അഭിനയം തന്നെ ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്ക് ജീവിതം പറിച്ചു നടാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയാണ്

രാപ്പകലില്ലാതെ കഷ്ടപ്പെട്ടത് വെറുതെ കളയാനാവുമോ? കരിയറിന് ബ്രേക്കിട്ട് പുതിയ തുടക്കത്തിനൊരുങ്ങി സായ് പല്ലവി.സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് പരസ്യങ്ങളില്‍ നിന്നുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും കോടികളൊന്നും തനിക്ക് വേണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. മുഖക്കുരുവിന്റെ കാര്യത്തില്‍ അപകര്‍ഷത്വാബോധം താനും അനുഭവിച്ചിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ താരം മികച്ചൊരു നര്‍ത്തകി കൂടിയാണ്. റിയാലിറ്റി ഷോയിലും സായ് മത്സരിച്ചിരുന്നു. ബാലതാരമായാണ് താരം തുടക്കം കുറിച്ചത്. പ്രേമമെന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്. മലര്‍ മിസ്സായി എത്തിയ താരത്തെ കേരളക്കര ഹൃദയത്തിലേറ്റുകയായിരുന്നു. പ്രേമത്തിന് ശേഷമായി നിരവധി മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തമായി മാറുകയായിരുന്നു സായ് പല്ലവി. എംബിബിഎസ് പൂര്‍ത്തിയാക്കിയ താരം പഠനത്തിന്റെ ഇടവേളയിലായിരുന്നു പ്രേമത്തില്‍ അഭിനയിച്ചത്. സിനിമകളില്‍ നിന്നും ബ്രേക്കെടുത്ത് മെഡിക്കല്‍ മേഖലയില്‍ സജീവമാവാനുള്ള പ്ലാനിലാണ് താരം എന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
കോയമ്പത്തൂരില്‍ ഒരു ആശുപത്രി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സായ് പല്ലവി എന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയില്‍ നിന്നും ബ്രേക്കെടുത്തത് ഇതിന് വേണ്ടിയാണെന്നുള്ള വിവരങ്ങളുമുണ്ട്. ഇതേക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല. സഹോദരിയായ പൂജയും സായ് പല്ലവിയും ചേര്‍ന്ന് ആശുപത്രി നോക്കി നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരത്തിന്റെ പുതിയ സംരംഭത്തിന് ആശംസകളുമായി ആരാധകരെത്തിയിരുന്നു. ജോര്‍ജിയയില്‍ നിന്നായിരുന്നു സായ് പല്ലവി മെഡിക്കല്‍ ബിരുദം നേടിയത്.

നിലപാടുകള്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് പരസ്യങ്ങളില്‍ നിന്നുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും കോടികളൊന്നും തനിക്ക് വേണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. മുഖക്കുരുവിന്റെ കാര്യത്തില്‍ അപകര്‍ഷത്വാബോധം താനും അനുഭവിച്ചിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. പ്രേമം റിലീസ് ചെയ്തതിന് ശേഷമാണ് യഥാര്‍ത്ഥ സൗന്ദര്യം ആത്മവിശ്വാസമാണെന്ന് മനസിലാക്കിയത്. സിനിമയിലെത്തുന്നതിന് മുന്‍പ് നിരവധി ക്രീമുകളൊക്കെ പരീക്ഷിച്ചിട്ടുണ്ട്. മുഖക്കുരു കാരണം പുറത്ത് പോലും പോവാതെ വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന കാലവുമുണ്ടായിരുന്നു.
ഗ്ലാമറസാവില്ല.ഗ്ലാമറസ് പ്രകടനങ്ങളില്‍ താല്‍പര്യമില്ലെന്ന് സായ് പല്ലവി നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞുടുപ്പുകള്‍ ഇടാന്‍ താന്‍ തയ്യാറല്ലെന്നും താരം വ്യക്തമാക്കിയിരുന്നു. സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ തന്റെ നിലപാടുകള്‍ താരം തുറന്ന് പറയാറുണ്ട്. തിരക്കഥ കേട്ട് കഴിഞ്ഞതിന് ശേഷമായാണ് ഇത് ചെയ്യണോ എന്ന് തീരുമാനിക്കുന്നത്. കരിയറില്‍ ഒരു സിനിമ ചെയ്തപ്പോഴാണ് തനിക്ക് ഇത് ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയതെന്നും താരം പറഞ്ഞിരുന്നു. ദിയ എന്ന ചിത്രത്തെക്കുറിച്ചായിരുന്നു അന്ന് താരം സംസാരിച്ചത്.ഇടവേള വന്നത്.നിരന്തരമായി സിനിമ ചെയ്യാതെ സെലക്റ്റീവായി മുന്നേറുകയായിരുന്നു സായ് പല്ലവി. കരിയറില്‍ ഇടവേള വരുന്നതില്‍ ആശങ്കയില്ലെന്ന് താരം പറഞ്ഞിരുന്നു. ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ക്യാരക്ടര്‍ ചെയ്യാനാണ് ആഗ്രഹിച്ചത്. താരത്തിന്റെ ആഗ്രഹം പോലെ തന്നെ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ഡാന്‍സ് പഠിച്ചിട്ടില്ലെന്നും പറ്റുന്നത് പോലെയായി ചെയ്ത് തുടങ്ങിയതാണെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *