കുടുംബത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് രാജേഷ് ഹെബ്ബാര്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുകയാണ്

മുപ്പത് വര്‍ഷങ്ങള്‍, മുഷിച്ചില്‍ തോന്നിയ ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല, എല്ലാ യുദ്ധങ്ങളും ഒന്നിച്ചു നേരിട്ടു, രാജേഷ് ഹെബ്ബാര്‍ പറയുന്നു.അതി ഗംഭീരമായ മുപ്പത് വര്‍ഷങ്ങള്‍. കളിയും ചിരിയും ആവേശവും നിറഞ്ഞ മുപ്പത് വര്‍ഷങ്ങള്‍.. മുഷിച്ചില്‍ തോന്നിയ ഒരു നിമിഷം പോലും ഇല്ല. നല്ലതും ചീത്തയും ആയ കാര്യങ്ങള്‍ നമ്മള്‍ ഒരുപോലെ സ്വീകരിച്ചു.മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷിത്ത് രാജേഷ് ഹെബ്ബാര്‍
ഭാര്യയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചു.ഫോട്ടോയ്‌ക്കൊപ്പം നല്‍കിയ ക്യാപ്ഷനും മനോഹരമാണ്
സിനിമയിലും സീരിയലുകളിലും അല്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നത് എങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അതില്‍ നിന്നും നേരെ വിപരീതമാണ് രാജേഷ് ഹെബ്ബാര്‍ എന്ന നടന്‍. കുടുംബത്തിന് വളരെ അധികം പ്രാധാന്യം നല്‍കുന്ന നടന്‍ കൂടുതലും സീരിയലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്.
ഇന്ന്, ജനുവരി 17 ന് രാജേഷ് ഹെബ്ബാറിന്റെയും ഭാര്യ അനിതയുടെയും മുപ്പതാം വിവാഹ വാര്‍ഷികമാണ്. വാര്‍ഷിക ദിവസത്തില്‍ ഭാര്യയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങള്‍ക്കൊപ്പം ഹെബ്ബാര്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമാവുന്നു.അതി ഗംഭീരമായ മുപ്പത് വര്‍ഷങ്ങള്‍… കളിയും ചിരിയും ആവേശവും നിറഞ്ഞ മുപ്പത് വര്‍ഷങ്ങള്‍.. മുഷിച്ചില്‍ തോന്നിയ ഒരു നിമിഷം പോലും ഇല്ല.. നല്ലതും ചീത്തയും ആയ കാര്യങ്ങള്‍ നമ്മള്‍ ഒരുപോലെ സ്വീകരിച്ചു. തോളോട് തോള്‍ ചേര്‍ന്ന് എല്ലാ യുദ്ധങ്ങളും നമ്മള്‍ ഒന്നിച്ച് നേരിട്ടു.

ശക്തരും കരതലുള്ളവരുമായ മൂന്ന് പ്രിയപ്പെട്ട മക്കളെ നീ സമ്മാനിച്ചു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇതുപോലെ ഒന്നിച്ച്, നിലയ്ക്കാത്ത സന്തോഷവും ആഹ്‌ളാദവും പ്രതീക്ഷിച്ചുകൊണ്ട്. എന്നാണ് രാജേഷ് ബെബ്ബാറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പളുങ്ക് എന്ന സീരിയലിലാണ് രാജേഷ് ഹെബ്ബാര്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഡോ. അനിരുദ്ധന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. സീരിയലുകള്‍ക്കൊപ്പം സിനിമകളിലും സജീവമായ ഹെബ്ബാര്‍ പോയ വര്‍ഷം നിഴല്‍, കോള്‍ഡ് കേസ് എന്നീ ചിത്രങ്ങളില്‍ ചെറുതെങ്കിലും ശ്രദ്ധിയ്ക്കപ്പെടുന്ന വേഷം ചെയ്തിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *