ഇന്നലെ രാത്രി വിഷമിച്ചാണ് വീട്ടിൽ പോയത്… രാവിലെ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല.. മരണ കാരണം ഇതാണ്…
മോഹൻലാലിന്റെ ഭക്ഷണശീലങ്ങൾ പരിചയപ്പെടുത്തി; ബോഡി ട്രാൻസ്ഫോർമേഷനിലൂടെ ഞെട്ടിച്ചു; രാഹുലിന്റെ വേർപാടിൽ ഞെട്ടി ഉറ്റവർ.മോഹൻലാൽ, ടൊവിനോ അടക്കമുള്ള താരങ്ങളും രാഹുലിൻ്റെ വീഡിയോയിൽ വന്നുപോയിട്ടുണ്ട്. രാഹുലിൻ്റെ ശരീരഭാരം കുറച്ചതിനേക്കുറിച്ചുള്ള വീഡിയോകൾ നേരത്തെ തന്നെ ചർച്ചയായിരുന്നു. നിരവധി ആരാധകരും അദ്ദേഹത്തിന് ഉണ്ടായിരുന്നു.Rahul N Kutty.രാഹുൽ എൻ കുട്ടി ശരീരഭാരം കുറയ്ക്കുന്നതിന് മുൻപും ശേഷവും.കൊച്ചി: കൊച്ചിയിലെ ഭക്ഷണ വൈവിധ്യങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്നതിലൂടെ ശ്രദ്ധേയനായിരുന്നു രാഹുൽ എൻ കുട്ടി. എന്നാൽ, അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സൈബർ ലോകം. തൃപ്പൂണിത്തുറയിലെ വസതിയിൽ നിന്ന് ഇന്നലെ രാത്രിയോടെ ആശുപത്രിയിൽ എത്തിക്കുന്നത്. മരിച്ച നിലയിലാണ് എത്തിച്ചത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ രുചിയുടെ ലോകം പരിചയപ്പെടുത്തുന്നതിനൊപ്പം പലപ്രമുഖരുടേയും ഇഷ്ടഭക്ഷണത്തേക്കുറിച്ചും രാഹുലും സംഘവും അന്വേഷണം നടത്തിയിരുന്നു. അക്കൂട്ടത്തിൽ ഈറ്റ് കൊച്ചി ഈറ്റിന് ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു മോഹൻലാലുമായുള്ള വീഡിയോ. തന്റെ ഭക്ഷണ ശീലങ്ങളേക്കുറിച്ചും ഇഷ്ടങ്ങളേക്കുറിച്ചും രാഹുലും സുഹൃത്തുക്കളുമായുള്ള വീഡിയോ പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
ഭക്ഷണവീഡിയോകൾ പുറമെ രാഹുലിന്റെ ഏറ്റവും ശ്രദ്ധേയമായ വീഡിയോകൾ തന്റെ ശരീരഭരം കുറച്ചതിന്റെ വീഡിയോകളാണ്. തടിച്ച ശരീരപ്രകൃതിയുണ്ടായിരുന്ന രാഹുൽ തന്റെ ശരീരഭാരം കുറച്ചതിൻ്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ട്രാൻസ്ഫർമേഷൻ.2009 മുതലാണ് രാഹുൽ ഭാരം കുറയ്ക്കാനുള്ള കാര്യങ്ങൾ തുടങ്ങിയത്. 2009ലേയും 2019 ലേയും ചിത്രങ്ങൾ പങ്കുവച്ച് തന്റെ അനുഭവം അദ്ദേഹം പങ്കുവച്ചിരുന്നു. ബോഡി ട്രാൻസ്ഫർമേഷൻ വീഡിയോയ്ക്ക് വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. മില്യൺ വ്യൂസാണ് അദ്ദേഹത്തിൻ്റെ ഓരോ വീഡിയോക്കും ലഭിച്ചിരിക്കുന്നത്.രാഹുലിന്റെ പെട്ടന്നുള്ള വീയോഗത്തിൽ ഞെട്ടൽ രേഖപ്പെടുത്തി നിരവധിയാളുകളാണ് രംഗത്തുവന്നത്. രാഹുലിന്റെ ഈ യാത്ര വളരെ നേരത്തെയായിരുന്നു. രാഹുലിനൊപ്പം ഭക്ഷണം പങ്കിട്ട ഓർമകൾ ഒരിക്കലും മരിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാമിൽ ഫുഡീ മേനോൻ എന്നറിയപ്പെടുന്ന അഡ്വ കെ ജയശങ്കർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. രാഹുലിന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി ഈറ്റ് കൊച്ചി ഈറ്റ് തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോയാണ് രാഹുൽ അവസാനമായി പങ്കുവച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. ഈറ്റ് കൊച്ചി ഈറ്റിന്റെ കണ്ടന്റ് റൈറ്ററായിരുന്നു രാഹുൽ. ആഗോള സോഷ്യൽമീഡിയ കമ്പനിയായ ഫേസ്ബുക്കിന്റെ നിക്ഷേപം ലഭിച്ചിട്ടുള്ള രാജ്യത്തെ പ്രഥമ ഫുഡ് കമ്യൂണിറ്റിയാണ് ഈറ്റ് ഫുഡ് ഈറ്റ്. ഇതിന് പുറമെ, ‘ഓ കൊച്ചി’ എന്ന സമൂഹമാധ്യമ അക്കൗണ്ടുകളിലും രാഹുലിൻ്റെ ഉൾപ്പെടെ വീഡിയോ പങ്കുവെക്കാറുണ്ട്.
@All rights reserved Typical Malayali.
Leave a Comment