ടാസ്‌കിലൂടെ കിട്ടിയത് ഏഴര ലക്ഷം..!! യഥാര്‍ത്ഥ പ്രതിഫലം അതിലും വലുത്..!! നാദിറയ്ക്ക് കിട്ടുന്ന തുക ഇതാ..!!

ബിഗ്‌ബോസിൽ വച്ച് നാദിറയ്ക്ക് സഹമത്സരാർഥിയായ സാഗറിനോട് തോന്നിയ പ്രണയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇത് ഷോയുടെ ഭാഗമായി നടത്തുന്ന ലവ് സ്റ്റാറ്റർജി ആണോ എന്ന് മറ്റുള്ള മത്സരാർഥികൾ പോലും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അത് അങ്ങിനെ അല്ലാ എന്ന് നാദിറ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.മോഡൽ, ആക്റ്റീവിസ്റ്റ്, നടി എന്നിങ്ങനെ തൊട്ടതൊക്കെയും പൊന്നാക്കുന്ന ഒരു യാത്രയിൽ ആയിരുന്നു നാദിറ മെഹ്റിൻ എന്ന ട്രാൻസ് യുവതി. ട്രാൻസ്ജെൻഡർ സമൂഹത്തെ മുഴുവൻ പ്രതിനിധീകരിച്ചുകൊണ്ട് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ മത്സരാർഥികളിൽ ഒരാളായി നാദിറ എത്തിയപ്പോൾ കേരള ജനതക്ക് മുഴുവൻ അതൊരു അഭിമാന നിമിഷമായി മാറി. ആൺകുട്ടിയായി ജനിച്ച നാദിറ 17 ആം വയസിൽ തന്റെ സ്വത്വം തിരിച്ചറിഞ്ഞു വീട് വിട്ട് ഇറങ്ങുകയും അവനിൽ നിന്നും അവളിലേക്കുള്ള കനൽ വഴികൾ താണ്ടിയതും ഏറെ കഷ്ടപ്പെട്ടിട്ടാണ്. ഒരു ഓർത്തഡോക്സ് മുസ്ലിം ഫാമിലിയിൽ ജനിച്ച നാദിറയുടെ ഐഡന്റിറ്റി വെളിപ്പെട്ട ശേഷം അത് അംഗീകരിക്കുവാൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല എന്നാണ് നാദിറ ഷോയിൽ പറഞ്ഞിരുന്നത്. ബിഗ്‌ബോസ് സീസൺ ഫൈവിൽ മികച്ച മത്സരം കാഴ്ചവച്ചുകൊണ്ട് മുന്നേറുന്ന നാദിറ ടോപ് ഫൈവിൽ വരെ എത്താൻ സാധ്യതയുള്ള ആളാണ്‌ എന്നാണ് പ്രേക്ഷരുടെ വിലയിരുത്തൽ. ഇപ്പോഴിതാ ബിഗ്‌ബോസ് മലയാളം ഷോയെ കുറിച്ച് ചർച്ച ചെയ്യുന്ന ഗ്രൂപുകളിൽ എല്ലാം നാദിറയെ കുറിച്ച് ഒരു ആരാധകൻ എഴുതിയ ഒരു പോസ്റ്റ്‌ വൈറൽ ആവുകയാണ്.റിഷിൻ സാലി എന്നൊരു ആരാധകൻ എഴുതിയ പോസ്റ്റ്‌ ആണ് ഇത്തരത്തിൽ പ്രേക്ഷകർ ഏറ്റെടിത്തിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങിനെ, “എന്റെ ജീവിതത്തിൽ ഇത് വരെ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയോടും ഇതുവരെ സംസാരിച്ചിട്ടില്ല അത് കൊണ്ട് ഇവരുടെ ആറ്റിട്യൂട് കാര്യങ്ങൾ ഒന്നും എനിക്കറിയുകയും ഇല്ല. പലപ്പോഴായി പലയിടത്തും ഇവരെ പോലെയുള്ളവരെ കണ്ടിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു ട്രാൻസ്‌ജെൻഡറിനെ കാണുന്നത് വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് കൈരളി തീയേറ്ററിൽ കരുമാടികുട്ടൻ സിനിമ കാണാൻ പോയപ്പോൾ ആണ് എന്നത് നല്ല ഓർമ ഉണ്ട്. ഫസ്റ്റ് ഡേ ഷോ ആയിരുന്നു, പെട്ടന്ന് തീയറ്ററിന്റെ സൈഡിൽ നിന്നും ഒരു ട്രാൻസ്‌ജെൻഡർ കേറി വന്നു. ഇവളെ കണ്ടതും ആളുകൾ കളിയാക്കി ചിരിക്കാനൊക്കെ തുടങ്ങി, സ്ത്രീകളും ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ ആദ്യമായിട്ട് ആണ് ഇങ്ങിനെ ഒരാളെ കാണുന്നത്. അതുകൊണ്ട് തന്നെ ഒരു കൗതുകത്തോടെ ഞാൻ അവരെ നോക്കി. ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഇവർ നേരിടുന്ന പ്രശ്നങ്ങൾ നമുക്ക് അറിയാം.അങ്ങിനെയുള്ളപ്പോൾ ഒരു 20 വർഷം മുൻപുള്ള അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ.ഇപ്പോൾ ബിഗ്‌ബോസിൽ നാദിറയെ ആദ്യം കണ്ടപ്പോൾ വലിയ താല്പര്യം ഒന്നും തോന്നിയില്ല കാരണം സഗറിന്റെ അടുത്ത് ഒതുങ്ങി കൂടി ഒരു ലവ് സ്റ്റാറ്റർജിയും സാഗർ സറീനയോട് സംസാരിക്കുന്നതിന് കുശുമ്പ് കൊണ്ട് നടക്കുന്ന ഒരു മത്സരാർഥി എന്നൊക്കെ മാത്രമായിരുന്നു ഞാൻ കരുതിയത്.സാഗർ പോയപ്പോൾ ഞാൻ വിചാരിച്ചു ഇനി നാദിറ എന്ത് കാണിക്കാൻ ആണെന് പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് നാദിറയുടെ ഗ്രാഫ് പിന്നീട് അങ്ങോട്ടു മാറി. പിന്നെ കാണുന്നത് ഒരു തഗ് മയം ആണ്. ജുനൈസിനെ ഒക്കെ എടുത്തിട്ട് അലക്കുന്നത് നമ്മൾ കണ്ടതാണ്. നാദിറ ജീവിത കഥ പറഞ്ഞപ്പോൾ ഏറ്റവും ചേരുന്ന പേര് തന്നെ ആണ് ഇട്ടത്, അവനിൽ നിന്നും അവളിലേക്കുള്ള ദൂരം. വർഷങ്ങൾ മുൻപ് ഞാൻ നേരത്തെ പറഞ്ഞ പോലെ ഒരു ട്രാൻസ്‌ജെൻഡറിനെ കണ്ട് ഒരു 100 പേര് കൂകിയിട്ടുണ്ടെങ്കിൽ ഇന്ന് വർഷങ്ങൾക്കിപ്പുറം അതെ കമ്മ്യൂണിറ്റിയിൽ പെട്ട നാദിറ മെഹ്റിൻ എന്ന മത്സരാർഥി അവിടെ നിൽക്കുന്നത് ലക്ഷങ്ങളുടെ വോട്ടുകൾ കിട്ടിയിട്ടാണ്. ഫൈനൽ ഫൈവിൽ നാദിറയെ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല പക്ഷെ നാദിറ ഫൈനലിൽ എന്തായാലും വരണം. കപ്പ്‌ അടിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ ടോപ് ഫൈവിൽ അവൾ വേണം എന്നാഗ്രഹിക്കുന്നു. നാദിറ എന്ന തഗ്കളുടെ രാജകുമാരി നൂറുശതമാനവും ഉണ്ടാവണം. ഈ ബിഗ്‌ബോസിൽ ഇത്രയും ഒരു കിടിലൻ ഗ്രാഫ് വേറെ ഒരു മത്സരാർഥിയ്ക്കും കിട്ടിയിട്ടുണ്ടാകില്ല. നാദിറ മുത്താണ്”.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *