സിത്താരയെ കെട്ടിപ്പിടിച്ച് അഭിനയിക്കാതിരുന്നത് പേടികൊണ്ടാണ്, ഇപ്പോള്‍ അങ്ങനെയുള്ള പേടിയില്ല; രാജസേനന്‍ പറയുന്നു, അപ്പോള്‍ ഭാര്യയോടുള്ള പേടിയോ?
കുടുംബ ചിത്രങ്ങള്‍ ഇത്രത്തോളം രസകരമായി ചിത്രീകരിക്കാന്‍ കഴിയും എന്ന് കാണിച്ചു തന്ന സംവിധായകനാണ് രാജസേനന്‍. കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, മേലെ പറമ്പിലെ ആണ്‍വീട്, സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ്, വാര്‍ധക്യ പുരാണം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ദില്‍വാല രാജകുമാരന്‍, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മലയാളി മാമന് വണക്കം എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തത്രയും എവര്‍ഗ്രീന്‍ ഹിറ്റ് സിനിമകള്‍.
സംവിധായകന്‍ എന്നതിനപ്പുറം ഒരു നടനും, നര്‍ത്തകനും കൂടെയാണ് രാജസേനന്‍. പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍ നര്‍ത്തകനായിരുന്നു. അതുകൊണ്ട് ചെറുപ്പം മുതലേ നൃത്തം പഠിച്ചിട്ടുണ്ട് എന്ന കാര്യം അമൃത ടിവിയിലെ ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാജസേനന്‍ തുറന്നു പറഞ്ഞത്. പക്ഷെ സിനിമകളില്‍ നൃത്തം ചെയ്യാന്‍ പേടിയായിരുന്നു. മറ്റുള്ളവര്‍ എന്ത് പറയും, കൂടെ അഭിനയിക്കുന്നവര്‍ക്ക് അത് ഡിസ്‌കംഫര്‍ട്ട് ആകുമോ എന്നൊക്കെയുള്ള ചിന്തയുണ്ടായിരുന്നു.
അഭിനയിക്കുമ്പോള്‍ തീര്‍ച്ചയായും മറ്റുള്ളവര്‍ പറയുന്ന ഗോസിപ്പുകളെ ഭയന്നിരുന്നു എന്ന് രാജസേനന്‍ പറയുന്നു. ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന സിനിമയില്‍ സ്‌നേഹ സമ്പന്നനായ ഭര്‍ത്താവിന്റെ റോളിലാണ് രാജസേനന്‍ എത്തിയത്. നായകനും സംവിധായകനും രാജസേനന്‍ തന്നെ. എന്നാല്‍ ഭാര്യയോട് ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളൊന്നും സിനിമയിലില്ല. ‘സ്‌നേഹമുള്ള ഭര്‍ത്താവല്ലേ, എന്നിട്ടും സര്‍ എന്താണ് ഡിസ്റ്റന്‍സ് ഇട്ട് അഭിനയിക്കുന്നത്’ എന്ന് അന്ന് നായികയായി അഭിനയിച്ച സിത്താര ചോദിച്ചിരുന്നു.
‘ഭാര്യാ – ഭര്‍തൃ സ്‌നേഹം കാണിക്കാന്‍ തൊട്ട് അഭിനയിക്കണം എന്നില്ല, സ്‌കൃപ്റ്റിന്റെ ടോട്ടാലിറ്റിയില്‍ അത് കാണാന്‍ സാധിക്കും’ എന്ന് അന്ന് ഞാന്‍ സിത്താരയോട് പറഞ്ഞു. പക്ഷെ സത്യത്തില്‍ എനിക്ക് പേടിച്ചിട്ടാണ് അന്ന് സിത്താരയെ കെട്ടിപ്പിടിച്ച് അഭിനയിക്കാതിരുന്നത് എന്ന് രാജസേനന്‍ വെളിപ്പെടുത്തുന്നു. ‘ഓഹോ ഇങ്ങനെ കെട്ടിപ്പിടിച്ചൊക്കം അഭിനയിക്കാന്‍ വേണ്ടിയാണല്ലേ സിനിമ സംവിധാനം ചെയ്തത്’ എന്ന് പറയുന്നവരും ഉണ്ടാവാം. അത് അന്ന് ഞാന്‍ ഭയന്നിരുന്നു. ഇന്ന് അത്തരം ഇന്‍ഹിബിഷന്‍സ് ഒന്നും ഇല്ല- രാജസേനന്‍ പറഞ്ഞു.
പക്ഷെ ആദ്യാവസാനം വരെ കെട്ടിപ്പിടുത്തത്തില്‍ മാത്രം ഭാര്യാ – ഭര്‍തൃ സ്‌നേഹം കാണിക്കുന്ന സിനിമകളുമുണ്ട് എന്നാണ് രാജസേനന്റെ അഭിപ്രായം. ‘ഭാര്യ ഒന്ന് മക്കള്‍ മൂന്ന്’ എന്ന സിനിമ കണ്ടിട്ട്, റിയല്‍ ലൈഫില്‍ ഭാര്യയോട് ഇത്രയ്ക്ക് സ്‌നേഹം ഉണ്ടോ എന്ന് ചോദിച്ചവരും ഉണ്ട്. അത് പറയേണ്ടത് ഭാര്യ ലതയാണ്. പക്ഷെ എനിക്ക് എന്റെ ഭാര്യയോട് സ്‌നേഹത്തില്‍ കലര്‍ന്ന ഒരു പേടിയുണ്ട്. ലോകത്ത് ഞാന്‍ ഏറ്റവും അധികം പേടിക്കുന്നത് ആരെയാണ് എന്ന് ചോദിച്ചാല്‍ ഭാര്യ ലതയെയാണ്, ഏറ്റവും പേടിയില്ലാത്തത് ആരെയാണ് എന്ന് ചോദിച്ചാല്‍ അതിനുത്തരവും ലത എന്ന് തന്നെയായിരിക്കും.
‘നമ്മള്‍ ഒരു ഈക്വല്‍ സ്റ്റാറ്റസില്‍ ജീവിക്കുന്നവരാണ്, പുരുഷനും സ്ത്രീയും. അങ്ങനെയാണ് ജീവിക്കേണ്ടത്. സ്‌നേഹം കൊണ്ടുള്ള ഭയം പരസ്പരം ഭാര്യാ – ഭര്‍ത്താക്കന്മാര്‍ക്കുണ്ടാവും. അങ്ങനെയാണ് വേണ്ടത്. ലതയെ അല്ലാതെ മറ്റായെും എനിക്ക് ജീവിതത്തില്‍ ഇപ്പോള്‍ പേടിയില്ല’ രാജസേനന്‍ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment