്ട് നിങ്ങളെ അല്ല, റഹ്മാനെ കാണാൻ ആണെന്ന് പറഞ്ഞു. പുതുമുഖമായ റഹ്മാൻ വന്നു കൈ കാണിച്ചപ്പോൾ ആളുകൾ സന്തോഷത്തോടെ ആർപ്പുവിളിക്കാൻ ഒക്കെ തുടങ്ങി. അത്ര മാത്രം വാണ്ടഡ്‌ ആക്ടർ ആയിരുന്നു റഹ്‌മാൻ.” മുകേഷ് പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *