നിന്റെ എല്ലാ സ്വപ്‌നങ്ങളും പൂവണിയട്ടെ! 21 വയസുകാരനായ മകനൊപ്പം പ്രസീത! ഇത്രയും വലിയ മകനുണ്ടോയെന്ന് ചോദ്യങ്ങള്‍! വൈറലായി ചിത്രം
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരിപാടികളിലൊന്നായിരുന്നു ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടിയും മുകേഷും മാത്രമല്ല ആര്യയും അമ്മായിയുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലും ഇവര്‍ ഇങ്ങനെ തന്നെയാണെന്ന തെറ്റിദ്ധാരണകളുണ്ടായിരുന്നു പലര്‍ക്കും. സോഷ്യല്‍മീഡിയയിലും അഭിമുഖങ്ങളിലൂടെയായും വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്തിയതോടെയായിരുന്നു തെറ്റിദ്ധാരണകള്‍ മാറിയത്. തന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത് ബഡായി ബംഗ്ലാവ് തന്നെയാണെന്ന് പ്രസീത പറഞ്ഞിരുന്നു.
വക്കീലാണെങ്കിലും അഭിനയവും പ്രസീതയ്ക്ക് ഏറെ ഇഷ്ടമാണ്. നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും അമ്മായി എന്ന ക്യാരക്ടറാണ് എനിക്ക് ബ്രേക്കായത്. കുടുംബമാണ് എനിക്ക് എല്ലാം. അവരുടെ പിന്തുണയാണ് എന്നെ നയിക്കുന്നതെന്നും പ്രസീദ പറഞ്ഞിരുന്നു. ഏത് പ്രൊജക്ട് ഏറ്റെടുത്താലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്ന് അച്ഛനും അമ്മയും പറഞ്ഞ് തന്നിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഒരിക്കലും ഷോയില്‍ നിന്ന് മാറിയിട്ടില്ല. അച്ഛന്‍ ആശുപത്രിയിലായ സമയത്തും ബഡായി ബംഗ്ലാവ് എപ്പിസോഡ് ചെയ്തിരുന്നു. കരച്ചിലടക്കി പിടിച്ചാണ് അന്ന് ഷൂട്ട് പൂര്‍ത്തിയാക്കിയതെന്ന് പ്രസീത ഒരിക്കല്‍ പറഞ്ഞിരുന്നു.
എപ്പോഴും കോമഡി വേഷങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെയുള്ള ക്യാരക്ടര്‍ വന്നാല്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. ഏത് വര്‍ക്ക് ചെയ്യുകയാണെങ്കിലും അതില്‍ എന്റെ കൈയ്യൊപ്പ് പതിയണമെന്നാണ് ആഗ്രഹം. അഭിനയം മാത്രമല്ല ഇടയ്ക്ക് സ്വന്തമായി നിര്‍മ്മാണക്കമ്പനിയും തുടങ്ങിയിരുന്നു പ്രസീത.
ബഡായി ബംഗ്ലാവിലെ ക്യാരക്ടര്‍ ഹിറ്റായ സമയത്ത് എനിക്ക് കല്യാണാലോചനകള്‍ വരെ വന്നിട്ടുണ്ട്. അടുത്തിടെ മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഇത്രയും വലിയ മകനുണ്ടോയെന്നായിരുന്നു ചോദ്യങ്ങള്‍. ബഡായി ബംഗ്ലാവിലെ പോലെ ഭക്ഷണപ്രേമിയും അവിവാഹിതയുമാണ് ഞാനെന്നായിരുന്നു ആളുകള്‍ കരുതിയത്. മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച സമയത്ത് ഇത്രയും വലിയ മകനുണ്ടോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഇപ്പോഴിതാ വീണ്ടും മകനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് പ്രസീത. പുതിയ ഫോട്ടോയും ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. മകന് പിറന്നാളാശംസ അറിയിച്ചാണ് പുതിയ പോസ്റ്റ്.
എന്റെ മകന് 21 വയസായി. സന്തോഷവും ആയുരാരോഗ്യസൗഖ്യവും നിറഞ്ഞതായിരിക്കട്ടെ നിന്റെ ജീവിതം. നിന്റെ എല്ലാ സ്വപ്‌നങ്ങളും സഫലമാവട്ടെ. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അനുഗ്രഹം എന്നും നിന്നോടൊപ്പമുണ്ട്. എപ്പോഴും വിനയത്തോടെ പെരുമാണം എല്ലാവരോടും. നീയായി തന്നെ എല്ലാവരോടും ഇടപഴകണം. ലവ് യൂ എന്നുമായിരുന്നു പ്രസീത കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി അര്‍ണവിന് ആശംസകള്‍ അറിയിച്ചിട്ടുള്ളത്.
@All rights reserved Typical Malayali.
Leave a Comment